2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

നമ്മള്‍ സ്വാതന്ത്ര്യ സമരത്തിലാണ്




നാളെ രാജ്യം അതിന്റെ സ്വാതന്ത്ര്യ ദിനം കൊണ്ടാടുകയാണ്.ഈ നാട്ടിലെ ഭൂരിപക്ഷ പട്ടിണി പാവങ്ങളോട്നാളെ നമ്മള്‍ പറയും നീ സ്വതന്ത്രനാണെന്ന്.ഏകദേശം ഇരുന്നൂറു കൊല്ലത്തെ സമര പാരമ്പര്യമുള്ള നമ്മള്‍ ഇന്ന് ചെന്നെത്തിനില്‍ക്കുന്ന അവസ്ഥ പറയാന്‍ തന്നെ നാണം വരുകയാണ്.വെള്ളകാരന്റെ കൈയില്‍നിന്നും രാജ്യം ഏറ്റുവാങ്ങുമ്പോള്‍ ഉണ്ടായിരുന്ന പട്ടിണിയുടെ എത്രയോ ഇരട്ടിയാണ് ഇന്നത്തെ പട്ടിണി നിരക്ക്.

ഇവിടുത്തെ 80 % ഇന്ന് പട്ടിണിക
ിടക്കുന്നു എന്ന് രാജ്യം തന്നെ പുറത്തുവിട്ട കണക്കുകള്‍ സുചിപിക്കുന്നു.ഇങ്ങനെ പട്ടിണി ഉണ്ടെന്നു പറയുന്നത് നാണക്കെടാണെന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി പരസ്യമായി പറയുന്നു.ഇതുകേട്ടാല്‍ തോന്നും ജനങ്ങള്‍ മനപൂര്‍വ്വം പട്ടിണി കിടക്കുകയാണെന്ന്.

ഈ നാടിനെ മുതലാളിമാര്‍ക്ക് എങ്ങിനെയെല്ലാം ലാഭമുണ്ടാക്കാനുള്ള ചരക്കാക്കിമാറ്റി കഴ്ചവക്കാം എന്ന് ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന മഹാനായ മന്മോഹാ നിങ്ങളില്‍ നിന്നും ഇതിനപ്പുറം ഞങ്ങള്‍ പ്രതീക്ഷിക്കുന്നുന്നില്ല .രാജ്യത്തെ സ്ത്രീകളുടെ മുഴുവന്‍ സംരക്ഷണവും ഏറ്റെടുത്ത രാഹുല്‍മോന്‍ തന്റെ വീടിരിക്കുന്ന പട്ടണത്തിലെ തെരുവുകളില്‍ തണുത്തുവിറച്ചും,റോഡില്‍ കിടന്നു പ്രസവിച്ചും മരിച്ചുവീണവരെ കാണുന്നില്ല.

ഏതാനും ദിവസങ്ങള്‍ മുന്‍പല്ലേ കര്‍ണാടകത്തിലെ ഒരു ഗ്രാമത്തില്‍ രണ്ടായിരത്തോളം കുട്ടികള്‍ പട്ടിണികിടന്നു മരിച്ച വാര്‍ത്ത‍ പുറത്തുവന്നത്.നമ്മുടെ രാജ്യത്തു വിദ്യാഭ്യാസം ഭൂരിപക്ഷത്തിനു കിട്ടാക്കനിയായി തുടരുകയാണ്.ഇങ്ങനെ എന്തെല്ലാം വാര്‍ത്തകള്‍.സുഹൃത്തുകളെ ഇതിനിടയിലും സ്വാതന്ത്ര്യം എന്ന വാക്കുപയോഗിക്കുന്നത് നമുക്ക് മുന്‍പേ പോയവരെ വേദനിപ്പിക്കലാകും.എന്തായാല
ും എനിക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല അതുകൊണ്ടുതന്നെ ഞാന്‍ അത് കൊണ്ടാടുന്നില്ല
"ഈ സമൂഹത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ അതായത് തൊഴിലാളി കര്‍ഷക മക്കള്‍ അവര്‍ക്ക് അവരുടെ ജീവിതം സ്വതന്ത്രമായി ജീവിച്ചുതീര്‍ക്കാന്‍ കഴിയുന്നതുവരെ അവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചു കിട്ടുന്നതുവരെ നമ്മള്‍ സ്വാതന്ത്ര്യസമരം തുടരും.അത് വെള്ളക്കാര്‍ക്കെതിരാണെങ്കില്‍ അവരോടും അതല്ല നമ്മുടെ തന്നെ നാട്ടിലെ മുതലാളിത്തതോടോ അവരുടെ ദാസന്മാരോടോ ആണെങ്കില്‍ അവരോടും തുടരും”

സഖാവ് ഭഗത് സിംഗ് .സഖാക്കളേ നമ്മള്‍ സ്വാതന്ത്ര്യ സമരത്തിലാണ്.നമ്മള്‍ നടത്തുന്ന പണിമുടക്കും ഫ്രീഡം റാലിയും എല്ലാം തന്നെ ഇതിന്റെ ഭാഗങ്ങളാണ്.ഇതൊന്നും മനുസ്സിലാക്കാതെ കീടങ്ങള്‍ പുലംബിക്കൊണ്ടിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ