എസ് രാമചന്ദ്രന്‍പിള്ള
Posted on: 13-Apr-2012 12:08 AM
ആറുമാസം നീണ്ടുനിന്ന ജനാധിപത്യപ്രക്രിയയുടെ പരിസമാപ്തിയായിരുന്നു
ഏപ്രില്‍ നാലുമുതല്‍ ഒന്‍പതുവരെ കോഴിക്കോട്ട് നടന്ന സിപിഐ എമ്മിന്റെ
ഇരുപതാം കോണ്‍ഗ്രസ്. പാര്‍ടി കോണ്‍ഗ്രസിനു മുമ്പായി ഒരു ലക്ഷത്തോളം
ബ്രാഞ്ചുകളുടെയും ആറായിരത്തോളം ലോക്കല്‍ കമ്മിറ്റികളുടെയും ആയിരത്തോളം
ഏരിയാ കമ്മിറ്റികളുടെയും നാനൂറോളം ജില്ലാ കമ്മിറ്റികളുടെയും ഇരുപത്താറ്
സംസ്ഥാന കമ്മിറ്റികളുടെയും സമ്മേളനം നടക്കുകയുണ്ടായി. ഓരോ സമ്മേളനങ്ങളിലും
നയപരവും സംഘടനാപരവുമായ കാര്യങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. അതത്
നിലവാരത്തിലുള്ള കമ്മിറ്റികളെ സംഘടിപ്പിക്കുകയും തൊട്ടുപരി
സമ്മേളനങ്ങളിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കുകയുംചെയ്തു. സംസ്ഥാന
സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത 727 പ്രതിനിധികളും 74 നിരീക്ഷകരും പാര്‍ടി
കോണ്‍ഗ്രസില്‍ പങ്കെടുത്തു. ആറു ദിവസം നീണ്ട പാര്‍ടി കോണ്‍ഗ്രസ്,
വിഷയങ്ങളുടെ അവതരണത്തിനും ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കുമായി
നാല്‍പ്പത്തഞ്ചര മണിക്കൂര്‍ ചെലവഴിച്ചു. രാഷ്ട്രീയ പ്രമേയത്തിന്റെ
ചര്‍ച്ചയില്‍ വിവിധ സംസ്ഥാനങ്ങളെയും പാര്‍ടി കേന്ദ്രത്തിന്റെ കീഴിലുള്ള
യൂണിറ്റുകളെയും പ്രതിനിധാനംചെയ്ത് 47 പ്രതിനിധികളും പ്രത്യയശാസ്ത്ര
പ്രശ്നങ്ങളെപ്പറ്റിയുള്ള പ്രമേയത്തിന്റെ ചര്‍ച്ചയില്‍ 42 പ്രതിനിധികളും
സംഘടനാരേഖ സംബന്ധിച്ച ചര്‍ച്ചയില്‍ 40 പ്രതിനിധികളും പങ്കെടുത്തു.
ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ
അവലോകന രേഖ, പ്രത്യയശാസ്ത്ര പ്രമേയം, സംഘടനാ രേഖ എന്നിവയും പാര്‍ടി
ഭരണഘടനയ്ക്കുള്ള ഭേദഗതികളും പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. കേന്ദ്ര
കമ്മിറ്റിയിലേക്ക് 87 അംഗങ്ങളെയും കേന്ദ്ര കണ്‍ട്രോള്‍ കമിഷനിലേക്ക് അഞ്ച്
അംഗങ്ങളെയും തെരഞ്ഞെടുത്തു. ഇവയ്ക്കെല്ലാം പുറമെ സാര്‍വദേശീയവും ദേശീയവുമായ
ചില പ്രശ്നങ്ങളെപ്പറ്റി പാര്‍ടിയുടെ നിലപാട് വ്യക്തമാക്കുന്ന 21 പ്രമേയവും
പാര്‍ടി കോണ്‍ഗ്രസില്‍ അംഗീകരിക്കുകയുണ്ടായി.
രാഷ്ട്രീയ പ്രമേയത്തെപ്പറ്റിയും പ്രത്യയശാസ്ത്ര പ്രമേയത്തെപ്പറ്റിയും ഭരണഘടനാ ഭേദഗതിയെപ്പറ്റിയും പാര്‍ടി കോണ്‍ഗ്രസിനു മുമ്പായി പാര്‍ടിയുടെ ഘടകങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിനുവേണ്ടി പാര്‍ടി കോണ്‍ഗ്രസിനു രണ്ടുമാസം മുമ്പുതന്നെ രാഷ്ട്രീയ പ്രമേയവും പ്രത്യയശാസ്ത്ര പ്രമേയവും കേന്ദ്രകമ്മിറ്റി തയ്യാറാക്കി എല്ലാ ഘടകങ്ങള്‍ക്കും അയച്ചുകൊടുത്തിരുന്നു. വിവിധ ഘടകങ്ങളില്‍നിന്നും പാര്‍ടി അംഗങ്ങളില്‍നിന്നും രാഷ്ട്രീയ പ്രമേയത്തിന് 3713 ഭേദഗതിയും 487 നിര്‍ദേശങ്ങളും പ്രത്യയശാസ്ത്ര രേഖയ്ക്ക് 984 ഭേദഗതിയും 86 നിര്‍ദേശങ്ങളും ലഭിച്ചു. രാഷ്ട്രീയ പ്രമേയത്തിനു ലഭിച്ച ഭേദഗതികളില്‍ 86 എണ്ണം കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. ഇതിനു പുറമെ വ്യാകരണം, വാചക ഘടന എന്നിവ സംബന്ധിച്ച 77 സാങ്കേതിക ഭേദഗതികളും അംഗീകരിക്കുകയുണ്ടായി. പ്രത്യയശാസ്ത്ര രേഖയ്ക്ക് ലഭിച്ച ഭേദഗതികളില്‍ 38 എണ്ണം കേന്ദ്ര കമ്മിറ്റി സ്വീകരിച്ചു. രാഷ്ട്രീയ പ്രമേയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാന ധാരണകളെ ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികള്‍ മാത്രമാണ് കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്. ലഭിച്ച എല്ലാ ഭേദഗതികളെപ്പറ്റിയും കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചിരുന്നു. പാര്‍ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന് പ്രതിനിധികള്‍ 354 ഭേദഗതിയും 25 നിര്‍ദേശവും പ്രത്യയശാസ്ത്ര പ്രമേയത്തിനു 234 ഭേദഗതിയും 29 നിര്‍ദേശങ്ങളും നല്‍കുകയുണ്ടായി. രാഷ്ട്രീയ പ്രമേയത്തിന്റെയും പ്രത്യയശാസ്ത്ര രേഖയുടെയും പൊതുനിഗമനങ്ങളെ സാധൂകരിക്കുന്ന ഭേദഗതികള്‍മാത്രമാണ് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. മറ്റു ഭേദഗതികള്‍ തള്ളിക്കളഞ്ഞു. പ്രതിനിധികള്‍ക്കു മാത്രമാണ് വോട്ടവകാശമുള്ളത്. രാഷ്ട്രീയ പ്രമേയം വോട്ടിനിട്ടപ്പോള്‍ 727 പ്രതിനിധികളില്‍ ഒരാള്‍ എതിര്‍പ്പ് രേഖപ്പെടുത്തുകയും രണ്ടുപേര്‍ നിഷ്പക്ഷത പുലര്‍ത്തുകയുംചെയ്തു. പ്രത്യയശാസ്ത്ര രേഖയെ ഒരാള്‍ എതിര്‍ത്തു. മൂന്നുപേര്‍ നിഷ്പക്ഷത പുലര്‍ത്തി. സംഘടനാ രേഖ പാര്‍ടി കോണ്‍ഗ്രസ് ഏകകണ്ഠമായി അംഗീകരിച്ചു.
ഭരണഘടനാ ഭേദഗതിയിലെ ജനറല്‍ സെക്രട്ടറിയെ പരാമര്‍ശിക്കുന്ന വകുപ്പിനെ നാലു പ്രതിനിധികള്‍ എതിര്‍ക്കുകയും രണ്ടുപേര്‍ നിഷ്പക്ഷത രേഖപ്പെടുത്തുകയുംചെയ്തു. സംസ്ഥാന സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറിവരെയുള്ളവരെ പരാമര്‍ശിക്കുന്ന വകുപ്പിനെ രണ്ടുപേര്‍ എതിര്‍ക്കുകയും ഒരാള്‍ നിഷ്പക്ഷത പാലിക്കുകയുംചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പാനലിനെ ഒരു പ്രതിനിധിമാത്രമാണ് എതിര്‍ത്തത്. ജനറല്‍ സെക്രട്ടറിയെയും പിബി അംഗങ്ങളെയും കേന്ദ്രകമ്മിറ്റി ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഇത്രയും കാര്യം ഇവിടെ വിശദമായി പരാമര്‍ശിച്ചത് നയപരമായ കാര്യങ്ങളെയും സംഘടനാ കാര്യങ്ങളെയുംപറ്റി പാര്‍ടി തീരുമാനങ്ങള്‍ എടുക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കാനാണ്. സ്വതന്ത്രമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് എല്ലാ നയപരമായ വിഷയങ്ങളും സംഘടനാ കാര്യങ്ങളും പാര്‍ടി നിശ്ചയിക്കുന്നത്. മറ്റു രാഷ്ട്രീയ കക്ഷികളുടെ സമ്പ്രദായമല്ല സിപിഐ എമ്മിനുള്ളത്. മറ്റു പല രാഷ്ട്രീയ പാര്‍ടികളുടെയും കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഒരുപക്ഷേ, ഒരു നേതാവോ ഒരുപറ്റം നേതാക്കന്മാരോ ആണ്. എന്നാല്‍, സിപിഐ എം ഉള്‍പ്പാര്‍ടി ജനാധിപത്യത്തെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു. പാര്‍ടിക്കുള്ളില്‍ നടക്കുന്ന ആശയ സംഘട്ടനങ്ങളെയും സംവാദങ്ങളെയും പാര്‍ടി ഒരിക്കലും ഭയപ്പെടുന്നില്ല. പാര്‍ടി അതിനെ സ്വാഗതം ചെയ്യുന്നു. സിപിഐ എം അംഗങ്ങള്‍ സ്വന്തം നിലപാടുള്ളവരും അത് പ്രകടിപ്പിക്കുന്നതിന് ധൈര്യമുള്ളവരുമാണ്. സ്വതന്ത്രമായ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഒരു വിഷയത്തിന്റെ എല്ലാ വിശദാംശങ്ങളിലേക്കും കടക്കാനാവുക. വ്യത്യസ്ത നിലപാടുകളിലെ ശരിതെറ്റുകളെ വിലയിരുത്തി ശരിയായ നിഗമനത്തില്‍ എത്താന്‍ സഹായിക്കുന്നത്, പാര്‍ടിക്കുള്ളില്‍ നടക്കുന്ന സ്വതന്ത്രമായ ചര്‍ച്ചകളാണ്. അതുകൊണ്ടാണ് രാഷ്ട്രീയ പ്രമേയത്തെയും പ്രത്യയശാസ്ത്ര പ്രമേയത്തെയും സംഘടനാ വിഷയങ്ങളെയുംപറ്റി പാര്‍ടിക്കുള്ളില്‍ സ്വതന്ത്രമായ ചര്‍ച്ച ബോധപൂര്‍വം സംഘടിപ്പിക്കുന്നത്, എല്ലാ അംഗങ്ങളെയും എല്ലാ ഘടകങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ ചര്‍ച്ച നടത്തുന്നത്. പാര്‍ടിക്കുള്ളിലെ ജനാധിപത്യത്തിന് മറ്റൊരുവശം കൂടിയുണ്ട്. പാര്‍ടിക്കുള്ളില്‍ സ്വതന്ത്രമായ ഉള്‍പ്പാര്‍ടി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ചര്‍ച്ചകള്‍ പൂര്‍ത്തിയായി പാര്‍ടി കൂട്ടായ തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ ആ തീരുമാനങ്ങള്‍ അനുസരിക്കാനും അര്‍പ്പണബോധത്തോടെ അവ നടപ്പാക്കാനും പാര്‍ടി അംഗങ്ങളാകെ തയ്യാറാകണമെന്നുള്ളതാണ് അത്. പാര്‍ടിയുടെ കൂട്ടായ തീരുമാനം നടപ്പാക്കാതെ സ്വന്തം അഭിപ്രായമനുസരിച്ചു മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ഒരു പാര്‍ടി അംഗത്തിനും നിലപാടെടുക്കാന്‍ അനുവാദമില്ല. അത്തരം നിലപാടുകള്‍ പാര്‍ടിയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. പാര്‍ടി ഘടകത്തിനു വെളിയില്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കാനോ പാര്‍ടി ഘടകങ്ങള്‍ക്കുപുറത്ത് വ്യത്യസ്ത ഘടകങ്ങളില്‍ ഉള്‍പ്പെടുന്ന സമാനചിന്താഗതിക്കാര്‍ തമ്മില്‍ കീഴ്മേല്‍ ബന്ധം സ്ഥാപിച്ച് പ്രവര്‍ത്തിക്കാനോ ആര്‍ക്കും സ്വതന്ത്ര്യവും അനുവാദവുമില്ല. ഇത്തരം ശ്രമങ്ങള്‍ പാര്‍ടിയെ കടന്നാക്രമിക്കാനുള്ള അവസരം നല്‍കുകയും ചെയ്യും. പാര്‍ടി കോണ്‍ഗ്രസില്‍ എന്തു നടന്നുവെന്നതു സംബന്ധിച്ച് പലപ്പോഴും നിറംപിടിപ്പിച്ച നുണക്കഥകള്‍ പ്രചരിപ്പിക്കാനാണ് ഒരുപറ്റം മാധ്യമങ്ങള്‍ ശ്രമിച്ചത്. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത അത്തരം കള്ളക്കഥകളുടെ ലക്ഷ്യം പാര്‍ടിക്കുള്ളില്‍ നടന്ന കാര്യങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനും പാര്‍ടിയെപ്പറ്റി തെറ്റിദ്ധാരണ പരത്താനുമാണ്. പാര്‍ടി കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ചകളും നയപരമായ കാര്യങ്ങളെപ്പറ്റിയും സംഘടനാപരമായ കാര്യങ്ങളെപ്പറ്റിയും എടുത്ത തീരുമാനങ്ങളും, പാര്‍ടിക്കുള്ളില്‍ വളരുന്ന ശക്തിയായ ഉള്‍പ്പാര്‍ടി ജനാധിപത്യത്തെയും കൂട്ടായ്മയെയും ഐക്യത്തെയും പ്രതിഫലിപ്പിച്ചു. (അവസാനിക്കുന്നില്ല)

സിപിഐ എം അംഗങ്ങള്‍ സ്വന്തം നിലപാടുള്ളവരും അത് പ്രകടിപ്പിക്കുന്നതിന് ധൈര്യമുള്ളവരുമാണ്. സ്വതന്ത്രമായ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഒരു വിഷയത്തിന്റെ എല്ലാ വിശദാംശങ്ങളിലേക്കും കടക്കാനാവുക. വ്യത്യസ്ത നിലപാടുകളിലെ ശരിതെറ്റുകളെ വിലയിരുത്തി ശരിയായ നിഗമനത്തില്‍ എത്താന്‍ സഹായിക്കുന്നത്, പാര്‍ടിക്കുള്ളില്‍ നടക്കുന്ന സ്വതന്ത്രമായ ചര്‍ച്ചകളാണ്. അതുകൊണ്ടാണ് രാഷ്ട്രീയ പ്രമേയത്തെയും പ്രത്യയശാസ്ത്ര പ്രമേയത്തെയും സംഘടനാ വിഷയങ്ങളെയുംപറ്റി പാര്‍ടിക്കുള്ളില്‍ സ്വതന്ത്രമായ ചര്‍ച്ച ബോധപൂര്‍വം സംഘടിപ്പിക്കുന്നത്, എല്ലാ അംഗങ്ങളെയും എല്ലാ ഘടകങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ ചര്‍ച്ച നടത്തുന്നത്. പാര്‍ടിക്കുള്ളിലെ ജനാധിപത്യത്തിന് മറ്റൊരുവശം കൂടിയുണ്ട്. പാര്‍ടിക്കുള്ളില്‍ സ്വതന്ത്രമായ ഉള്‍പ്പാര്‍ടി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ചര്‍ച്ചകള്‍ പൂര്‍ത്തിയായി പാര്‍ടി കൂട്ടായ തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ ആ തീരുമാനങ്ങള്‍ അനുസരിക്കാനും അര്‍പ്പണബോധത്തോടെ അവ നടപ്പാക്കാനും പാര്‍ടി അംഗങ്ങളാകെ തയ്യാറാകണമെന്നുള്ളതാണ് അത്. പാര്‍ടിയുടെ കൂട്ടായ തീരുമാനം നടപ്പാക്കാതെ സ്വന്തം അഭിപ്രായമനുസരിച്ചു മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ഒരു പാര്‍ടി അംഗത്തിനും നിലപാടെടുക്കാന്‍ അനുവാദമില്ല. അത്തരം നിലപാടുകള്‍ പാര്‍ടിയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. പാര്‍ടി ഘടകത്തിനു വെളിയില്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കാനോ പാര്‍ടി ഘടകങ്ങള്‍ക്കുപുറത്ത് വ്യത്യസ്ത ഘടകങ്ങളില്‍ ഉള്‍പ്പെടുന്ന സമാനചിന്താഗതിക്കാര്‍ തമ്മില്‍ കീഴ്മേല്‍ ബന്ധം സ്ഥാപിച്ച് പ്രവര്‍ത്തിക്കാനോ ആര്‍ക്കും സ്വതന്ത്ര്യവും അനുവാദവുമില്ല. ഇത്തരം ശ്രമങ്ങള്‍ പാര്‍ടിയെ കടന്നാക്രമിക്കാനുള്ള അവസരം നല്‍കുകയും ചെയ്യും.
മറുപടിഇല്ലാതാക്കൂ