2011, നവംബർ 17, വ്യാഴാഴ്‌ച

തൊഴിലാളിവര്‍ഗത്തിന്റെ മതനിരപേക്ഷതയും യുക്തിവാദവും

“ബൂര്‍ഷ്വാ യുക്തിവാദത്തില്‍ നിന്ന് വൈരുധ്യാത്മക ഭൌതിക വാദത്തിലേക്ക് ”( എന്ന ലഘു ഗ്രന്ഥത്തിലെ അവസാന അധ്യായം)
 

ഇം എം എസ് നമ്പൂതിരിപ്പാട്

 

കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ അവരുടെ പൊതുജീവിതം തുടങ്ങിയതു യുക്തിവാദികളായിട്ടായിരുന്നുവെന്ന് പറഞ്ഞാണല്ലോ ഈ ലഘു ഗ്രന്ഥം തുടങ്ങിയതു. ആ നിലപാടില്‍ നിന്ന് ബഹുദൂരം മുമ്പോട്ടുപോയി മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് ദര്‍ശനത്തിലേക്ക് എത്തിയിരിക്കുകയാണവര്‍. അവരുടെ ആദ്യത്തെയും ഇന്നത്തെയും നിലപാടുകള്‍ തമ്മിലുള്ള വിത്യാസം വിശദമാക്കിക്കൊണ്ട് ഇതു അവസാനിപ്പിക്കാം.

ജനലക്ഷങ്ങളുടെ ഇടയിലുള്ള മത വിശ്വാസവും അവര്‍ നടത്തുന്ന ആരാധന നടപടികളുമാണ് സാമൂഹ്യ പുരോഗതിയെ തടയുതടയുന്നതെന്നാണ് യുക്തിവാദത്തിന്റെ നിലപാട്. അതാണ് ഇന്നത്തെ യുക്തിവാദികള്‍ തുടര്‍ന്നു പോരുന്നതു. അതുതന്നെയാണ് 60 വര്‍ഷത്തിലേറേ മുമ്പ് എന്നെ പോലുള്ള അന്നത്തെ യുവ യുക്തിവാദികള്‍ വിശ്വാസിച്ചിരുന്നതു.

പക്ഷേ അന്നുതന്നെ ഇന്ത്യന്‍ ജനതയുടെ മുഖ്യശത്രു ബ്രിട്ടിഷ് ഭരണമാണെന്നും കൊച്ചി, തിരുവിതാകൂര്‍ മുതലായ നാട്ടുരാജ്യങ്ങളിലെ സ്വേച്ഛാധിപത്യഭരനത്തിനെതിരെ പോരാടണമെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു അങ്ങനെ ആശയപരമായി മത നിഷേധികളും മത വിരോധികളുമായിരുന്ന ഞങ്ങള്‍ പ്രായോഗിക പൊതു ജീവിതത്തില്‍ ബ്രിട്ടീഷ് ഭരണത്തിനും നാട്ടുരാജ്യ പ്രദേശങ്ങളിലെ ജനാധിപത്യത്തിനും സമരത്തില്‍ മത വിശ്വാസികളുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയാറായിരുന്നുവെന്നര്‍ഥം.

ഇതിനൊരു മാറ്റം വന്നതു അനന്തരകാല പഠത്തിന്റെ ഫലമായി ഞങ്ങള്‍ മാര്‍ക്സിസം പഠിക്കാന്‍ തുടങ്ങിയപ്പോഴാണ്. അധ്വാനിക്കുന്ന ബഹുജനങ്ങളുടെ മുമ്പിലുള്ള മുഖ്യതടസം ബൂര്‍ഷാ ഫ്യൂഡല്‍ ഭൂപ്രഭു വര്‍ഗങ്ങളുടെ ചൂഷ്ണമാണ്. അതിനെ നിലര്‍ത്തുകയും ശക്തിപെടുത്തുകയുമാണ് ബ്രീട്ടിഷ് ഭരണ മേധാവികളും നാട്ടുരാജ്യ സ്വേച്ഛാധിപത്യവുമെന്നു ഞങ്ങള്‍ മനസിലാക്കി. അങ്ങനെ ബ്രിട്ടീഷ് സാമ്രാജ്യത്വ് മേധാവിത്വം, നാട്ടുരാജ്യ പ്രദേശങ്ങളിലെ ഫ്യൂഡല്‍ മേധാവിത്വം ഈ രണ്ടിന്റെയും ശക്തമായ പിന്തുണയോടെ അധ്വാനിക ബഹുജനങ്ങളെ കൊള്ളയടിക്കുന്ന ബൂര്‍ഷ്വാ- ഫ്യൂഡല്‍ ചൂഷക വര്‍ഗങ്ങള്‍ക്ക് എന്നിവക്കെതിരെ നമ്മുടെ രാജ്യത്തെ ജനകോടികളെ അണിനിരത്തുന്നത് ഞങ്ങളുടെ മുഖ്യ രാഷ്ട്രിയ കടമയായി ഞങ്ങള്‍ കണ്ടു.

ഈ മുഖ്യ കടമ നിറവേറ്റണമെങ്കില്‍ യുക്തിവാദികളായിരുന്ന കാലത്ത് ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന മതവിരോധം ഉപേക്ഷിക്കണമെന്നും അധ്വാനിക്കുന്ന ബഹുജനങ്ങളുടെ മുഖ്യശത്രുക്കള്‍കെതിരെ പോരാടാന്‍ തയ്യാറുള്ള മതവിശ്വാസികളും മത മേധാവികളുമായി സഹകരിക്കണമെന്നും ഞങ്ങള്‍ മനസിലാക്കി. എന്നുവച്ചാല്‍ മത വിരോധമല്ല മുഖമുദ്ര. ബൂര്‍ഷ ഫ്യൂഡല്‍ ചൂഷക വര്‍ഗങ്ങളും അവരുടെ കേന്ദ്ര സംസ്ഥാന ഭരകൂടവുമാണെന്നു ഞങ്ങള്‍ മനസിലാക്കി. ഇതനുസരിച്ചു വിവിധ മതാനുയായികളായ ബഹുജനങ്ങളെയും അവിശ്വാസികളെയും ഒന്നിച്ചണിനിര്‍ത്തികൊണ്ടുള്ള ഒരു പ്രസ്ഥാനത്തിനു ഞങ്ങള്‍ രൂപം നല്‍കി. ഇതോടെ പ്രായോഗിക ജിവിതത്തില്‍ തങ്ങളും യുക്തിവാദികളും തമ്മിലുള്ള ബന്ധം മുറിഞ്ഞു.

ഇതിനര്‍ഥം മതവിശ്വാസവുമായി ആശയതലത്തില്‍ ഞങ്ങള്‍ പൊരുത്തപെട്ടുവെന്നല്ല. മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റുകാരെന്ന നിലക്കു വൈരുദ്ധ്യാത്മക ഭൌതികവാദികളായ ഞങ്ങള്‍ മതവിശ്വാസത്തോട് ഒരുതരത്തിലും സന്ധിചെയ്യാന്‍ തയാറായിരുന്നില്ല. ഈ ലഘുഗ്രന്ഥത്തില്‍ ഇതിനുമുമ്പു വിവരിച്ച തരത്തില്‍ പ്രയോഗത്തില്‍ വരുത്തുന്ന വരുദ്ധ്യാത്മക ഭൌതികവാദത്തില്‍ തന്നെയാണ് യുക്തിവാദികളുമായി ബന്ധം വിടര്‍ത്തി ഇന്നേവരെ ഞങ്ങള്‍ ഉറച്ചുനിന്നത്. പക്ഷേ യുക്തിവാദികളെപോലെ മതവിശ്വാസത്തെയും മതാനുഷ്ഠാനങ്ങളെയും വിട്ടുവീഴ്ചകൂടാതെ എതിര്‍ക്കുക എന്നനിലപാട് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല.


പഴയ യുക്തിവാദികളുമായി ആദ്യകാലത്തുണ്ടായിരുന്ന ബന്ധം മുറിക്കാന്‍ ഈ പ്രായോഗിക സമീപനം മതിയായിരുന്നു. പക്ഷേ ഈ പ്രായോഗിക നിലപാട് താത്വീകമായി നീധികരണം കണ്ടുപിടിക്കാന്‍ മാക്സും എംഗല്‍സും ലെനിനും മതത്തെയും തൊഴിലാളിവര്‍ഗത്തെയും അവത്തമ്മിലുള്ള ബന്ധത്തെയും പറ്റി നടത്തിയ പരാമര്‍ഷങ്ങള്‍ മുഴുവന്‍ സ്വയത്തക്കണമായിരുന്നു. അതിനു സമയം പിടിച്ചു. ഓരോ മതത്തിന്റെയും ഉത്ഭവകാലത്തെ നിലപാടും പിന്നീടതില്‍ വന്ന മാറ്റങ്ങളും മാര്‍ക്സും എംഗല്‍സും ലെനിനും വസ്തുനിഷ്ഠമായി പരിശോധിച്ചു. അതിന്റെ ഭാഗമാണ് ആദ്യകാല ക്രിസ്ത്യന്‍ സമൂഹത്തെകുറിച്ചു എംഗല്‍ സ് എഴുതിയ ലേഖനം. ആധൂനിക കാലത്തെ സോഷ്യലിസവും ആദ്യകാലത്തെ ക്രിസ്ത്യന്‍ മതപ്രമാണങ്ങളും തമ്മില്‍ താരതമ്യം പെടുത്തികൊണ്ട് അദേഹം പറഞ്ഞു.

ആദ്യകാലത്തെ ക്രിസ്ത്യന്‍ മതസിദ്ധാന്തങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതെങ്ങിനെയെന്നറിയേണ്ടവര്‍ ആധുനിക കാലത്തെ സംഘടിത തൊഴിലാളിപ്രസ്ഥാനത്തിന്റെ പരിപാടിയും ചട്ടങ്ങളും നോക്കിയാല്‍ മതി.

ഇതുപോലെ ഇന്നു ലോകത്തില്‍ നിലവിള്ള ഏത് മതത്തിന്റെ ആദ്യകാല പ്രമാണങ്ങള്‍ പരിശ്വാധിച്ചാലും, സാഹോദരസ്നേഹം, മനുഷ്യനന്മ മുതലായ മൂല്യങ്ങള്‍ അതില്‍ കാണാം കഴിയും. അനന്തരകാലത്താണ് സംഘടിത മതങ്ങള്‍ രൂപംകൊണ്ട് അവയെ ചൂഷകവര്‍ഗങ്ങള്‍ ചൂഷിത വര്‍ഗങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ തുടങ്ങിയത്. അതുകൊണ്ട് ഈ സംഘടിത മതങ്ങളുടെ ചൂഷകസ്വഭാവത്തിനെതിരെ അധ്വാനിക്കുന്ന ബഹുജനങ്ങളെ അണിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ ആദ്യകാലത്തുണ്ടായിരുന്ന മാനുഷിക മൂല്യങ്ങളെ ആസ്പദമാക്കി മവിശ്വാസികളുമായി സഹകരിന്‍ സംഘടിത തൊഴിലാളിവര്‍ഗം തയ്യാറാവണം. മതവിശ്വാസികളെ മൊത്തത്തില്‍ എതിര്‍ ചേരിയില്‍ അണിനിരത്തിനു പകരം അവരുടെ മതവിശ്വാസത്തെപോലും അധ്വാനിക്കുന്ന ബഹുജനങ്ങളുടെ താല്പര്യങ്ങള്‍കനുഗുണമായി ഉപയോഗിക്കണമെന്നര്‍ഥം.


എംഗത്സിന്റെ ഈ കാഴ്ചപാട് പുഷ്ടിപെടുത്തിയിട്ടാണ് ലെനിന്‍ പറഞ്ഞത് “”പരലോകത്തു കിട്ടാന്‍ പോകുന്നുവെന്നു കരുതുന്ന സ്വര്‍ഗത്തിന്റെ സ്വഭാവത്തെകുറിച്ച് പരസ്പരം തര്‍ക്കിക്കുന്നതിനുപകരം ഇഹലോകത്ത് സ്വര്‍ഗം കെട്ടിപെടുക്കാന്‍ ശ്രമിക്കു“ന്നതാണ് തൊഴിലാളിവര്‍ഗത്തിന്റെ കടമ. അതുകൊണ്ടാണ് അധ്വാനിക്കുന്ന ബഹുജനങ്ങളുടെ മവിശ്വാസത്തെ  വ്രണപെടുത്തുന്ന യാതൊന്നും ചയ്യരുതെന്ന് ലെനിന്‍ തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കമ്യൂണിസ്റ്റുകാരയ നമുക്ക് മതത്തിലും ദവത്തിലും വിശ്വാസിക്കാതിരിക്കാനെന്നപോലെ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം പുലര്‍ത്താനും അവകാശമുണ്ടെന്ന വസ്തുത അംഗീകരിച്ചാല്‍ മാത്രമേ ചൂഷക വര്‍ഗത്തിനെതിരെ ചൂഷിത വര്‍ഗത്തെ അണിനിരത്താന്‍ കഴിയൂ എന്ന് ലെനിന്‍ ചൂണ്ടികാണിച്ചു.

എംഗത്സും ലെനിനും നല്‍കിയ ഈ നിര്‍ദേശങ്ങള്‍ ഇന്നത്തെ ഇന്ത്യയുടെയും അതിന്റെ ഭാഗമായ കേരളത്തിന്റെയും സ്ഥിതിയില്‍ വിശേഷിച്ചും  പ്രസക്തമാണ്. എന്തുകൊണ്ടെന്നാല്‍ ‘ഹിന്ദുത്വ‘മെന്ന വിപത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെയും കേരള്‍ രാഷ്ട്രിയത്തെയും വിഴുങ്ങാന്‍ നോക്കുകയാണ്. അതിനെതിരെ പോരാടാന്‍ അഹിന്ദുക്കള്‍ മാത്രമല്ല ഹിന്ദുക്കളില്‍തന്നെ നല്ലൊരു വിഭാഗം ജങ്ങള്‍കൂടി തയ്യാറായി വരികയാണ്. അതിന്റെ ഭാഗമായി മുസ്ലീം -ക്രിസ്ത്യാനാദി ന്യൂനപക്ഷ വിഭാഗങ്ങളില്പെട്ട സാധാരണക്കാരും പുരോഹിതരും മാത്രമല്ല ഹിന്ദു സന്യാസിമാരും മുമ്പോട്ട് വരാന്‍ തുടങ്ങിയിരിക്കുകയാണ്. രാഷ്ട്രീയത്തെ മതത്തില്‍നിന്ന് തികച്ചും വേര്‍തിരിക്കുക എന്ന അര്‍ഥത്തില്‍ മതനിരപേക്ഷതക്ക് ജനപിന്തുണ ഏറി ഏറി വരുകയാണ്.


ഇതുപയോഗിച്ചു ദേശിയൈക്യത്തെയും മതനിരപേക്ഷതയെയും രക്ഷിക്കണമെങ്കില്‍ യുക്തിവാദികള്‍ ഉയര്‍ത്തിപിടിക്കുന്ന മതവിരോധത്തിന്റെ കൊടികൂറ താഴ്ത്തി ഓരോ മതക്കാര്‍ക്കും താന്താങ്ങലുടെ മതത്തില്‍  വിശ്വാസിക്കാനും അതിന്റെ പ്രമാണങ്ങള്‍ അനുസരിക്കാനുമെന്നതുപോലെ മാര്‍ക്സിസ്റ്റുകാരടക്കമുള്ള അവിശ്വാസികള്‍ക്ക് സ്വന്തം വിശ്വാസം പുലര്‍തി അതനുസരിച്ച് ജീവിക്കാനുള്ള അവകാശവും അംഗീകാരിക്കണം. ഈ അര്‍ഥത്തിലുള്ള മനിരപേക്ഷതയെ യുക്തിവാദികളുടെ മതവിരോധമായി വ്യാഖ്യാനിക്കാനുള്ള പ്രവണത നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ യുക്തിവാദികള്‍ പ്രകടിപ്പിക്കുന്നു

4 അഭിപ്രായങ്ങൾ:

  1. നന്ദി ...വളരെ നല്ല സമകാലിക പ്രസക്തിയുള കാര്യങ്ങള്‍ ....ഇത്രയും നല്ല ഉത്തരം കയിലുണ്ടായിട്ടെന്തേ,പാര്‍ട്ടി മൌനം പാലിക്കുന്നത്? ....

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. ദാര്‍ശനിക തലത്തില്‍ ഉത്തര-ദക്ഷിണ ധ്രുവത്തില്‍ നില്‍ക്കുന്ന രണ്ടായശയഗതികളാണ് മതവിശ്വാസവും കമ്യൂണിസവും. എന്നാല്‍ വിരുദ്ധ ദര്‍ശനങ്ങളിലുറച്ച് നില്‍ക്കുമ്പോള്‍ തന്നെ വിഭന്ന മാര്‍ഗങ്ങളിലൂറ്റെയാണെങ്കിലും കഷ്ടപെടുന്ന ജനതയെ- മഹാത്മാഗാന്ധിയൂടെ ഭാഷയില്‍ ‘ദരിദ്രനാരായണ’നെ-സേവിക്കുന്നതിനു ജീവിതം ഉഴിഞ്ഞുവെച്ചവരാണ് വിവിധ മതങ്ങളില്‍ വിശ്വാസിക്കുന്ന ആത്മീയ നേതാക്കളും, എന്നെപോലുള്ള കമ്മ്യൂണിസ്റ്റുകാരും. അവരും ഞങ്ങളും താന്താങ്ങളുടെ ദാര്‍ശനിക നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍തന്നെ, ‘ദരിദ്രനാരായണ’നെ സേവിക്കുന്നതിനു ജീവിതം ഉഴിഞ്ഞു വച്ചിട്ടുള്ളരാണ്. ഈ കാഴ്ചപ്പാടിന് രൂപം നല്‍കാനാണ് ജോര്‍ജ് എം ഫിലിപ്പിനെപ്പോലുള്ളവര്‍ ഡൈനാമിക്ക് ആക്ഷനിലും ഞങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളതും ഇന്നും പ്രവര്‍ത്തിക്കുന്നതും. മതവിശ്വാസികളും കമ്യൂണിസ്റ്റുകാരടക്കമുള്ള അവിശ്വാസികളും അന്യേന്യം സഹകരിച്ച് പ്രയോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുക എന്ന ആശയത്തിനു മറ്റേത് സംസ്ഥാനത്തേക്കാള്‍ കൂടുതല്‍ പ്രസക്തി കേരളത്തിലുണ്ട്. എന്തുകൊണ്ടെന്നാല്‍ കേരള സംസ്ഥാനം രൂപപ്പെട്ടതുമുതല്‍ ഇതേവരെ കേരളത്തിന്റെ രാഷ്ട്രീയരംഗത്തുണ്ടായ സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ മതവിശ്വാസികളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള സംഘട്ടനം നിമിത്തം ഈ സംസ്ഥാനത്തിനുവന്ന ദുര്‍ഗ്ഗതിയുടെ ആഴം മനസ്സിലാവും.(ഇ എം എസ്സിന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍ 1935-1995)

      ഇല്ലാതാക്കൂ
    2. പാര്‍ട്ടിയും സഭകളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കാലമാണിത്. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്തോലിക്കസഭയുമായി ഞങ്ങള്‍ക്ക് പ്രതിബന്ധങ്ങളുണ്ടായിരുന്നു. അവ പരിഹരിക്കപ്പെട്ടു കഴിഞ്ഞു.... നിങ്ങള്‍ക്കറിയാവുന്നതുപോലെ, പൌരന്മാരുടെ മതവിശ്വസങ്ങളോടുള്ള പൂര്‍ണ്ണമായ ബഹുമാനം ഏര്‍പെടുത്തുകയും ഞങ്ങളുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. ഇതു വെറും രാഷ്ട്രീയമായ അടവല്ല. രാഷ്ട്രീയത്ത്വമെന്ന നിലയില്‍ മതവിശ്വാസികളെ ബഹുമാനിക്കുന്നതു ശരിയാണ്. കാരണം നാം ജീവിക്കുന്നത് ധാരാളം വിശ്വാസികളുള്ള ലോകത്താണ്. വിപ്ലവങ്ങളും മതവിശ്വാസങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആശാസ്യമല്ല. അവ ഉണ്ടാകുമ്പോള്‍ പിന്തിരിപ്പന്മാരും സാമ്രാജ്യത്വവും മതവിശ്വാസങ്ങളെ വിപ്ലങ്ങക്കെതിരായ ഒരു ആയുധമായി ഉപയോഗിക്കാനിടയുണ്ട്.ഒരു തൊഴിലാളിയുടെ കൃഷിക്കാരന്റെ പാവപെട്ടവന്റെ മതവിശ്വാസത്തെ വിപ്ലവത്തിനെതിരായി ഉപയോഗിക്കുന്നത് ഞങ്ങള്‍ എന്തിനു അവര്‍ക്ക് അനായാസമാക്കി കൊടുക്കണം? അങ്ങനെ ചെയ്യുന്നതു രാഷ്ട്രിയമായി തെറ്റാണ്. ഞാന്‍ ഇതിനെ വീക്ഷിക്കുന്നത് രാഷ്ട്രിയ വീക്ഷണകോണില്‍ നിന്നു മാത്രമല്ല, ഒരു തത്ത്വമെന്നു നിലക്ക് കൂടിയാണ്. രാഷ്ട്രീയ അടവുകളുടെ പ്രശ്നം മാത്രമല്ല അത്. ഓരോ പൌരനു ആരൊഗ്യകരമായ ജീവിതത്തിനും സ്വതന്ത്ര്യത്തിനും മറ്റുമുള്ള അവകാശങ്ങാളോടൊപ്പം തന്നതായ വിശ്വാസങ്ങള്‍ക്കുള്ള അവകാശവും മാനിക്കപ്പെടേണ്ടതാണെന്നു ഞാന്‍ കരുതുന്നു. അതായതു തനതായ ദാര്‍ശനികാശയങ്ങളോ മതവിശ്വാസളോ ഉണ്ടാകാനോ ഉണ്ടാകതിരിക്കാനോ ഉള്ള അപരിച്ഛേദ്യമായ അവകാശം ഓരോ വ്യക്തിക്കുമുണ്ട്. എന്നു ഞാന്‍ വിശ്വാസിക്കുന്നു. മറ്റ് പല അവകാശങ്ങളെപോലേ ഇതും ഓരോ വ്യക്തിയുടെയും അപരിഛേദ്യമായ അവകാശമാണെന്നു ഞാന്‍ വിശ്വാസിക്കുന്നു. ഇതു രാഷ്ട്രിയ അടവുകളുടെ പ്രശ്നം മാത്രമല്ല.(ഫിദല്‍കാസ്ടോ, മതത്തെപ്പറ്റി)

      ഇല്ലാതാക്കൂ