ഡീസല്‍ വില വര്‍ധനവിനും സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനുമെതിരെ രാജ്യത്താടെ ശക്തമായ പ്രതിഷേധം. ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഐ നേതാവ് എ ബി ബര്‍ദന്‍, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം
നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ജന്തര്‍ മന്ദറില്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
യുപിഎ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ഇന്ധന വില വര്‍ധനവിനെതിരെയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പ് നല്‍കി. നാല് ഇടതുപക്ഷ പാര്‍ടികളും സമാജ്വാദിപാര്‍ടി, ടിഡിപി, ജെഡിഎസ്, ബിജെഡി എന്നീ കക്ഷികളുമാണ് പ്രതിഷേധത്തിനും ഹര്‍ത്താലിനും ആഹ്വാനംചെയ്തത്. ട്രേഡ് യൂണിയനുകളും കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളും വിദ്യാര്‍ഥി-യുവജനങ്ങളും മഹിളാസംഘടനകളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. യുപിഎ ഘടകകക്ഷിയായ ഡിഎംകെയും അവരുടെ ട്രേഡ്യൂണിയന്‍ സംഘടനകളും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനംചെയ്തത് ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികളുടെ പ്രക്ഷോഭത്തിന് കരുത്തേകി.

![]() |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ