2012 ഫെബ്രുവരി 9, വ്യാഴാഴ്‌ച

21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം: നവീകരിക്കപ്പെട്ട സോഷ്യലിസം

Posted on: 07 Feb 2012
പ്രകാശ് കാരാട്ട്‌


സോഷ്യലിസത്തിന്റെ ജീവരക്തമാണ് ജനാധിപത്യം. സോഷ്യലിസത്തെ സംബന്ധിച്ചിടത്തോളം, എല്ലാ തലങ്ങളിലുമുള്ള ജനങ്ങളുടെ സജീവവും ജനകീയവുമായ പങ്കാളിത്തമില്ലാതെ, അതിന് വികസിക്കുവാന്‍ കഴിയുകയില്ല. സ്ഥിരമായ ഒരു ഏകകക്ഷി ഭരണംമൂലം ഉണ്ടാകാനിടയുള്ള അപഭ്രംശങ്ങള്‍ തടയുന്നതിന് സോഷ്യലിസത്തിന്‍കീഴിലുള്ള ബഹുകക്ഷി വ്യവസ്ഥയ്ക്ക് കഴിയും


സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും റഷ്യയില്‍ മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ടതിനും തൊട്ടടുത്തുള്ള വര്‍ഷങ്ങളില്‍, സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്ന പരീക്ഷണത്തിന് എന്താണ് സംഭവിച്ചത് എന്നതിനെയും എവിടെയാണ് തെറ്റ് സംഭവിച്ചത് എന്നതിനെയും കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക്, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ രൂപവും സ്വഭാവവുംഎന്തായിരിക്കണം എന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞു കഴിഞ്ഞു.

20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ അനുഭവങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതിലൂടെ, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ പുതിയതും കൂടുതല്‍ അര്‍ഥവത്തുമായ സങ്കല്പനത്തില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും. ഒക്ടോബര്‍ വിപ്ലവത്തിന്റെ ചില മൗലിക പ്രചോദനങ്ങളെയും അതിന്റെ ചില വിലപ്പെട്ട നേട്ടങ്ങളെയും ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇതിന്നാവശ്യമാണ്. അതേ അവസരത്തില്‍ത്തന്നെ 20-ാം നൂറ്റാണ്ടില്‍ നിലനിന്ന സോഷ്യലിസത്തില്‍ പ്രകടമായിക്കണ്ടിരുന്ന ചില നിഷേധാത്മക വശങ്ങളെയും വക്രീകരണങ്ങളെയും തള്ളിക്കളയുകയും വേണം.

21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്; അത് അന്തിമരൂപത്തിലെത്തിക്കഴിഞ്ഞിട്ടില്ല. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം സിദ്ധാന്തത്തില്‍നിന്ന് മാത്രമല്ല, മറിച്ച് പ്രയോഗത്തില്‍നിന്നു കൂടിയാണ് രൂപം കൊള്ളുക എന്നതാണതിന് കാരണം. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ നവീകരിക്കപ്പെട്ട സോഷ്യലിസം എങ്ങനെയിരിക്കും എന്നതിനെ സംബന്ധിച്ച് ചില വിശാല മാര്‍ഗരേഖകള്‍ നമ്മുടെ മുന്നിലുണ്ട്. അവയില്‍ ചിലത് രൂപരേഖയുടെ രൂപത്തില്‍ ആവിഷ്‌കരിക്കാനേ നമുക്കിപ്പോള്‍ കഴിയൂ.

1.ഉത്പാദനോപകരണങ്ങള്‍ സാമൂഹികവത്കരിക്കുക എന്നത് സോഷ്യലിസത്തിന്റെ പരമപ്രധാനമായ തത്ത്വമാണ്. ഉത്പാദനോപകരണങ്ങളുടെ ഉടമസ്ഥതയുടെ മുതലാളിത്തരൂപങ്ങളുടെ സ്ഥാനത്ത് സോഷ്യലിസ്റ്റ് ഉടമസ്ഥത മാറ്റി സ്ഥാപിക്കേണ്ടത് ഇതിന്നാവശ്യമാണ്. സോവിയറ്റ് മാതൃകയെ അടിസ്ഥാനപ്പെടുത്തിയുള്ള 20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തില്‍, ഉത്പാദനോപകരണങ്ങളുടെ പൊതുഉടമസ്ഥതയെ വ്യാപകമായ വിധത്തില്‍ത്തന്നെ, സ്റ്റേറ്റ് ഉടമസ്ഥതയുമായി തുല്യതപ്പെടുത്തിയിരുന്നു. സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ളതും സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്നതുമായ സ്ഥാപനങ്ങളാണ് പ്രധാനപ്പെട്ടവ എന്നതിനാല്‍, സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നതിലും അതിന്റെ നടത്തിപ്പിലും ബ്യൂറോക്രസിക്ക് മേധാവിത്വം കൈവരുന്നതിലേക്കാണ് ഇത് നയിച്ചത്. സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ തൊഴിലാളികള്‍ക്ക് സ്ഥാനമൊന്നുമില്ലെന്നു വന്നു. ബ്യൂറോക്രാറ്റിക് കേന്ദ്രീകരണത്തിന്റെ വളര്‍ച്ചയും ഇതിന് കാരണമായിയെന്നുപറയാം. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്‍കീഴിലെ പൊതുഉടമസ്ഥത, അതിനാല്‍ വൈവിധ്യമാര്‍ന്ന രൂപങ്ങളിലുള്ളതായിരിക്കും. ഈ വിവിധ രൂപങ്ങളില്‍ ഒന്നുമാത്രമായിരിക്കും സ്റ്റേറ്റ് ഉടമസ്ഥത. സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുണ്ടാകാം; അല്ലെങ്കില്‍ വിപുലമായ ഓഹരിയുടമസ്ഥതയുള്ള പൊതുമേഖലയുണ്ടാകാം; അല്ലെങ്കില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഉടമസ്ഥതയിലുള്ള സംയുക്ത സ്ഥാപനങ്ങളുണ്ടാവാം; അതുമല്ലെങ്കില്‍ സഹകരണ സ്ഥാപനങ്ങളുണ്ടാവാം. സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന വളരെയേറെ കേന്ദ്രീകൃതമായ വ്യവസ്ഥയില്‍നിന്ന് വ്യത്യസ്തമായി പല തരത്തിലുള്ള പൊതുഉടമസ്ഥതയുണ്ടാകാം; അവ തമ്മില്‍ത്തമ്മില്‍ മത്സരവും ഉണ്ടാകാം.

2. ചരക്ക് ഉത്പാദനത്തിന്റെയും വിപണിയുടെയും അസ്തിത്വം സോഷ്യലിസത്തിന്റെ നിഷേധമല്ല. ചെറുകിട ചരക്കുത്പാദനവും ചെറുകിട വ്യാപാരവും ദേശസാത്കരിക്കപ്പെട്ടിരുന്ന സോവിയറ്റ് യൂണിയനിലേതില്‍നിന്ന് വ്യത്യസ്തമായി സോഷ്യലിസത്തിന്റെ കാലഘട്ടത്തില്‍ വിപണികള്‍ക്ക് ഒരുപങ്ക് വഹിക്കാനുണ്ട്. വന്‍കിട മൂലധനം വളരുന്നില്ല എന്ന് ഉറപ്പുവരുത്താനായി വിപണികളെ നിയന്ത്രിക്കേണ്ടതുണ്ട്.

3. ആസൂത്രിതമായ സമ്പദ്‌വ്യവസ്ഥ എന്നത് സോഷ്യലിസത്തിന്റെ മറ്റൊരു അടിസ്ഥാനതത്ത്വമാണ്. എന്നാല്‍ സാമ്പത്തികമായ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കേന്ദ്രീകൃതമാക്കുന്ന തരത്തിലുള്ളതായിരിക്കരുത്. ആസൂത്രണത്തിന്റെ സ്വഭാവം എന്നുമാത്രമല്ല, സാമ്പത്തികമായ തീരുമാനം കൈക്കൊള്ളുന്നതിലും സാമ്പത്തിക സ്ഥാപനങ്ങള്‍ കൊണ്ടു നടത്തുന്നതിലും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ആസൂത്രണം വികേന്ദ്രീകരിക്കുകയും വേണം.

4. സോഷ്യലിസത്തിന്റെ ജീവരക്തമാണ് ജനാധിപത്യം. എന്നാല്‍ ഉത്പാദനോപകരണങ്ങളുടെയും ഭരണകൂട സ്ഥാപനങ്ങളുടെയും മേലുള്ള ബൂര്‍ഷ്വാസിയുടെ നിയന്ത്രണം ജനാധിപത്യത്തെ നിയന്ത്രിക്കുന്നതിലേക്കും പൗരന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ നിയന്ത്രിക്കുന്നതിലേക്കും നയിക്കുന്നുവെന്നതിനാല്‍ മുതലാളിത്ത വ്യവസ്ഥയിന്‍ കീഴില്‍ ജനാധിപത്യം വെറും 'ഔപചാരികം' മാത്രമായിത്തീരുന്നു. എന്നാല്‍ സോഷ്യലിസത്തെ സംബന്ധിച്ചിടത്തോളം, എല്ലാ തലങ്ങളിലുമുള്ള ജനങ്ങളുടെ സജീവവും ജനകീയവുമായ പങ്കാളിത്തമില്ലാതെ, അതിന് വികസിക്കുവാന്‍ കഴിയുകയില്ല. ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥ സോഷ്യലിസത്തിന്‍കീഴില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. വിവിധതലങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ (യോഗങ്ങള്‍) രൂപവത്കരിക്കേണ്ടത് ഇതിന്നാവശ്യമാണ്; ഈ കൂട്ടായ്മകള്‍ക്ക് ഭരണപരമായ മേഖലയില്‍ മാത്രമല്ല, സാമ്പത്തിക മേഖലയിലും അധികാരമുണ്ടായിരിക്കണം. സ്ഥിരമായ ഒരു ഏകകക്ഷി ഭരണംമൂലം ഉണ്ടാകാനിടയുള്ള അപഭ്രംശങ്ങള്‍ തടയുന്നതിന് സോഷ്യലിസത്തിന്‍കീഴിലുള്ള ബഹുകക്ഷി വ്യവസ്ഥയ്ക്ക് കഴിയും.

5. ഭരണകൂടവും ഭരണകക്ഷിയും തമ്മിലുള്ള വേര്‍തിരിവ് സ്ഥാപനവത്കരിക്കപ്പെടേണ്ടതുണ്ട്. സോഷ്യലിസ്റ്റ് സ്റ്റേറ്റ് മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സ്ഥാപനമാണ്; അതിനുപകരം വെക്കാന്‍ പാര്‍ട്ടിയെക്കൊണ്ടാവില്ല. കാരണം തൊഴിലാളിവര്‍ഗത്തിന്റെയും അധ്വാനിക്കുന്ന ജനങ്ങളുടെയും ഒരു വിഭാഗത്തെ മാത്രമേ പാര്‍ട്ടി പ്രതിനിധീകരിക്കുന്നുള്ളൂ. മുതലാളിത്ത - സാമ്രാജ്യത്വ ശത്രുതയുടെ പരിതഃസ്ഥിതികളില്‍വേണം, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസവും കെട്ടിപ്പടുക്കാന്‍. അനിവാര്യമായ ഒരു യാഥാര്‍ഥ്യമാണിത് - രക്ഷപ്പെടാനാവാത്ത യാഥാര്‍ഥ്യം. എന്നാല്‍ ഇക്കാരണം കൊണ്ട് സോഷ്യലിസ്റ്റ് ജനാധിപത്യം ദുര്‍ബലപ്പെടുത്തപ്പെടരുത്. മറിച്ച് അത് സോഷ്യലിസ്റ്റ് അവബോധം വളര്‍ത്തിയെടുക്കുന്നതിനുള്ള ഒരു ഉപകരണവും ഈ പുതിയ സമൂഹത്തെ സംരക്ഷിക്കുന്നതിനായി ജനങ്ങളെ അണിനിരത്തുന്നതിനുള്ള ഉപാധിയും ആയിരിക്കണം.

ഇന്ത്യയില്‍ ജാതി വ്യവസ്ഥയിലൂടെ സാമൂഹികമായ അടിച്ചമര്‍ത്തല്‍ ഇപ്പോഴും നിലനില്ക്കുന്നു. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക ഘടനയുടെ പശ്ചാത്തലത്തില്‍ ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ രൂപങ്ങളിലുള്ള സാമൂഹിക അടിച്ചമര്‍ത്തലിനോടൊപ്പം തന്നെ മുതലാളിത്ത ചൂഷണവും അര്‍ധഫ്യൂഡല്‍ ചൂഷണവും (രണ്ടുവിധത്തിലുള്ള വര്‍ഗചൂഷണവും) നിലനില്‍ക്കുന്നു. അതുകൊണ്ട് വര്‍ഗചൂഷണത്തിനും സാമൂഹികമായ അടിച്ചമര്‍ത്തലിനും (രണ്ടിനും) എതിരായ സമരം ഒരേസമയം നടത്തേണ്ടതുണ്ട്.

ഇന്ത്യയില്‍ സോഷ്യലിസത്തിലേക്കുള്ള അന്തരാളഘട്ടത്തിന്റെ പരിപാടിക്കുവേണ്ടി സി.പി.എം. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയ ജനാധിപത്യത്തിന്റെ ഈ ഘട്ടം കൈവരിക്കുന്നതിനുവേണ്ടി തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വര്‍ഗശക്തികളുടെ സഖ്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിന് ശക്തമായ തൊഴിലാളി -കര്‍ഷക ഐക്യം കെട്ടിപ്പടുക്കുകയും വര്‍ഗചൂഷണത്തിന്റെയും സാമൂഹികമായ അടിച്ചമര്‍ത്തലിന്റെയും ദുരിതങ്ങള്‍ സഹിക്കുന്ന എല്ലാ ശക്തികളെയും അണിനിരത്തുകയും ചെയ്യേണ്ടതുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുന്നതുവരെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇന്നത്തെ ബൂര്‍ഷ്വാ - ഭൂപ്രഭുനയങ്ങള്‍ക്കുള്ള ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഊട്ടിയുണ്ടാക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.


'21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം' എന്ന വിഷയത്തെക്കുറിച്ച് ലണ്ടനില്‍ നടന്ന ഒരു സെമിനാറില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രബന്ധത്തിലെ പ്രസക്ത ഭാഗങ്ങള്‍

2012 ഫെബ്രുവരി 7, ചൊവ്വാഴ്ച

21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം സാമ്രാജ്യത്വത്തിനുള്ള ബദല്‍

പ്രകാശ് കാരാട്ട്‌


സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍, അന്ന് നിലനിന്നിരുന്ന മുതലാളിത്തത്തിന്റെ വിജയാഹ്ലാദ മനോഭാവമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ സുദീര്‍ഘ മുതലാളിത്ത പ്രതിസന്ധിയോടെ, മുതലാളിത്തത്തിന്റെ ഭാവിയിലും അത് അഭിമുഖീകരിക്കുന്ന അനിശ്ചിതത്വത്തിലും ആണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്.

19-ാം നൂറ്റാണ്ടിലെ തത്ത്വശാസ്ത്രമാണ് മാര്‍ക്‌സിസമെന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളുകയും അത് കാലഹരണപ്പെട്ടു കഴിഞ്ഞു എന്ന് 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍, സമകാലീന മുതലാളിത്തത്തെ ബാധിച്ചിട്ടുള്ള പ്രതിസന്ധിയെ വിശകലനം ചെയ്യുന്നതിന് പര്യാപ്തമായ ഒരേയൊരു ശാസ്ത്രീയ സിദ്ധാന്തം ആ മാര്‍ക്‌സിസമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തെ അതിലംഘിച്ച് മുന്നേറുന്നതിനും വര്‍ഗചൂഷണത്തില്‍നിന്നും സാമൂഹികമായ അടിച്ചമര്‍ത്തലില്‍നിന്നും വിമുക്തമായ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനും എങ്ങനെ കഴിയും എന്നതിനെ സംബന്ധിച്ച വഴികാട്ടിയായി മാര്‍ക്‌സിസം ഇപ്പോഴും നിലകൊള്ളുന്നു.

സിദ്ധാന്തവും പ്രയോഗവും എന്ന നിലയില്‍ മാര്‍ക്‌സിസം നിരന്തരം പരിണാമത്തിന് വിധേയമാക്കേണ്ടതുണ്ട്. വികസിച്ചുകൊണ്ടേയിരിക്കുന്ന ഒരു സിദ്ധാന്തം എന്ന നിലയിലാണ് മാര്‍ക്‌സിസത്തെ വീക്ഷിക്കേണ്ടത്. ഇരുപതാം നൂറ്റാണ്ടിലെ സോവിയറ്റ്‌ശൈലിയിലുള്ള മാര്‍ക്‌സിസത്തിന്റെ പൈതൃകം പരിഗണിക്കുമ്പോള്‍, ഇക്കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളുടെ സംഹിതയായിട്ടാണ് മാര്‍ക്‌സിസം വീക്ഷിക്കപ്പെട്ടത്. ഈ ക്ലാസിക്കുകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്, വിവിധ വിജ്ഞാനശാഖകളിലെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു; ആ കാരണത്താല്‍ നിശ്ചിതമായ ഒരു ചട്ടക്കൂട്ടില്‍ അവയെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമം നടന്നു. ഇത് സിദ്ധാന്തത്തെ കല്ലുപോലെയാക്കിത്തീര്‍ത്തു; വരട്ടുതത്ത്വവാദങ്ങളില്‍ അഥവാ നിശ്ചേഷ്ടാവസ്ഥയില്‍ ആണ് അത് കൊണ്ടുചെന്നെത്തിച്ചത്.

21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസത്തിന്, സൈദ്ധാന്തികമായ ഈ ഇടുങ്ങിയ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. കാരണം മാര്‍ക്‌സിസത്തെ ജീവത്തായ ഒരു സിദ്ധാന്തവും പ്രയോഗത്തിനുള്ള കൃത്യമായ വഴികാട്ടിയും ആക്കിത്തീര്‍ക്കുന്നതിന്, അത് അവശ്യം ആവശ്യമാണ്.

തുടരുന്ന സാമ്രാജ്യത്വം



ആഗോള മുതലാളിത്ത വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമായി സാമ്രാജ്യത്വം നിലനില്‍ക്കുന്നു എന്ന കാര്യം മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക വിശകലനം സ്ഥിരീകരിക്കുന്നുണ്ട്. ആഗോളീകരണത്തിന്റെ യുഗത്തില്‍ ദേശരാഷ്ട്രങ്ങള്‍ അപ്രസക്തമായിത്തീര്‍ന്നിരിക്കുന്നുവെന്നും ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ കോളനികളാക്കുന്നതിന്റെയും ചൂഷണം ചെയ്യുന്നതിന്റെയും അടിസ്ഥാനത്തിലുള്ള സാമ്രാജ്യത്വം എന്ന സങ്കല്പത്തിനപ്പുറത്തേക്ക് നാം നീങ്ങേണ്ടത് ആവശ്യമാണെന്നും വാദിക്കുന്നവരുണ്ട്. ലോകമുതലാളിത്തത്തെ ഇന്ന് ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യവര്‍ഗശക്തികളെ കണ്ടെത്തുന്നതില്‍ ആ വാദം പരാജയപ്പെടുന്നു. സാമ്രാജ്യത്വത്തിന്റെ രൂപത്തിലും സ്വഭാവത്തിലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കാണുമ്പോള്‍ സാമ്രാജ്യത്വത്തിന്റെ അന്തഃസത്തയും ഉള്ളടക്കവും ഇല്ലാതായിക്കഴിഞ്ഞു എന്ന തെറ്റിദ്ധാരണയ്ക്ക് ഈ വാദം ഇടവരുത്തുന്നു.

മൂലധനത്തിന്റെ കേന്ദ്രീകരണത്തിന്റെയും വികസിത മുതലാളിത്ത രാജ്യങ്ങളിലെ ബാങ്കിങ് മൂലധനവും വ്യവസായ മൂലധനവും തമ്മില്‍ ലയിച്ചുചേര്‍ന്നതിന്റെയും ഫലമായി ഉയര്‍ന്നുവന്ന കുത്തകകളെയും അതിന്റെ ഫലമായുണ്ടായ ഫിനാന്‍സ് മൂലധനത്തിന്റെ ഉയര്‍ച്ചയെയും അടിസ്ഥാനപ്പെടുത്തിയാണ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സാമ്രാജ്യത്വത്തെക്കുറിച്ച് ലെനിന്‍ വിശകലനം നടത്തിയത്. ഫിനാന്‍സ് മൂലധനം ദേശരാഷ്ട്രങ്ങളുടെ സഹായത്തോടുകൂടി, ദരിദ്രരാജ്യങ്ങളുടെ വിഭവങ്ങളെയും വിപണികളെയും നിയന്ത്രിച്ചുകൊണ്ട് സാമ്രാജ്യത്വത്തെ പ്രയോഗത്തില്‍ കൊണ്ടുവന്നു.



ലെനിന്റെ കാലത്തിനുശേഷം എങ്ങനെയാണ് കാര്യങ്ങള്‍ മാറിയത് എന്നത്, അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ വളര്‍ച്ചയില്‍നിന്ന് ദൃശ്യമാണ്. ഫിനാന്‍സ് മൂലധനത്തിന് പക്ഷേ, ഇന്ന് ദേശീയരൂപം ഒട്ടുമില്ല. അത് ഇന്ന് ആഗോളതലത്തില്‍ത്തന്നെ ചലിച്ചുകൊണ്ടിരിക്കുന്നു. ആഗോളതലത്തില്‍ കണ്ണിചേര്‍ക്കപ്പെട്ട ഒരു വിപണിയുണ്ടാവണമെന്നും ആ വിപണിയില്‍ തങ്ങള്‍ക്ക് അനിയന്ത്രിതമായ ചലന സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്നുമാണ് ഇന്നത് ആവശ്യപ്പെടുന്നത്. സാമ്രാജ്യത്വ ദേശരാഷ്ട്രങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള ശത്രുതകള്‍ അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ മേധാവിത്വത്തിനുമുന്നില്‍ പത്തിമടക്കിയിരിക്കുന്നു.

എന്നാല്‍, സാമ്രാജ്യത്വം അപ്രത്യക്ഷമായിക്കഴിഞ്ഞു എന്നല്ല ഇതിനര്‍ഥം. മറിച്ച്, അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ കല്പനകള്‍ക്കുകീഴില്‍ സാമ്രാജ്യത്വം പ്രത്യേകിച്ചും വിഷമയമായ ഒരു രൂപം ആര്‍ജിച്ചിരിക്കുന്നുവെന്ന് പറയാം.



2007-'08 കാലത്ത് ആരംഭിച്ച ഇന്നത്തെ പ്രതിസന്ധി, വിവേകശൂന്യമായ വിധത്തിലുള്ള വായ്പകളിലൂടെയും ഊഹ ഇടപാടുകളിലൂടെയും ഉണ്ടാക്കപ്പെട്ട ഫിനാന്‍സ് - ആസ്തി - വിലക്കയറ്റക്കുമിളകളിലൂടെയുള്ള കൊള്ളകളിലൂടെ ഉണ്ടാക്കപ്പെട്ടതാണ്. ഈ പ്രതിസന്ധിയുടെ ഉടനെയുണ്ടായ പ്രത്യാഘാതമെന്ന നിലയില്‍ ജി-20 രൂപവത്കരിക്കുന്നതിന് സാമ്രാജ്യത്വ രാജ്യങ്ങള്‍ മുന്‍കൈയെടുത്തു. പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ ഗവണ്‍മെന്റുകളുടെ ചെലവ് സംയുക്തമായി വര്‍ധിപ്പിക്കണമെന്ന് തുടര്‍ന്നവര്‍ നിര്‍ദേശിച്ചു. എന്നാല്‍, നികുതിദായകരുടെ പണം ഉപയോഗിച്ച് വന്‍കിട ബാങ്കുകളെയും ഫിനാന്‍ഷ്യല്‍ കമ്പനികളെയും രക്ഷപ്പെടുത്തിക്കഴിഞ്ഞ ഉടനെത്തന്നെ, സാമ്രാജ്യത്വശക്തികള്‍ (പ്രത്യേകിച്ചും അമേരിക്കയും ജര്‍മനിയും ഫ്രാന്‍സും ഇംഗ്ലണ്ടും) ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും വാദിച്ചു തുടങ്ങി. സ്റ്റേറ്റ് ഖജനാവിന്റെ ചെലവിലാണ് അന്തര്‍ദേശീയ ഫിനാന്‍സ്, അതിന്റെ നഷ്ടങ്ങളില്‍നിന്ന് രക്ഷപ്പെട്ടതെങ്കില്‍ത്തന്നെയും അത്തരം നീക്കുപോക്കുകളുടെ ഭാരം, ചെലവുചുരുക്കല്‍ നടപടികളിലൂടെ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ തലയിലേക്ക് മാറ്റിവെക്കുകയാണുണ്ടായത്. നവലിബറല്‍ ആഗോളീകരണത്തില്‍നിന്ന് വേറിട്ട ഒരു മാറ്റത്തിന്റെ സാധ്യതയെയും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വന്‍കിട ഫിനാന്‍സിന്റെ അധികാരശക്തിയെ തടയുന്നതിനെയും സാമ്രാജ്യത്വം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

ശീതയുദ്ധ കാലഘട്ടത്തിനുശേഷം നാറ്റോ വഹിച്ച പങ്ക്, സാമ്രാജ്യത്വത്തിന്റെ സൈനികമേധാവിത്വ വാഞ്ഛയ്ക്കുള്ള നിദര്‍ശനമാണ്. 'ഭീകരതയ്‌ക്കെതിരായ യുദ്ധം' എന്നോ 'മനുഷ്യത്വപരമായ ഇടപെടല്‍' എന്നോ ഒക്കെയുള്ള പേരില്‍ നാറ്റോയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പശ്ചിമേഷ്യയിലും വ്യാപിപ്പിച്ചിരിക്കുന്നു.

അതിനാല്‍, മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍നിന്നുകൊണ്ട് വീക്ഷിക്കുമ്പോള്‍, ജനാധിപത്യപരവും സമാധാനപരവും നീതിയുക്തവുമായ ഒരു ലോകക്രമം ഉണ്ടാക്കുന്നതിനുവേണ്ടി ശ്രമിക്കുന്ന എല്ലാറ്റിനും മുന്നിലുള്ള തടസ്സമായി എല്ലായ്‌പ്പോഴും നില്‍ക്കുന്നത് സാനമ്രാജ്യത്വമാണ്. അന്താരാഷ്ട്ര ഫിനാന്‍സിന്റെ ഉത്തേജനത്താല്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാനമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പും സമരവും ആണ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അന്തഃസത്ത.

നവലിബറല്‍ നയങ്ങളും പ്രതിസന്ധികളും

മുതലാളിത്തത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടാക്കപ്പെട്ട ക്ഷേമരാഷ്ട്രത്തെ, പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ ഫിനാന്‍സ് മൂലധനം കടന്നാക്രമിക്കുകയും തകര്‍ത്തെറിയുകയും ചെയ്യുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിലെ രൂക്ഷമായ അസമത്വവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും പാര്‍പ്പിടക്ഷാമവും നവലിബറല്‍ നയങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. കോര്‍പ്പറേറ്റുകളുടെ അത്യാര്‍ത്തിക്കും ചെലവുചുരുക്കല്‍ നടപടികള്‍ക്കും എതിരായ പ്രതിഷേധങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു; ശക്തിപ്രാപിച്ചിരിക്കുന്നു. അതെന്തായാലും ശക്തമായ ഒരു രാഷ്ട്രീയ ബദല്‍ ആയി ഇതു മാറേണ്ടിയിരിക്കുന്നു. വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അതിന് കഴിയും.

നവലിബറല്‍ കടന്നാക്രമണങ്ങളെ പിറകോട്ടടിപ്പിക്കുന്നതിലും അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ പിടിത്തം വിടുവിക്കുന്നതിലും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ഇടതുപക്ഷ ബദല്‍ പരിപാടി കെട്ടിപ്പടുക്കേണ്ടത്, സാമ്രാജ്യത്വ ആഗോളീകരണത്തെ ചെറുക്കുന്നതിന് ആവശ്യമാണ്. സാമ്പത്തിക പരമാധികാരവും ജനകീയ പരമാധികാരവും പുനഃസ്ഥാപിക്കുന്നതിനും അതാവശ്യമാണ്. തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും വരുമാന അസമത്വം കുറയ്ക്കുകയും ചെയ്യുന്ന വിധത്തില്‍ ഉത്പാദനശക്തികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സ്റ്റേറ്റിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന്, അത്തരമൊരു ഇടതുപക്ഷ പരിപാടി ആവശ്യപ്പെടണം.

ഓരോ രാജ്യത്തും അതത് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ക്കനുസരിച്ച്, ഇടതുപക്ഷ ബദല്‍ പരിപാടിയും അതിനുവേണ്ടിയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ആഗോളതലത്തിലാണെങ്കില്‍ത്തന്നെയും തങ്ങളുടെ നവലിബറല്‍ തിട്ടൂരങ്ങളെ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി ഓരോ രാജ്യത്തെയും ഭരണകൂടത്തെ അത് പ്രയോജനപ്പെടുത്തുന്നു. അതുകൊണ്ട്, ജനങ്ങളുടെ സാമ്പത്തിക പരമാധികാരവും ജനകീയപരമാധികാരവും പിടിച്ചെടുക്കുന്നതിനുള്ള സമരം, ആ ദേശരാഷ്ട്രത്തിന്നുള്ളില്‍ത്തന്നെയുള്ള വര്‍ഗസമരമാണ്. ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഈ സമരങ്ങളെ സാമ്രാജ്യത്വ ആഗോളീകരണം അപ്രസക്തമാക്കിത്തീര്‍ത്തിട്ടില്ല.
                                                         
                                              
മുതലാളിത്തത്തിനെ വിപ്ലവപരമായി വെല്ലുവിളിക്കുമ്പോള്‍ അതിന്റെ കേന്ദ്രസ്ഥാനം തൊഴിലാളിവര്‍ഗത്തിനുതന്നെയാണ്. തൊഴിലാളിവര്‍ഗത്തിന്റെ ശക്തിയും വലിപ്പവും ആഗോളതലത്തില്‍ വിപുലമായിത്തീര്‍ന്നിട്ടുണ്ട് - പോസ്റ്റ് മാര്‍ക്‌സിസ്റ്റു കള്‍ മറിച്ച് പറയുന്നുണ്ടെങ്കില്‍ത്തന്നെയും. സേവനമേഖലകളില്‍ ജോലി ചെയ്യുന്നവരും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികള്‍ തന്നെയാണ്. രൂക്ഷമായ ചൂഷണത്തിന്റെ ഭാരം മുഴുവന്‍ പേറേണ്ടിവരുന്ന താത്കാലിക ജീവനക്കാരെയും അനൗപചാരിക തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനുള്ള ഒരു പുതിയ രൂപം ആവിഷ്‌കരിക്കുക എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാര്‍ക്‌സിസ്റ്റുകാരുടെ മുന്നിലുള്ള സുപ്രധാന വെല്ലുവിളി.

ഇന്ന് ലോകത്ത് സംഭവിക്കുന്ന ഏറ്റവും സങ്കീര്‍ണമായ പ്രക്രിയ, ഒരുപക്ഷേ, നാട്ടിന്‍പുറങ്ങളില്‍, പ്രത്യേകിച്ചും വികസനമധികം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളിലെ നാട്ടിന്‍പുറങ്ങളില്‍ (ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ) സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി, 'ഘടനാപരമായ നീക്കുപോക്കുകളും സുദൃഢീകരണവും' എന്നു പറയപ്പെടുന്ന നയങ്ങള്‍, അന്താരാഷ്ട്ര മൂലധനവും ആഭ്യന്തര ബൂര്‍ഷ്വാസിയും ഭൂഉടമസ്ഥരായ ഗ്രാമീണ വരേണ്യവര്‍ഗവും ചേര്‍ന്ന്, മൂന്നാംലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ തലയില്‍ നിരന്തരം കെട്ടിയേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ നയങ്ങള്‍ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുകയും കര്‍ഷക ജനസാമാന്യത്തിന്റെ വരുമാനത്തെയും ഉപജീവനമാര്‍ഗങ്ങളെയും കൂടുതല്‍ വഷളാക്കുകയും അവരെ പാപ്പരാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ഭൂമി, ഉപജീവനമാര്‍ഗം, വിഭവങ്ങളുടെ ലഭ്യത എന്നീ വിഷയങ്ങളെച്ചൊല്ലിയുള്ള ഗ്രാമീണമേഖലയിലെ അസ്വാസ്ഥ്യം, ഇന്ന് വികസ്വര ലോകത്തിലെങ്ങും ദൃശ്യമാകുന്ന വ്യാപകമായ പ്രതിഭാസമാണ്. കര്‍ഷക ജനസാമാന്യത്തെയും ഗ്രാമീണ തൊഴിലാളികളെയും സംഘടിപ്പിക്കുകയും അവരും പട്ടണപ്രദേശങ്ങളിലെ തൊഴിലാളിവര്‍ഗവും ചേര്‍ന്ന സഖ്യം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നത്, ഈ സമൂഹങ്ങളില്‍ ഉയര്‍ന്നുവരുന്ന ഏറ്റവും പ്രധാന വെല്ലുവിളിയാണ്.

(തുടരും)


21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം' എന്ന വിഷയത്തെക്കുറിച്ച് ലണ്ടനില്‍ നടന്ന ഒരു സെമിനാറില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രബന്ധത്തിലെ പ്രസക്ത ഭാഗങ്ങള്‍

2012 ഫെബ്രുവരി 6, തിങ്കളാഴ്‌ച

ചരിത്രത്തെ നിഷേധിക്കരുത്

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചരിത്രപ്രദര്‍ശനത്തില്‍ വച്ച ഒരു പോസ്ററിനെക്കുറിച്ച് വിവാദമുയര്‍ത്തി, കമ്യൂണിസ്റുകാരും ക്രൈസ്തവ സമൂഹവും ശത്രുപക്ഷങ്ങളിലാണെന്ന് വരുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമത്തിന്റെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിയാന്‍ പ്രയാസമില്ല. ആ ശ്രമം വേണ്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാതിരുന്നപ്പോഴാണ്, നാളുകള്‍ക്കുമുമ്പ് ഒരു കവലയില്‍ പ്രത്യക്ഷപ്പെടുകയും നിമിഷങ്ങള്‍ക്കകം എടുത്തുമാറ്റുകയുംചെയ്ത ഒരു ബോര്‍ഡ് വിവാദവിഷയമാക്കിയത്്. വസ്തുതകള്‍ വ്യക്തമാക്കപ്പെട്ടതോടെ ആ വിവാദവും കെട്ടടങ്ങിയിരിക്കുന്നു. എന്നാല്‍, ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് വലതുപക്ഷവും ഏതാനും വലതുപക്ഷ മാധ്യമങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന ചര്‍ച്ചകള്‍ മതത്തെ സംബന്ധിച്ച മാര്‍ക്സിസ്റ് സമീപനത്തെ വികലമായി ചിത്രീകരിക്കുന്നതാണ്.

യേശുക്രിസ്തുവും ക്രിസ്തുമതവും ലോകചരിത്രത്തിന്റെ അഭേദ്യമായ ഭാഗമാണ്. മാനവരാശിയുടെ പുരോഗതിക്കുവേണ്ടി ജീവന്‍ ബലി നല്‍കിയവരുടെ ചരിത്രം ഒരു പ്രദര്‍ശനത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ യേശുവിന്റെ പേര് സ്വാഭാവികമായും കടന്നുവരുന്നു. എംഗല്‍സ് ആദ്യകാല ക്രിസ്തുമത ചരിത്രത്തെപ്പറ്റി എന്ന ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: "ആദ്യകാല ക്രിസ്തുമത ചരിത്രത്തിന് ആധുനിക തൊഴിലാളിവര്‍ഗ പ്രസ്ഥാനവുമായി പല സംഗതികളിലും ശ്രദ്ധേയമായ സാദൃശ്യമുണ്ട്. ഈ പ്രസ്ഥാനംപോലെ ക്രിസ്തുമതവും മര്‍ദിതജനങ്ങളുടെ ഒരു പ്രസ്ഥാനമായിരുന്നു. അടിമകളുടെയും സ്വതന്ത്രരാക്കപ്പെട്ടവരുടെയും മതമെന്ന നിലയ്ക്കാണ്, എല്ലാവിധ അവകാശങ്ങളും നിഷേധിക്കപ്പെട്ട പാവപ്പെട്ടവരുടെ മതമെന്ന നിലയ്ക്കാണ്, റോമിന്റെ ചവിട്ടടിക്കീഴില്‍ ആക്കപ്പെട്ടതോ റോമിനാല്‍ ഛിന്നഭിന്നമാക്കപ്പെട്ടതോ ആയ ജനതയുടെ മതമെന്ന നിലയ്ക്കാണ് അത് ആദ്യം രംഗപ്രവേശനംചെയ്തത്. ബന്ധനത്തില്‍ നിന്നും കഷ്ടപ്പാടുകളില്‍നിന്നുമുള്ള മോക്ഷമാണ് ക്രിസ്തുമതത്തെപ്പോലെ തൊഴിലാളിസോഷ്യലിസവും വാഗ്ദാനംചെയ്യുന്നത്.'' മരണാനന്തരലോകത്തെ സമത്വസുന്ദരമായ സമൂഹത്തെക്കുറിച്ചാണ് ക്രിസ്തുമതം വിഭാവനംചെയ്തതെങ്കില്‍ അത് ഈ ലോകത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നതാണ് കമ്യൂണിസ്റുകാര്‍ ആലോചിക്കുന്നത്. സമത്വം ഈ ലോകത്ത് സാധ്യമാക്കുന്നതിന് കമ്യൂണിസ്റുകാരുമായി ഐക്യപ്പെടാന്‍ മതവിശ്വാസികള്‍ക്ക് കഴിയുമെന്നര്‍ഥം.

ചരിത്രത്തെ ശാസ്ത്രീയമായി കാണുന്ന ഈ സമീപനംതന്നെയാണ് മറ്റെല്ലാ മതങ്ങളോടും മാര്‍ക്സിസം സ്വീകരിക്കുന്നത്. റോമാ സാമ്രാജ്യത്വത്തിന്റെ ജീര്‍ണകാലഘട്ടത്തിലെ ബഹുജന കലാപങ്ങളിലാണ് ക്രിസ്തുമതത്തിന്റെ ഉത്ഭവമെന്ന് മാര്‍ക്സും എംഗല്‍സും ദര്‍ശിച്ചിട്ടുണ്ട്. ഇസ്ളാംമതത്തിന്റെ ആവിര്‍ഭാവം പരാമര്‍ശിക്കവെ ബദൂയിനുകളും പട്ടണവാസികളും തമ്മിലുള്ള ആഭ്യന്തര സമരങ്ങളിലേക്ക് മാര്‍ക്സും എംഗല്‍സും ശ്രദ്ധക്ഷണിക്കുകയുണ്ടായി. അറേബ്യന്‍ ഉപദ്വീപിനെ അബിസീനിയക്കാരില്‍നിന്ന് മോചിപ്പിക്കുന്നതിനും ചിരകാലമായി മറഞ്ഞുപോയ വ്യാപാരമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള അറബി ദേശീയബോധത്തിന്റെ ഉണര്‍വായിരുന്നു അതെന്നും കണ്ടെത്തുന്നുണ്ട്. ബുദ്ധമതവും ജൈനമതവും ബ്രാഹ്മണമേധാവിത്വത്തിനെതിരെ രൂപപ്പെട്ടുവന്ന എതിര്‍പ്പിന്റെ മുഖമാണ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് മാര്‍ക്സിസ്റ് നിരീക്ഷണം.

മനുഷ്യന്റെ ദുഃഖത്തിന്റെ പ്രതിഫലനവും അതിനോടുള്ള പ്രതിഷേധവുമായി മതത്തെ കാണുകയാണ് മാര്‍ക്സ് ചെയ്തത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ വികാരങ്ങളാണ് മതം പ്രതിഫലിപ്പിക്കുന്നത് എന്ന് മാര്‍ക്സ് വ്യക്തമാക്കുന്നു. മാത്രമല്ല, മനുഷ്യത്വരഹിതമായ ലോകത്ത് മനുഷ്യത്വമാണ് മതദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അംഗീകരിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായില്ല. ഇത്തരത്തിലുള്ള ഗുണഗണങ്ങള്‍ വിശദീകരിക്കുമ്പോഴും യഥാര്‍ഥ പ്രശ്നങ്ങളെ ശാസ്ത്രീയമായി പരിഹരിക്കുന്നതിനുള്ള ശേഷി ഈ കാഴ്ചപ്പാടുകളില്‍ നിലനില്‍ക്കുന്നില്ലെന്നും വ്യക്തമാക്കാനാണ് കറുപ്പെന്ന പ്രയോഗം നടത്തിയത്. വേദനസംഹാരികള്‍കൊണ്ട് വേദന തല്‍ക്കാലം ശമിക്കും. എന്നാല്‍, രോഗം മാറ്റാന്‍ അതുകൊണ്ട് സാധ്യമല്ല. മനുഷ്യന്റെ പ്രയാസങ്ങളെ പ്രതിഫലിപ്പിക്കുകയും എന്നാല്‍, അതിന് പരിഹാരം കാണാനുള്ള പ്രായോഗിക പദ്ധതി ഇല്ലെന്നുമുള്ള കാഴ്ചപ്പാടാണ് ഇതില്‍ വിശദീകരിച്ചിരിക്കുന്നത്.

മതത്തിന്റെ പേരുപറഞ്ഞ് അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന വിധത്തില്‍ ഇടപെടുന്നതിനെ അതിശക്തമായി മാര്‍ക്സും എംഗല്‍സും എതിര്‍ത്തിട്ടുണ്ട്. അത് മതത്തോടുള്ള വിദ്വേഷത്തിന്റെ പശ്ചാത്തലത്തിലല്ല ഉണ്ടായത്. മതവിരുദ്ധരെന്ന് മുദ്രകുത്തി കമ്യൂണിസ്റുകാര്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിച്ച ചില പുരോഹിതന്മാരുടെ നിലപാടിനെയാണ് എതിര്‍ത്തത്. ഈ വസ്തുത കമ്യൂണിസ്റ് മാനിഫെസ്റോയില്‍ വ്യക്തമാക്കുന്നുണ്ട്. കമ്യൂണിസ്റ് ആശയങ്ങള്‍ രൂപപ്പെട്ടുവരുന്ന കാലത്ത് അതിനെ എപ്രകാരമാണ് ചില പുരോഹിതന്മാര്‍ കൈകാര്യംചെയ്തത് എന്നതിന്റെ സൂചനകള്‍ കൂടിയാണിത്.

മാനിഫെസ്റോയില്‍ മാര്‍ക്സും എംഗല്‍സും ഇങ്ങനെ പറയുന്നു: "മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്‍ഥമായ വീരശൂരപരാക്രമങ്ങളുടെയും ഫിലിസ്റൈനുകളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെ അത് സ്വാര്‍ഥതാപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി''. മുതലാളിത്തം മതത്തെ സ്വാര്‍ഥതയ്ക്കും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും കീഴ്പ്പെടുത്തുന്നതിനെതിരെയുള്ള വിമര്‍ശമാണ് ഇതിലൂടെ മാനിഫെസ്റോയില്‍ ഉന്നയിച്ചത്. മതത്തെ ഇത്തരത്തില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനെ തീവ്രമായ ഭാഷയില്‍ എക്കാലത്തും മാര്‍ക്സും എംഗല്‍സും എതിര്‍ത്തിട്ടുണ്ട്.

മതത്തെ സ്ഥാപിത താല്‍പ്പര്യത്തിനും വലതുപക്ഷ രാഷ്ട്രീയ അജന്‍ഡയ്ക്കും വേണ്ടി ഉപയോഗിക്കുന്നത് ഇന്നത്തെ കാലത്ത് സജീവമാണ്. ലോകത്തിന്റെ പലഭാഗത്തും നടന്ന ഈ പദ്ധതി വിമോചനസമരകാലത്ത് കേരളത്തില്‍ നാം കണ്ടതാണ്. 1957 ലെ വിമോചനസമരത്തില്‍ മതത്തെ അപകടപ്പെടുത്തുന്നു എന്നു പറഞ്ഞാണ് രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി പള്ളി ഇറങ്ങിപ്പുറപ്പെട്ടത്. ഇപ്പോള്‍ വലതുപക്ഷ രാഷ്ട്രീയശക്തികളുടെ കാഴ്ചപ്പാടുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ മതത്തിന്റെ പേര് പറഞ്ഞ് ചില മത സംഘടനകളും മാധ്യമങ്ങളും മറ്റും ഇറങ്ങിപ്പുറപ്പെട്ടതും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും മേല്‍വിവരിച്ച നിരീക്ഷണങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട് എന്ന് വ്യക്തമാക്കുന്നു. മതത്തിന്റെ പേരുപറഞ്ഞ് വലതുപക്ഷ രാഷ്ട്രീയത്തെ സഹായിക്കാനും കമ്യൂണിസ്റുകാരെ എതിര്‍ക്കാനുമുള്ള നയപരിപാടിയെ കമ്യൂണിസ്റുകാര്‍ എന്നും പ്രതിരോധിച്ചിട്ടുണ്ട്. ഇത് മതവിരോധമല്ല. മറിച്ച് അതിന്റെ തെറ്റായ രീതിയിലുള്ള ഉപയോഗത്തിനെതിരെയുള്ള ഇടപെടലാണ്.

മതവിശ്വാസത്തെ അംഗീകരിച്ചും ബഹുമാനിച്ചും അത് നിലനില്‍ക്കുന്നതിന്റെ വസ്തുതകളെ ശരിയായ രീതിയില്‍ വിശകലനം ചെയ്തുകൊണ്ടുമാണ് മാര്‍ക്സിസ്റുകാര്‍ മുന്നോട്ടുപോകുന്നത്. ഒപ്പം അതിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അന്ധവിശ്വാസത്തെയും അനാചാരത്തെയും എതിര്‍ക്കുന്നതിനും പാര്‍ടി പരിശ്രമിക്കുന്നു.

മാര്‍ക്സിസം വര്‍ഗസമരത്തിനെ അടിസ്ഥാനപ്പെടുത്തി നിലകൊള്ളുന്ന ആശയഗതിയാണ്. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള സമരമല്ല മാര്‍ക്സിസത്തിന്റെ ലക്ഷ്യം. മറിച്ച് വിശ്വാസിയും അവിശ്വാസിയുമെല്ലാം അടങ്ങുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തെയാകെ സംഘടിപ്പിച്ച് ആധിപത്യശക്തികള്‍ക്കെതിരായുള്ള പോരാട്ടമാണ് അതിന്റെ ഉന്നം. അതുകൊണ്ടുതന്നെ സിപിഐ എം ഒരു മതവിരുദ്ധ പ്രസ്ഥാനമല്ല.

മതവിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിനും അധികാര താല്‍പ്പര്യത്തിനും വേണ്ടി ഉപയോഗിക്കപ്പെടുമ്പോഴാണ് അത് വര്‍ഗീയവാദമായിത്തീരുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിന് സഹായകമായ വിധത്തില്‍ ഭരണാധികാരത്തെ നിരന്തരമായി ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചു. പിന്നീട് ഹിന്ദു-മുസ്ളിം വേര്‍തിരിവിന്റെ അടിസ്ഥാനത്തില്‍ സമ്മതിദായകരെ വേര്‍തിരിച്ചത്, ബംഗാള്‍ വിഭജനം, അന്നത്തെ മുസ്ളിംലീഗിന് അവര്‍ നല്‍കിയ പരിരക്ഷയും ഹിന്ദുവര്‍ഗീയ സംഘടനകളുമുണ്ടാക്കിയ ഐക്യവും-ഇതെല്ലാം മതത്തെ സാമ്രാജ്യത്വ താല്‍പ്പര്യത്തിന് അനുകൂലമായി മാറ്റിയതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ മതത്തെ ആധിപത്യത്തിനുള്ള ഉപാധിയാക്കിത്തീര്‍ക്കുന്ന പ്രവണതയെ എല്ലാ കാലത്തും പാര്‍ടി എതിര്‍ത്തിട്ടുണ്ട്; എതിര്‍ക്കുകയുംചെയ്യും.

കേരളത്തിലും സമാനമായ ചിത്രങ്ങള്‍ കാണാം. വിമോചനസമരകാലത്ത് മതത്തെ രാഷ്ട്രീയ ലാഭത്തിനായി നഗ്നമായി ഉപയോഗിച്ചു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയശക്തിയായ കമ്യൂണിസ്റ് പാര്‍ടിക്ക് ഇത്തരം പ്രവണതകളുമായി നിരന്തരം ഏറ്റുമുട്ടേണ്ടിവന്നു. കേരളത്തിലാകമാനം ഉയര്‍ന്നുവന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയുമെല്ലാം സമരത്തിന് നടുനായകത്വം വഹിച്ച് പാര്‍ടി നിലകൊണ്ടു. ഇതിലൂടെ മതേതരമായ ഒരു സംസ്കാരം കേരളത്തില്‍ രൂപപ്പെട്ടു. 1957 ല്‍ കേരള നിയമസഭയിലേക്ക് നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ ജനഹിതത്തിലൂടെ ലഭിച്ച അധികാരമുപയോഗിച്ച് അടിസ്ഥാന ജനവിഭാഗത്തിന് ഗുണപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ പാര്‍ടി പ്രയത്നിച്ചു. ജന്മിത്വം അവസാനിപ്പിക്കാനുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കി. ഇത് പ്രമാണിമാര്‍ക്ക് കനത്ത തിരിച്ചടിയായി. കമ്യൂണിസ്റ് പാര്‍ടിയെ തോല്‍പ്പിക്കണമെങ്കില്‍ ജാതി-മത സംഘടനകളെ ആകമാനം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അണിനിരത്തണം എന്ന പാഠമാണ് കോണ്‍ഗ്രസിലെയും ജാതി-മത വര്‍ഗീയ സംഘടനകളിലെയും പ്രമാണിമാര്‍ ഇതില്‍നിന്ന് പഠിച്ചത്. അതിന്റെ ഭാഗമായാണ് 1959ല്‍ കമ്യൂണിസ്റ് വിരുദ്ധമുന്നണി രൂപപ്പെട്ടതും വിമോചന സമരം അരങ്ങേറിയതും. അന്ന് രൂപപ്പെട്ട ഈ മുന്നണിയാണ് ഇന്നത്തെ യുഡിഎഫ് ആയി തുടരുന്നത്. ആ യുഡിഎഫാണ് ഇപ്പോഴും യുക്തിരഹിതമായ പ്രശ്നങ്ങള്‍പോലും ഉയര്‍ത്തി കമ്യൂണിസ്റ് പാര്‍ടിക്കെതിരെ രംഗത്തുവരുന്നത്. സമീപനാളുകളില്‍ പാര്‍ടിക്കെതിരെ നടത്താന്‍ ശ്രമിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലവും ലക്ഷ്യവും ഇതില്‍നിന്നൊക്കെ നിസ്സംശയം വ്യക്തമാകുന്നുണ്ട്. ക്രിസ്തുവിനെ അവഹേളിക്കുന്നവരല്ല മാര്‍ക്സിസ്റുകാര്‍ എന്നതിന് ഈ ചരിത്രംതന്നെയാണ് സാക്ഷി. മറിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ചരിത്രനിഷേധികളാണ്.

*
പിണറായി വിജയന്‍ 07 ഫെബ്രുവരി 2012

2012 ഫെബ്രുവരി 1, ബുധനാഴ്‌ച

ഏക ബദല്‍ സോഷ്യലിസം, ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം

രാജ്യത്ത് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറത്തുള്ള ഇടതുപക്ഷ ചിന്താഗതിക്കാരായ സംഘടനകളെയും വ്യക്തികളെയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുജനാധിപത്യ ബദല്‍ യാഥാര്‍ഥ്യമാക്കാന്‍ സിപിഐ എമ്മിന്റെ വളര്‍ച്ച സാധ്യമാകണം. തെരഞ്ഞെടുപ്പ് തിരിച്ചടികളുടെയും പാര്‍ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ നേരിടുന്ന ആക്രമണങ്ങളുടെയും സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ അടിത്തറയും സ്വാധീനവും വര്‍ധിപ്പിക്കേണ്ടത് അത്യന്തം പ്രധാനമാണ്. ദേശീയ രാഷ്ടീയത്തില്‍ പാര്‍ടിയുടെ സ്വതന്ത്രമായ പങ്കും വളര്‍ത്തണം-പ്രമേയം വ്യക്തമാക്കി. എ കെ ജി ഭവനില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും കെ വരദരാജനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപിയെ ഒറ്റപ്പെടുത്താനും ഇടതു-ജനാധിപത്യ ബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന് കരട് പ്രമേയം പറയുന്നു. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ താല്‍പ്പര്യമാണ് കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്നത്. വിവിധ ജനവിഭാഗങ്ങളെ സാമൂഹ്യമായി അടിച്ചമര്‍ത്തുന്നതിലും ചൂഷണം ചെയ്യുന്നതിലും ഇരു പാര്‍ടിയും മത്സരിക്കുന്നു. നവ ഉദാരവല്‍ക്കരണ നയത്തോടൊപ്പം അമേരിക്കന്‍ അനുകൂല വിദേശനയമാണ് ഇരു പാര്‍ടിയും സ്വീകരിക്കുന്നത്. വന്‍വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും കാര്‍ഷിക പ്രതിസന്ധിയും സാമ്പത്തികമായ അസമത്വവും അടിച്ചേല്‍പ്പിക്കുന്ന യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്തണം. ഇതേ നയം തുടരുന്നതോടൊപ്പം വര്‍ഗീയ അജന്‍ഡ കൂടി വഹിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണം. യോജിച്ച പോരാട്ടങ്ങളിലൂടെ മാത്രമേ ഇടതു ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനാകൂ. ബദല്‍ കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളെ കൂടെ നിര്‍ത്തേണ്ടിവരും. ജനാധിപത്യവും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ അവകാശവും ഫെഡറലിസവും സംരക്ഷിക്കാന്‍ ഇത്തരം കക്ഷികളെ അണിനിരത്തേണ്ടിവരും. ഇത്തരം സംയുക്തവേദികള്‍ ദേശീയതലത്തില്‍ ഇടതു ജനാധിപത്യസഖ്യം കെട്ടിപ്പടുക്കാനുള്ള പ്രക്രിയയെ സഹായിക്കും. ജനകീയ പ്രശ്നങ്ങളിലും നയപരമായ വിഷയങ്ങളിലും കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുമായി യോജിച്ച പോരാട്ടത്തിനു ശ്രമിക്കുന്നത് ജനകീയപ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കും. പാര്‍ലമെന്റില്‍ ഇത്തരം കക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇവയില്‍ ചില കക്ഷികളുമായി ആവശ്യാനുസരണം തെരഞ്ഞെടുപ്പ് സഖ്യമാകാം.

ഉദാരവല്‍ക്കരണ നയത്തിനെതിരെ ശക്തവും വിശാലവുമായ പോരാട്ടം വളര്‍ത്തണം. നിലവിലുള്ള സമരം നവ ഉദാരവല്‍ക്കരണനയത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ല. ഭൂമി, ഭക്ഷണം, തൊഴില്‍ , സാമൂഹ്യനീതി എന്നീ വിഷയങ്ങളുയര്‍ത്തി ശക്തമായ സമരം വളര്‍ത്തണം. ജനങ്ങളെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണം. വര്‍ഗീയതയ്ക്കും വിഘടനവാദത്തിനും എതിരായി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നതോടൊപ്പം മതനിരപേക്ഷത സംരക്ഷിക്കുകയും വേണം. എല്ലാ മേഖലയിലുമുള്ള സാമ്രാജ്യത്വ സ്വാധീനം തടയണം. ഇതിനായി രാജ്യത്തെങ്ങും ശക്തമായ പാര്‍ടി കെട്ടിപ്പടുക്കണം അതിലൂടെ മാത്രമേ യഥാര്‍ഥ ബദലായ ജനകീയ ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേക്ക് മുന്നേറാനാകൂ- കാരാട്ട് പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനവും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം വേണമെന്ന രംഗനാഥ മിശ്ര കമ്മീഷന്‍ നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
(വി ബി പരമേശ്വരന്‍)

ഏക ബദല്‍ സോഷ്യലിസം

അഞ്ചുവര്‍ഷംമുമ്പ് ആരംഭിച്ച ആഗോള മുതലാളിത്തപ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ധന മൂലധനം നയിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ സ്ഥിരതയില്ലായ്മയാണ് ദീര്‍ഘമായ പ്രതിസന്ധി വ്യക്തമാക്കുന്നത്. ചൂഷണാധിഷ്ഠിത നവ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ തിരിച്ചറിയപ്പെടുകയാണ്. എല്ലാ ആധുനിക മുതലാളിത്ത രാജ്യങ്ങളിലെയും ജനങ്ങള്‍ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍ നടപടിയിലും സാമൂഹ്യക്ഷേമപദ്ധതികളുടെ വെട്ടിക്കുറയ്ക്കലിലും പ്രതിഷേധിച്ച് പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും നടത്തുന്ന സമരപരിപാടികളും ശ്രദ്ധേയമാണ്. ഇടതുപക്ഷശക്തികളുടെ രാഷ്ട്രീയബദല്‍ ഉരുത്തിരിഞ്ഞെങ്കില്‍മാത്രമേ യൂറോപ്പിലെ ജനങ്ങളുടെ പോരാട്ടങ്ങളും മുന്നേറ്റങ്ങളും കാര്യമായ മാറ്റത്തിന് വഴിയൊരുക്കൂ.

ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം നിലനിര്‍ത്താനായി. ഇടതുപക്ഷസര്‍ക്കാരുകള്‍ അധികാരത്തിലുള്ള പല രാജ്യങ്ങളും നവ ഉദാരവല്‍ക്കരണമാതൃക തള്ളിക്കളഞ്ഞു. നവ ഉദാരവല്‍ക്കരണത്തിന് ബദലായുള്ള നയമാണ് ഈ രാജ്യങ്ങള്‍ നടപ്പാക്കുന്നത്. തെക്കന്‍ ഏഷ്യയിലെ ജനാധിപത്യ- പുരോഗമന ശക്തികളോട് പാര്‍ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്. ഈ മേഖലയിലെ ഇടതുജനാധിപത്യ- മതനിരപേക്ഷ ശക്തികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് പാര്‍ടി ശ്രമിക്കും. ഇപ്പോഴത്തെ മുതലാളിത്തപ്രതിസന്ധിയോടെ മുതലാളിത്തത്തിന്റെ വിജയമെന്ന വായ്ത്താരിക്ക് അവസാനമായി. നവ ഉദാരവല്‍ക്കരണത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്- രാഷ്ട്രീയപ്രമേയം പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കി

നവഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുപോവുകയാണ് രണ്ടാം യുപിഎ സര്‍ക്കാരെന്ന് സിപിഐ എം കരടു രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞു. അവശ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം, ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് ആരംഭിച്ച വന്‍ അഴിമതിയുടെ തുടര്‍ച്ച, അമേരിക്കന്‍ അനുകൂല വിദേശനയത്തിന്റെ തുടര്‍ച്ചയും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യവും, തൊഴിലാളി വര്‍ഗത്തെയും കര്‍ഷകരെയും പണിയെടുക്കുന്ന മറ്റ് ജനവിഭാഗങ്ങളെയും കടുത്ത ചൂഷണത്തിനും അവഗണനയ്ക്കും വിധേയമാക്കല്‍ എന്നിവയാണ് മൂന്നുവര്‍ഷ കാലയളവില്‍ യുപിഎ സര്‍ക്കാരിന്റെ എടുത്തുപറയാവുന്ന കാര്യങ്ങള്‍ . പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ , എണ്ണ-വാതക-ഖനന മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ധനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കലും വിപണി കൂടുതലായി തുറക്കലും, മരുന്നുനിര്‍മാണരംഗത്ത് ബഹുരാഷ്ട്രകുത്തകകളുടെ ആധിപത്യം തുടരാന്‍ അനുവദിക്കല്‍ , ചില്ലറവ്യാപാരമേഖല ബഹുരാഷ്ട്രകുത്തകള്‍ക്കായി തുറന്നുകൊടുക്കല്‍ എന്നിങ്ങനെ നവ ഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുനീങ്ങുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ . അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അവസാനിപ്പിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടന പരിഷ്കരിച്ചും പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കിയും വിലക്കയറ്റം തടയാനുള്ള നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.

ആഗോളസാമ്പത്തികമാന്ദ്യവും ആഭ്യന്തരമായി സ്വീകരിച്ച നവഉദാരവല്‍ക്കരണ നയവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറയാന്‍ ഇടയാക്കി. തൊഴില്‍ വളര്‍ച്ചയിലും ഗണ്യമായ ഇടിവുണ്ടായി. കാര്‍ഷിക പ്രതിസന്ധി രാജ്യത്ത് വീണ്ടും കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുകൊണ്ടുവന്നു. പൊതുനിക്ഷേപത്തിന്റെ അപര്യാപ്തതയും സബ്സിഡി വെട്ടിക്കുറച്ചതും കാര്‍ഷിക ചെലവ് കൂട്ടി. ന്യായവിലകൂടി ലഭിക്കാത്തതോടെ വലിയ വിഭാഗം കര്‍ഷകര്‍ക്ക് കൃഷി ലാഭമല്ലാതായി മാറി. കര്‍ഷകത്തൊഴിലാളികളുടെ സ്ഥിതിയും കൂടുതല്‍ മോശമായി. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക്ദരിദ്രരുടെ ഒഴുക്ക് വര്‍ധിക്കുകയാണ്. വിദേശ- ആഭ്യന്തര കുത്തകകള്‍ കാര്‍ഷികമേഖല ഏറ്റെടുക്കണമെന്ന നയമാണ് യുപിഎ സര്‍ക്കാരിന്റേത്. ഇതിനെതിരെ പോരാട്ടം ഉയരണം.

പ്രത്യേക സാമ്പത്തികമേഖലയ്ക്കായും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയും ഖനനാവശ്യത്തിനും ഭൂമി ഏറ്റെടുക്കല്‍ വന്‍തോതില്‍ വര്‍ധിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയരാന്‍ ഇതു കാരണമായി. രണ്ട് ദശകം നീണ്ട ഉദാരവല്‍ക്കരണ നയം വന്‍ ബിസിനസുകാര്‍ക്കും നഗരങ്ങളിലെ സമ്പന്നര്‍ക്കുമാണ് ഗുണം ചെയ്തത്. തൊഴിലാളികള്‍ അവഗണിക്കപ്പെട്ടു. ശതകോടീശ്വരന്മാരുടെ എണ്ണം 2003ല്‍ 13 ആയിരുന്നത് 2011 മാര്‍ച്ചില്‍ 55 ആയി. ലാഭവിഹിതം 1980കളില്‍ 20 ശതമാനമായിരുന്നത് 2008ല്‍ 60 ശതമാനമായി. കൂലിയുടെ വിഹിതമാകട്ടെ ഗണ്യമായി കുറഞ്ഞു. നിലവില്‍ തൊഴിലുകളിലെ സിംഹഭാഗവും കരാര്‍ - താല്‍ക്കാലിക സ്വഭാവത്തിലേക്ക് മാറിയെന്നും കരടുപ്രമേയം വ്യക്തമാക്കി.

കേന്ദ്രഭരണ നേതൃത്വത്തിന്റെ മുഖമുദ്ര അഴിമതി

ഉന്നതതല അഴിമതി യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയെന്ന് കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് പാര്‍പ്പിടസമുച്ചയം, കെജി വാതകതടം, എസ് ബാന്‍ഡ് സ്പെക്ട്രത്തിനായുള്ള ആന്‍ഡ്രിക്സ്- ദേവാസ് കരാര്‍ തുടങ്ങി അഴിമതിപരമ്പരതന്നെ അരങ്ങേറി. ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി വിദേശത്തേക്കുള്ള അനധികൃത പണമൊഴുക്ക് വന്‍തോതില്‍ വര്‍ധിച്ചു. കള്ളപ്പണം കണ്ടെത്തുന്ന കാര്യത്തിലും വിദേശത്ത് അനധികൃതമായി സൂക്ഷിച്ച പണം തിരിച്ചുകൊണ്ടുവരുന്നതിലും സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മ തുടരുകയാണ്.

ഉന്നതതല അഴിമതി തടയാന്‍ സര്‍ക്കാര്‍നടപടി സ്വീകരിക്കണം. ലോക്പാല്‍ രൂപീകരണത്തിനൊപ്പം ജുഡീഷ്യറിക്കായി പ്രത്യേക നിയമനിര്‍മാണം, തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ , കോര്‍പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കുന്ന നയങ്ങള്‍ പിന്‍വലിക്കുക, വന്‍ കച്ചവടക്കാരും രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചേര്‍ന്നുള്ള അഴിമതി തടയുക തുടങ്ങിയ നടപടികളും സ്വീകരിക്കണം. വന്‍ കച്ചവടക്കാരും രാഷ്ട്രീയപാര്‍ടികളുമായുള്ള സഹകരണം വര്‍ധിക്കുന്നതിനെയും തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പണമൊഴുക്കുന്നതിനെയും രാഷ്ട്രീയപ്രമേയം അപലപിച്ചു. പണാധികാരത്തിന്റെ ഉപയോഗം പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ധിക്കുന്നു. രാഷ്ട്രീയത്തിലെ പണസ്വാധീനത്തിന് എതിരായും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്കായും സിപിഐ എം വിശാലാടിസ്ഥാനത്തില്‍ പ്രചാരണം ആരംഭിക്കും.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പുനഃക്രമീകരണത്തിന്റെ ആവശ്യകതയും കരട് രാഷ്ട്രീയപ്രമേയം ഊന്നുന്നു. പരമാവധി സ്വയംഭരണം നല്‍കി ജമ്മു കശ്മീര്‍ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം, വടക്ക്-കിഴക്കന്‍ മേഖലയിലെ വംശീയ ഏറ്റുമുട്ടലുകളും തീവ്രവാദം തടയേണ്ടതിന്റെ ആവശ്യകത എന്നീ കാര്യങ്ങളും രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഹിന്ദുത്വ അജന്‍ഡ സജീവമാക്കാന്‍ ബിജെപി ശ്രമമാരംഭിച്ചു. വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം വളര്‍ത്താനും തുടര്‍ച്ചയായി ശ്രമം നടക്കുന്നു. ഇത് തടയണം. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കര്‍ണാടകയിലും മധ്യപ്രദേശിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെ പ്രത്യേകിച്ച് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുനേരെ അക്രമങ്ങള്‍ തുടര്‍ക്കഥയാണ്. ഭീകരാക്രമണങ്ങളില്‍ ചില തീവ്രവാദസംഘടനകള്‍ക്കുള്ള പങ്ക് പുറത്തുവന്നിട്ടുണ്ട്. ഭീകരത ആരുടെ ഭാഗത്തുനിന്നായാലും ചെറുക്കണം. ഭീകരതയ്ക്ക് പ്രേരണയാകുന്ന തീവ്രവാദ-വര്‍ഗീയ ആശയങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും രാഷ്ട്രീയപ്രമേയം പറഞ്ഞു.

സാമ്പത്തികപ്രതിസന്ധി: മുതലാളിത്ത രാജ്യങ്ങള്‍ ബാധ്യത ജനങ്ങളുടെ തലയിലാക്കി

സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദികളായ സ്വകാര്യബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കരകയറ്റുന്നതിന് ശതകോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചശേഷം ഇപ്പോള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചെലവുചുരുക്കല്‍ നടപടിയിലേക്ക് കടന്നിരിക്കുകയാണെന്ന് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. പൊതു മുതല്‍മുടക്ക് വെട്ടിക്കുറച്ച് ബാധ്യത സാധാരണജനങ്ങള്‍ക്ക് കൈമാറി. യൂറോമേഖല രാജ്യങ്ങള്‍ കടുത്ത വായ്പപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഗ്രീസാണ് ഇതിന്റെ കേന്ദ്രബിന്ദു. തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനും അസമത്വം കൂടുന്നതിനും സാമൂഹ്യക്ഷേമപദ്ധതികളില്‍ വലിയ വെട്ടിക്കുറവിനും പ്രതിസന്ധി വഴിയൊരുക്കി. പ്രതിസന്ധി തുടര്‍ക്കഥയാകുമ്പോഴും അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും അധിനിവേശശ്രമങ്ങള്‍ തുടരുകയാണ്. ലിബിയക്കുമേലുള്ള കടന്നുകയറ്റവും സിറിയയെ കടന്നാക്രമിക്കുമെന്ന ഭീഷണിയും ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. അഫ്ഗാനില്‍ താലിബാനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്കും നാറ്റോയ്ക്കും കഴിഞ്ഞിട്ടില്ല. അവരുടെ അഫ്പാക്ക് തന്ത്രം പാളിയിരിക്കുകയാണ്. ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയപ്രക്ഷോഭം അവിടത്തെ ഏകാധിപത്യസര്‍ക്കാരുകളെ തകിടംമറിച്ചു. ഈ ജനകീയസമരങ്ങളെ തട്ടിയെടുക്കാനും വഴിതിരിച്ചുവിടാനും അമേരിക്കയും പാശ്ചാത്യശക്തികളും ഇടപെടല്‍ നടത്തി. പലസ്തീന്‍ ജനതയ്ക്കുനേരെയുള്ള അധിനിവേശവും അതിക്രമവും ഇസ്രയേല്‍ തുടരുകയാണ്. എന്നാല്‍ , പലസ്തീന്‍പ്രസ്ഥാനം ഇന്ന് കൂടുതല്‍ യോജിപ്പിലാണ്.

ദളിത് പ്രശ്നങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും

ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും പ്രശ്നമുയര്‍ത്തി ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഐ എം കരട് രാഷ്ട്രീയപ്രമേയം ആഹ്വാനംചെയ്തു. ദളിതര്‍ക്കായുള്ള പ്രത്യേക ഫണ്ട് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്രനിയമം പാസാക്കണമെന്ന് കരട് രാഷ്ട്രീയപ്രമേയം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയില്‍ ദളിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം. അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കെതിരെയും പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരണം. പട്ടികവര്‍ഗത്തിനെന്നപോലെ മുസ്ലിം ന്യൂനപക്ഷത്തിനും ഉപ പദ്ധതികള്‍ വേണം. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. മുസ്ലിങ്ങള്‍ക്ക് 10 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് 5 ശതമാനവും സംവരണം വേണമെന്ന കമീഷന്‍ നിര്‍ദേശം ഉടന്‍ നടപ്പാക്കണം. പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നാലര ശതമാനം സംവരണം മുസ്ലിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. ദളിതര്‍ക്കുള്ള സംവരണാനുകൂല്യം ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലിങ്ങള്‍ക്കും നല്‍കണം. ഈ നിര്‍ദേശം നടപ്പാക്കാന്‍ ഭരണഘടനാഭേദഗതി ആവശ്യമാണ്. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ഭരണഘടനാ ഭേദഗതി അനിവാര്യമാകുന്നത്. മുസ്ലിങ്ങള്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് അന്ത്യമിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനും രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്തു. വനിതാസംവരണ ബില്‍ ഉടന്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടു.

അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം രാജ്യത്തിന് ദോഷം

അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന്റെ ഭാഗമായാണ് ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപത്തിന് യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ താല്‍പ്പര്യത്തിനെതിരായ സ്വതന്ത്ര വ്യാപാര കരാറുകളും അമേരിക്കന്‍ അനുകൂല വിദേശ നയത്തിന്റെ ഫലമാണ്. അമേരിക്കയുമായുള്ള ആണവകരാറിന്റെ ഭാഗമായി വിലയേറിയ ആണവ റിയാക്ടര്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ വൈദ്യുതിയുടെ വില വര്‍ധിക്കും. അതിനാല്‍ സ്വതന്ത്ര വിദേശനയത്തിനായുള്ള സമരം രാഷ്ട്രീയ ബദല്‍ കെട്ടിപ്പടുക്കാനുള്ള സമരത്തിന്റെ ഭാഗമാണെന്ന് കരടുപ്രമേയം വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് ആയുധക്കടത്ത് ഉറപ്പാക്കുന്നതിനാണ് അന്തിമ ഉപയോഗ കരാര്‍ (എന്‍ഡ്യൂസ് കരാര്‍) ഒപ്പിട്ടത്. ഇതിനകം 40,000 കോടി രൂപയുടെ ആയുധം അമേരിക്കയില്‍ നിന്നു വാങ്ങി. 2010ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചത് ഇന്ത്യന്‍ കമ്പോളം അവര്‍ക്കായി തുറന്നിടാന്‍ സമ്മര്‍ദം ചെലുത്താനും സൈനികബന്ധം ശക്തമാക്കാനും വേണ്ടിയായിരുന്നുവെന്നും കരടുപ്രമേയം വ്യക്തമാക്കി.

ഹിന്ദിമേഖല: പ്രത്യേക രേഖ പാര്‍ടി കോണ്‍ഗ്രസില്‍

ഹിന്ദി മേഖലയില്‍ സിപിഐ എം ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടിനെക്കുറിച്ചുള്ള പ്രത്യേക രേഖ കോഴിക്കോട്ട് ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെ നടക്കുന്ന ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലും പാര്‍ടിയെ വളര്‍ത്താതെ ബദല്‍ ശക്തിയായി വളരാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യമാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കാരണമെന്നും കാരാട്ട് പറഞ്ഞു. പ്രാദേശികവിഷയങ്ങള്‍ ഉയര്‍ത്തി തുടര്‍ച്ചയായ സമരങ്ങള്‍ നടത്തണമെന്ന മുന്‍ പാര്‍ടി കോണ്‍ഗ്രസിന്റെ ആഹ്വാനം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പായിട്ടില്ല. ഈ ദൗര്‍ബല്യം പരിഹരിക്കേണ്ടതുണ്ട്-കാരാട്ട് പറഞ്ഞു. ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം എ കെ ജി ഭവനില്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കാരാട്ട്.

ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെയാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്. ശനിയാഴ്ച പുറത്തിറക്കിയ കരട് രാഷ്ട്രീയപ്രമേയം എല്ലാ പ്രാദേശികഭാഷകളിലേക്കും തര്‍ജമ ചെയ്യും. പാര്‍ടിയുടെ എല്ലാ ഘടകങ്ങളും കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചചെയ്യും. കൊല്‍ക്കത്തയില്‍ ജനുവരി 17 മുതല്‍ 20 വരെ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയമാണ് പുറത്തിറക്കിയത്. 2008ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസിന് ശേഷമുള്ള നാല് വര്‍ഷം സാര്‍വദേശീയ- ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളും അതിന്റെ അടിസ്ഥാനത്തിലുള്ള അടവ് നയവുമാണ് പ്രമേയത്തിലുള്ളത്. കരട് രാഷ്ട്രീയപ്രമേയത്തില്‍ പാര്‍ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും ഭേദഗതി അവതരിപ്പിക്കാം. ഭേദഗതികള്‍ അയക്കുമ്പോള്‍ കരട് പ്രമേയത്തിലെ ഖണ്ഡികയും വരിയും ഏതെന്ന് വ്യക്തമാക്കണം. അയക്കുന്ന വ്യക്തിയുടെ അല്ലെങ്കില്‍ ഘടകത്തിന്റെ പേര് വ്യക്തമാക്കണം. മാര്‍ച്ച് 10നകം ഭേദഗതി പാര്‍ടി ആസ്ഥാനത്ത് ലഭിക്കണം. കവറിന് പുറത്ത് "കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതികള്‍" എന്ന് എഴുതണം. അയക്കേണ്ട വിലാസം സിപിഐ എം കേന്ദ്രകമ്മിറ്റി, എ കെ ഗോപാലന്‍ ഭവന്‍ , 27-29 ഭായ്വീര്‍സിങ് മാര്‍ഗ്, ന്യൂഡല്‍ഹി 110001. ഭേദഗതികള്‍ ഇ-മെയില്‍ വഴിയും അയക്കാം. അതിലും കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതിയെന്ന് വ്യക്തമാക്കണം. അറ്റാച്ച്മെന്റ് അയക്കരുത്. അയക്കേണ്ട വിലാസം 20@രുശാ.ീൃഴ ഫാക്സില്‍ അയക്കരുത്. പാര്‍ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രമേയം അടുത്ത ആഴ്ച പുറത്തിറക്കും.

കേരളത്തില്‍ വിഭാഗീയതയില്ല: കാരാട്ട്

കേരളത്തിലെ പാര്‍ടിയില്‍ വിഭാഗീയതയില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം വിഭാഗീയതയല്ല. രാഷ്ട്രീയ പ്രമേയം പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിലെ വിഭാഗീയതയാണ് കേരളത്തിലെ പരാജയത്തിന് കാരണമെന്ന സിപിഐയുടെ വിലയിരുത്തല്‍ തെറ്റാണെന്ന് കാരാട്ട് പറഞ്ഞു.

മൂന്ന് സീറ്റിന്റെ വ്യത്യാസത്തിനാണ് കേരളത്തില്‍ ഭരണം നഷ്ടമായത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് പറയാനാകില്ല. പാര്‍ടിയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തലനുസരിച്ച് സിപിഐ എമ്മിലെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെയും വര്‍ധിച്ച ഐക്യമാണ് തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കാരണമായത്. യഥാര്‍ഥ വസ്തുത കാണാതെയാണ് സിപിഐയുടെ വിലയിരുത്തല്‍ . പശ്ചിമബംഗാളിലെ തോല്‍വിയുടെ ഉത്തരവാദിത്തം സിപിഐ എമ്മിനാണെന്ന സിപിഐയുടെ വിലയിരുത്തലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 34 വര്‍ഷം ഭരണം നിലനിര്‍ത്തിയതിന്റെയും ഏഴു തവണ തുടര്‍ച്ചയായി വിജയിച്ചതിന്റെയും ബഹുമതി സിപിഐ എമ്മിന് ആയിരിക്കുമല്ലോ എന്ന് കാരാട്ട് പ്രതികരിച്ചു.

*
കടപ്പാട്: ദേശാഭിമാനി 29 ജനുവരി 2012

2012 ജനുവരി 11, ബുധനാഴ്‌ച

ഇറോം... തിരയുകയാണ് ഞാന്‍

Indrasena Indu

http://www.dyfi.in/content.php?action=press-detail&press_id=36&title=Press%20ReleaseDYFIhttp://thestatesman.net/index.php?option=com_content&view=article&id=388442:karat-to-visit-manipur-date-with-sharmila-likely&catid=36:india&from_page=searchCPI%28Mhttp://www.nenanews.com/NEE%20Feb.22-March%206,%2005/oh9.htmhttp://www.thehindu.com/news/national/article2624946.ecehttp://www.dnaindia.com/india/report_left-parties-ljp-demand-revocation-of-afspa-from-j-and-k_1613996

ഇറോമിന്റെത് ധീരമായ ഒരു ചെറുത്തു നില്‍പ്പിന്റെ കഥയാണ്. സ്ത്രീയുടെ ശക്തിയുടെയും ഉറപ്പിന്റെയും ഇത് പോലെ തെളിഞ്ഞ വേറെ ഒരു ഉദാഹരണം ഇല്ല. അവരുടെ സമരം അനന്യം. അസാമാന്യം. ധീരം. എന്താ സംശയം.. അതിനെ അങ്ങിനെ തന്നെ അംഗീകരിക്കാന്‍ മടി കാണിക്കുന്നതില്‍ ഒരര്‍ഥവുമില്ല .... എന്നാല്‍ ഇതിനു വേറെ ഒരു വശവും കൂടി ഉണ്ട്, മൂന്നു നാല് വര്ഷം മുന്‍പ് ഈരോമിനെ കുറിച്ച് എഴുതാനായി കാര്യങ്ങള്‍ തിരക്കി. നമ്മുടെ സ്ഥിരം രീതി എന്താ..ആ മേഖലയില്‍ താമസിക്കുന്നവരെ ബന്ധപെടുക അങ്ങിനെ മണിപ്പൂരിലെ ചില കൂട്ടുകാരുമായി.. എന്നല്ല..ഇയാള്‍ പറഞ്ഞു ഇയാള്‍ പറഞ്ഞു..ഇയാളുടെ കൂട്ടുകാരനെ കൂട്ടി അങ്ങിനെ അയഞ്ഞ ചില ലിങ്കുകള്‍.. അങ്ങിനെ ഈ വിഷയത്തില്‍ പലരോടും ചര്‍ച്ചകള്‍ നടത്തി.. എന്ത് കൊണ്ട് ഭാരതീയ മാധ്യമങ്ങള്‍. ഇവരെ ഇവരുടെ സമരത്തെ ത്രിണവല്‍ഗണിക്കുന്നു. അതിനു വേറെ ചില കാരണങ്ങള്‍ ആണ് അന്ന് കേട്ടത്. ഏതാണ്ട് മൂന്നു കൊല്ലം മുന്‍പ് കേട്ടോ, ഈരോമേ ഷര്‍മിള സ്വതന്ത്ര മണിപൂര്‍ എന്നാ ആവശ്യം മുന്നോട്ടു വച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാക്കിസ്ഥാനി തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകയാണ് ഇവര്‍ ഒരു മുസ്ലിം ആണ്, മുസ്ലിം ആയാല്‍ തന്നെ മാധ്യമങ്ങളുടെ ചിന്താ ഗതി മാറുമല്ലോ? അവരുടെ കയ്യിലെ ഒരു ചട്ടുകം മാത്രമാണ് ഈരോം. മനിപൂരില്‍ ഇപ്പോള്‍ മൂന്നു തരം ഭരണം ആണ് ഉള്ളത്. ഈരോമിന്റെ സംഘം ഒക്കെ ഉള്ള അതി ശക്തമായ ഒരു തീവ്രവാദ സംഘത്തിന്റെ ഭരതമോ ലോക രാഷ്ട്രങ്ങളോ അന്ഗീകരിക്കാത്ത ഒരു സര്‍ക്കാര്‍ അവിടെ ഭരിക്കുന്നു എന്ന് വച്ചാല്‍ ഒരു സമാന്തര സര്‍ക്കാര്‍ ഉണ്ട് അവിടെ. അവര്‍ സാധാരണ ജനങ്ങളില്‍ നിന്നും നികുതി പിരിക്കുന്നു. റോഡുകളില്‍ ചുങ്കം പിരിക്കുന്നു. വഴിയില്‍ അവരുടെ ചെക്ക് പോസ്റ്റുകളില്‍ നമ്മള്‍ ഭാരതത്തില്‍ നിന്നുള്ളവര്‍ നമ്മുടെ സാക്ഷി പത്രങ്ങള്‍ കാണിക്കണം. നമ്മള്‍ മണിപൂരിലെക് കടക്കാന്‍ അവര്‍ക്ക് കപ്പം കൊടുക്കണം. നമ്മുടെ രേഖകള്‍ അവര്‍ക്ക് സമര്‍പ്പിക്കണം.. അവര്‍ അനുവദിച്ചില്ലെങ്കില്‍ തിരികെ പോര്കയും വേണം.




ഇതേ പോലെ തന്നെ നമ്മുടെ ഒരു സര്‍ക്കാരും അവിടെ ഉണ്ട് .. അവരും അവര്‍ക്കും മുഖ്യ മന്ത്രിയും മറ്റും മറ്റും ഉണ്ട്
എന്നാല്‍ ഭാരതത്തിന്‌ വേണ്ടി ഈ ദുര്‍ബല സര്‍ക്കാരിനെ പിടിച്ചു നിര്‍ത്തുന്നത് നമ്മുടെ സൈന്യമാണ്‌
നമ്മുടെ സൈന്യം നല്ല സമ്മര്‍ദത്തില്‍ ആണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യുദ്ധങ്ങള്‍.. ഒളി പോരാട്ടങ്ങള്‍ അല്ല ..അവിടെ നടക്കുന്നു. ഈരോം എതിര്‍ക്കുന്ന കരി നിയമങ്ങള്‍..
അവ കരി നിയമങ്ങള്‍ തന്നെയാണ്. എന്നാല്‍ യുദ്ധം നില നില്‍ക്കുന്ന ഒരു രാജ്യത്തു ഒരു സേനക്ക് ആവശ്യമായും വേണ്ട ഒരു നിയമം ആണ് ഇപ്പോള്‍ അവിടെ നിലവില്‍ ഉള്ളത്. കാരണം തീവ്ര വാദികള്‍ വളരെ ശക്തരും
കൊച്ചു കുട്ടികള്‍ അടക്കം തോക്കുകളും ചെറിയ ഗ്രെനെടുകളും ഒക്കെ എപ്പോഴും കയ്യില്‍ കരുതുകായും ചെയ്യുന്നവര്‍ ആണ്. അവര്‍ സ്ത്രീകളെ എല്ലാം നമ്മുടെ സൈന്യ ക്യാമ്പുകളില്‍ അയച്ചു വലിയ നഷ നഷ്ട്ടം ഉണ്ടാക്കും..
ചന്തയില്‍ പോയി വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഒരു സംഘം എന്നാ പേരില്‍ കുട്ടയില്‍ മുഴുവന്‍ നല്ല ശേഷിയുള്ള ബോംബുകളുമായി അവര്‍ വലിയ നഷ നഷ്ട്ടങ്ങള്‍ നമ്മുടെ സേനക്ക് ഉണ്ടാക്കുന്നു

അവര്‍ ഈരോമിനെ വച്ച് നമ്മളോട് ആവശ്യപെടുന്നത് ..സ്വതന്ത്ര മണിപ്പൂര്‍ ആണ്. ഹസാരെയുടെ മുന്നില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് വഴങ്ങിയപോള്‍ ഭാരതത്തിലെ സ്വതന്ത്ര ബുദ്ധി ജീവികള്‍ ഈരോമിനും അങ്ങിനെ ഒരു ചര്‍ച്ച എന്നാ ആവശ്യം ഹസാരെയുടെ മുന്നില്‍ വൈക്കുകയുണ്ടായി. എന്നാല്‍ ഹസാരെ അത് ഏറ്റെടുക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല ....


അവരുടെ സമരം, അതിന്റെ രാഷ്ട്രീയം, അതിന്റെ ലോക മുഖം, ഭാരതീയ കാഴ്ചപാട് ഇതെല്ലാം ചര്‍ച്ച ചെയ്യൂന്നതു നന്നായിരിക്കും.
.
വിഷയത്തെ കുറിച്ച് ഒരു അവബോധം നമുക്ക് ഉണ്ടാവും ഈ കാര്യത്തില്‍. സ്വതന്ത്ര ചര്‍ച്ചകള്‍ നമ്മുടെ കാഴ്ചപാടുകള്‍ മാറ്റാന്‍ ഉള്ളതല്ല. അവയെ ശരിയായ രീതിയില്‍ വിശകലനം ചെയ്യാന്‍ ഉള്ളതാണ്.

അഫ്സ ഒരു കരി നിയമം ആണ്. പട്ടാളക്കാര്‍ക്ക് ഒരു സിവിലിയനെ വെടി വൈക്കാന്‍ തന്റെ മേലുദ്യോഗസ്ഥന്റെ അനുമതി ആവശ്യമില്ല എന്നതാണ് അത്. അതായത് നമ്മുടെ രാധ കൃഷണ പിള്ള കൊഴികോട് വിദ്യാര്ധികളോട് ചെയ്തത് പോലെ ചെയ്യാം. എന്നാല്‍ രാധാകൃഷണ പിള്ള ചെയ്തത് ചട്ട ലങ്ഘനം ആയിരുന്നു..
കാരണം മേലുദ്യോഗസ്ത്ന്റെയോ ഒരു അധികാരപെട്ട ജുദീഷ്യല്‍ ഉദ്യോഗസ്തന്റെയോ അനുമതി ഇല്ലാതെ സാധാരണ അന്തരീക്ഷത്തില്‍ വെടി വൈക്കാന്‍ അധികാരമില്ല. സൈന്യം ആ കരി നിയമം ദുരുപയോഗം ചെയ്യുന്നും ഉണ്ടാവും. അതിനെതിരെ അവര്‍ ഉയര്ത്തുന്ന സമരം അത് കൊണ്ട് തന്നെ ശരിയുമാണ്

അവരുടെ സമരത്തെ അതിന്റെ യാതന, കരുത്തു, ശക്തി, ശരി. എന്നിവ കൊണ്ട് നമ്മള്‍ ആരാധിക്കുമ്പോള്‍ തന്നെ. അതിന്റെ രാഷ്ട്രീയവും മനസിലാക്കിയിരിക്കണം. നമ്മള്‍ ഒന്നും അറിയാതെ ഇരികരുത്.

എല്ലാ തീവ്ര വാദങ്ങള്‍ക്കും ഒരു മനുഷ്യ മുഖം ഉണ്ട്. അടിച്ചമര്തലിന്റെ, മരണ ഗന്ധം അവരില്‍ നിന്നും പ്രസരിക്കുന്നു. കാരണം അവര്‍ മരണത്തെയാണ്‌ ജീവിതത്തെയല്ല ചേര്‍ത്തു പിടിച്ചിരിക്കുന്നത്
ഏതു യുവ ജന പ്രസ്ഥാനങ്ങളും ഡി വൈ എഫ് ഐ ആയാലും, അതിനെ ന്യായീകരിച്ചാല്‍ നമുക്ക് അവരെ തെറ്റ് പറയാന്‍ ഒക്കില്ല

ഈരോമിന്റെ സമരത്തിനും യാതനക്കും അപ്പുറം, ഈ വിഷയത്തില്‍ മറ്റൊന്നും കാണാന്‍ വിസമ്മതിക്കുന്നതാണ്
സാധാരണ മലയാളിയുടെ യുവതയുടെ മനസ്.


The Articles in the Constitution of India empower state governments to declare a state of emergency due to one or more of the following reasons: Failure of the administration and the local police to tackle local issues.
Return of (central) security forces leads to return of miscreants/erosion of the "peace dividend".
The scale of unrest or instability in the state is too large for local forces to handle.


According to the Armed Forces Special Powers Act (AFSPA), in an area that is proclaimed as "disturbed", an officer of the armed forces has powers to:

"Fire upon or otherwise use force, even to the causing of death, against any person who is acting in contravention of any law" against "assembly of five or more persons" or possession of deadly weapons.
To arrest without a warrant and with the use of "necessary" force anyone who has committed certain offenses or is suspected of having done so To enter and search any premise in order to make such arrests....





The Act has been employed in the Indian administrated state of Jammu and Kashmir since 1990.[2] It was withdrawn by the Manipur government in some of the constituencies in August 2004 in spite of the Central government not favouring withdrawal of the act....
In December 2006, responding to what he said were 'legitimate' grievances of the people of Manipur, Prime Minister Manmohan Singh declared that the Act would be amended to ensure it was 'humane' on the basis of the Jeevan Reddy Commission's report, which is believed to have recommended the Act's repeal, which never happened....
In 2004, in the wake of intense agitation [9] that was launched by several civil society groups following the death of Thangjam Manorama, while in the custody of the Assam Rifles and the indefinite fast undertaken by Irom Sharmila, Union Home Minister Shivraj Patil visited Manipur and reviewed the situation with the concerned state authorities. In the same year, Prime Minister, Manmohan Singh assured activists that the central government would consider their demand sympathetically.
The central government accordingly set up a five-member committee under the Chairmanship of Justice B P Jeevan Reddy, former judge of the Supreme Court. The panel was given the mandate of "review[ing] the provisions of AFSPA and advis[ing] the Government of India whether (a) to amend the provisions of the Act to bring them in consonance with the obligations of the government towards protection of human rights; or (b) to replace the Act by a more humane Act."....The 32 year old woman named Thangjam Manorama alias Henthoi was brutally tortured and allegedly executed by personnel of the paramilitary force of 17 Assam Rifles stationed in Manipur, after she was picked by them on the early hours of 11 July 2004.

According to the victim's family, troops of the 17 Assam Rifles along with two Manipuri speaking people came to their house in Bamon Kampu, Imphal East District around midnight of 11 July 2004 and they broke the door and entered the house. At that time, Manorama was sleeping in her room. When the security personnel found her, they dragged her out from her bed and beat up the family members when they tried to stop them. Then they locked the house door from outside and brutally assaulted Manorama after blind folding her and tying her hand and feet....


At around 3:30 a.m. of July 11, the security personnel took Manorama along with them. They issued a memo of arrest to the family. In the memo of arrest, Havildar, General Duty of the Assam Rifles Suresh Kumar (Army no. 173355) and Riflemen T. Lotha (Army no. 173916) and Ajit Singh (Army no. 173491) put their signatures as authority and witnesses. According to the memo of arrest, no incriminating documents or articles were found with Manorama at the time of her arrest. The army personnel also forced the family to sign on some papers that they do not know about. The army personnel told the family that Manorama would be handed over to the Irilbung police in the morning. A report filed at the Irilbung Police Station in the early morning of 11 July 2004 indicated that Manorama was taken by the Assam Rifles personnel....

However, the bullet ridden body of Manorama was found at around 5:00 p.m. on 11 July 2004 by the villagers at Keirao Wangkhem Road near Ngariyan Maring Village, about four kilometers from the family's house. When it was found, the body wore no proper clothes. There were finger-scratch marks were found all over the body and a gashing wound probably made by knife was found on her right thigh, too. Several fatal bullet wounds were seen on her back, the upper buttock and the genitalia. Manorama's family strongly believes that she had been raped and then killed by the army personnel..
However, the official spokesman of 9 Sector Assam Rifles said on July 11 that Manorama was a member of the banned Peoples Liberation Army (PLA) and was shot dead when she tried to flee while leading the Assam Rifles to a PLA hide out. The spokesman contradicted the memo of arrest given to the victim's mother saying that a wireless radio, a hand grenade and sheaf of incriminating documents were seized from Manorama at the time of her arrest..

Overwhelming presence of military, paramilitary and police forces gave visiting American diplomat the impression that Imphal was under occupation

In an assessment of the situation in Manipur in 2006, American Consul General in Kolkata Henry Jardine wrote that the overwhelming presence of military, paramilitary and police officers contributed to the impression that Imphal was under military occupation.

“In ConGen's many interactions, even with some government officials, a reoccurring comment was that Manipur was less a state and more a colony of India,” he reported in a cable sent on September 1, 2006 (76968: confidential). ....

Rampant corruption was complicating the effort to control the rising violence and a lot of money was being taken as kickbacks from contracts and government projects, the cable reported, adding: “The corruption results in a nexus between politicians and the insurgent groups. At a dinner reception, Chief Secretary [Jarnail] Singh noted that many politicians have links with or receive support from the insurgent groups.”.....
ഈരോം സമരം തുടങ്ങാന്‍ കാരണമായത് ഒരു മനിപ്പോരി യുവതിയുടെ മരണമ ആയിരുന്നു..രാത്രി വീട്ടില്‍ വന്നു പട്ടാളം മര്‍ദിച്ചു കൊണ്ട് പോയ യുവതിയുടെ ബുള്ളറ്റുകള്‍ ഏട്ടാ മൃതദേഹം പിന്നീട് വഴിയില്‍ കണ്ടെത്തുകയായിരുന്നു..നടത്തിയ പോസ്റ്മാര്‍ത്ടം ശരി ആയില്ല ഏന് പറഞ്ഞു ആ കുടുമ്പം ഇത് വരെ ആ യുവതിയുടെ ശവം വാങ്ങി സംസ്കരിച്ചിട്ടില്ല .. ഈ കൊലപതകത്തിനെതിരെയാണ് ഈരോം സമരം തുടങ്ങിയത് ..
അതിപ്പോഴും കോടതിയുടെ മുന്‍പാകെ ആണ്. ഇവര്‍ മനിപ്പോരില്‍ പ്രവര്‍ത്തിക്കുന്ന ഒരു തീവ്ര വാദ ഗ്രൂപിലെ പ്രവര്‍ത്തക ആയിരുന്നു എന്നാണു സേന പറയുന്നത്. തീവ്ര വാദികളും സര്‍ക്കാരും ചേര്‍ന്ന് ശക്തമായ ഒരു അഴിമതി ഗ്രൂപ്പും അവിടെ നില നില്‍ക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ അഴിമതിയിലൂടെ തീവ്ര വാദം പ്രോത്സാഹിപ്പിക്കുന്നു.

വികി ലീക്ക്സ് പുറത്തു വിട്ടത്..ഇപ്രകാരം, മണിപൂരിലെ ഭാരതീയ സേനയുടെ സാന്നിധ്യം. അതിന്റെ ശക്തിയും ബാഹുല്യവും കൊണ്ട്, ഒരു കോളനി വാഴ്ച പോലെ തോന്നുന്നു എന്നാണു. കോണ്‍സുലെറ്റു റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നത്

അതായത് നമ്മള്‍ മണിപൂരികളെ അവരുടെ മനസില്ലാതെ അടിച്ചമര്‍ത്തി വച്ചിരിക്കുകയാണ്..എന്നര്‍ത്ഥം
അവിടം മറ്റൊരു കശ്മീര്‍ ആണ് എന്ന് തന്നെ പറയാം
.

അവിടെ അടിച്ചമര്‍ത്തലും മനുഷ്യാവകാശ ലങ്ഘനവും നടക്കുന്നു എന്നത് വാസ്തവമാണ്. അതിനെ രാഷ്ട്രീയമായി ആണ് നമ്മള്‍ കാണേണ്ടത്. കാശ്മീര്‍ വിഷയം കാണുന്നത് പോലെയാണ്..

അവര്‍ക്ക് സ്വയം ഭരണാവകാശം നല്‍കണമോ. എന്നതാണ് ആത്യന്തികമായി നമ്മള്‍ മറുപടി പറയേണ്ടുന്ന ചോദ്യം. പാകിസ്താന്‍ ഒരു കാലത്ത് നല്ല ക്രിക്കെറ്റു ടീം ആയിരുന്നു. ഇഷ്ട്ടമുള്ള രണ്ടാമത്തെ ടീം അവരാണ് എന്ന് പറഞ്ഞതിന് എന്നെ പാക്കിസ്ഥാനി ചാരന്‍ എന്ന് വിളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയെ ആദ്യത്തെ ടീം എന്ന നിലയില്‍ സ്നേഹിച്ചതിന് അത്ര കുഴപ്പമില്ല.

എന്താ കാശ്മീരില്‍ ഒരു ജന ഹിത പരിശോധന നടത്തിയാല്‍ കുഴപ്പം? അവര്‍ക്ക് നമ്മളുടെ കൂടെ നില്ക്കാന്‍ ഇഷ്ട്ടമില്ലെങ്കില്‍ അവര്‍ പോയ്‌ കൊള്ളട്ടെ എന്ന് പറഞ്ഞതിനു, എന്നെ ദേശ വിരുദ്ധ എന്നും വിളിച്ചിട്ടുണ്ട്.

ഒരു കേരളീയ യുവതിക്ക് എന്ത് പാകിസ്ഥാന്‍ ചര പണി.. എന്ത് ദേശ വിരുദ്ധത, അതല്ല. അന്ന് വളരെ ചെറുപ്പം..
വ്യക്തിയുടെ സ്വാതന്ത്ര്യം ആണ് ദേശത്തിന്റെ താല്പര്യങ്ങളേക്കാള്‍ വലുത് എന്ന് കരുതി. നമ്മുടെ ജനങളുടെ മനോഭാവം ആണത്. ദേശീയതയെ കുറിച്ച് നമുക്കുള്ള വളരെ ഇടുങ്ങിയ സങ്കല്പം.

ഈരോമിന്റെ സമരം ശരി ആയിരിക്കുമ്പോഴും നമ്മിലെ ദേശ ഭക്തി ഇങ്ങനെ തല നീട്ടുകയാണ്
അവര്‍ തീവ്ര വാദി അല്ലെ. പാക്കിസ്ഥാനി പിന്തുണയോടെ ഭാരതത്തില്‍ കലാപം ഉണ്ടാകാന്‍ ശ്രേമിക്കുകയല്ലേ
അവര്‍ ഒരു പക്ഷെ സ്വാതന്ത്ര്യം അര്‍ഹിക്കുന്നുണ്ടാവും.

എന്നാല്‍ ഭാരതീയന്‍ എന്നാ നമ്മുടെ അഹം ബോധം അതിനെ അംഗീകരിക്കാന്‍ മടിക്കുന്നു. നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ എല്ലാം തന്നെ. ഈരോം സമരത്തില്‍ അത് കൊണ്ട്, നല്ല ചൂടുള്ള ചെമ്പു വിഴുങ്ങിയ പോലെയാണ്
നല്ല ചൂടുണ്ട് ,വിഴുങ്ങി ..വാ പൊള്ളി. ഇറക്കിയാല്‍ കുടലും പൊള്ളും.. എന്നാല്‍ തുപ്പന്‍ പറ്റുമോ (സമരത്തെ വിമര്‍ശിക്കാന്‍ പറ്റുമോ ) പിന്നെ എന്താവും നമ്മുടെ ബുദ്ധി ജീവി സ്ഥിതി
?

പാര്‍ടിയും കാരാട്ടും..എല്ലാം അഫ്സയെ ആണ് എതിര്‍ക്കുന്നത്. അതിനെതിരെയുള്ള അവരുടെ സമരത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഡിഫി പ്രധാനമന്ത്രിക്ക് കൊടുത്ത പരാതിയില്‍ കാശ്മീരിലെ അഫ്സ പിന്‍ വലിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. മണിപുരില്‍ അഫ്സ പിന്‍ വലിക്കാവുന്ന ആഭ്യന്തര സാഹചര്യം നിലവില്‍ ഇപ്പോള്‍ ഇല്ല എന്നാണു ഭാരതീയ സര്‍ക്കാരിന്റെ നിലപാട്.

ഈരോം തന്റെ പ്രസ്താവനകളില്‍ സ്വതന്ത്ര മണിപ്പൂര്‍ എന്ന് ആവശ്യപെടുന്നില്ല എന്നത് വാസ്തവം ആണ്..
എന്നാല്‍ ഒരു തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തക എന്നാ നിലയില്‍, തന്റെ സഹപ്രവര്‍ത്തകരുടെ കുരുതിയില്‍ മനം നൊന്താണ് അവര്‍ സമരത്തിന്‌ ഒരുങ്ങിയത്. ആ സംഘടനയുടെ ആവശ്യം സ്വതന്ത്ര മണിപ്പൂര്‍ ആണ് ..
എന്നാല്‍ എരോം സമരം തുടങ്ങിയത് അഫ്സ പിന്‍വലിക്കണം എന്ന് ആവശ്യപെട്ടാണ്.

മുല്ലപെരിയാര്‍ വിഷയത്തില്‍ ബിജി മോള്‍ നിരാഹാരം ഇരുന്നത് പാര്‍ട്ടിയുടെ താല്പര്യം പ്രകാരം ആയിരുന്നു..
അത് കൊണ്ട് ആ സഖാവിനെ പാര്‍ടിയില്‍ നിന്നും വേര്‍പെടുത്തി കാണുക എന്നത് ശരിയാവുമോ..
അവര്‍ ആ സമരം അവിടെ ചെയ്തത് അവര്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ അനുയായി ആയി തന്നെയാണ്..

ഈരോമിന്റെ സഹ പ്രവര്‍ത്തക ആയ തീവ്ര വാദ പ്രവര്‍ത്തക തേജ. അവരുടെ കൊലപാതകം ആണ് ഈരോമിന്റെ സമരം തുടങ്ങാന്‍ പ്രേരനയത്. അവരുടെ മൃതദേഹം ആ കുടുമ്പം ഇപ്പോഴും സംസ്കരിച്ചിട്ടില്ല..

ഒരു സ്ത്രീ നടത്തുന്ന ഒരു ഒറ്റയാള്‍ പോരാട്ടം അല്ല ഈരോമിന്റെത്. ശക്തവും, മണിപ്പൂരില്‍ നല്ല ആഴങ്ങളില്‍ വേരും
അന്താരാഷ്ട്ര ബന്ധങ്ങളും സാമ്പത്തിക ശേഷിയും, ആയുധ ശേഷിയും, സ്വന്തമായി ഒരു സമാന്തര സര്‍ക്കാരും ഉള്ള ഒരു തീവ്രവാദ സംഘടന അവരെ പിന്തുണകുന്നു.
..
അവര്‍ സ്വയം മണിപൂരിനെ ഭാരതത്തിന്റെ ഭാഗമായി കാണുന്നില്ല. ശ്രീലങ്കയില്‍ തമിള്‍ ഈളം പോലെയാണ് അവര്‍( PLA ).

അമേരിക്ക പോലും നമ്മള്‍ ആ രാജത്തെ നമ്മുടെ ഒരു കോളനി ആയി കാണുന്നു എന്നാ രീതിയില്‍ ആണ് സംസാരിക്കുന്നതു

ഭൂട്ടാനും നീപാളിനും സ്വയം ഭരണ അവകാശം കൊടുത്ത പോലെ മണിപൂരിനും നമ്മള്‍ സ്വയം ഭരണ അവകാശം നല്‍കേണ്ടി വരും. വളരെ അടുത്ത് തന്നെ, അത് ഒരു യാധര്ധ്യമാണ്. ഈരോമിന്റെ സമരം അവരുടെ പല യുദ്ധ തന്ത്രങ്ങളില്‍ ഒന്ന് മാത്രമാണ്.

കണ്ണ് കെട്ടിയ കുതിരയെ പോലെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ തിളക്കമാര്‍ന്ന പ്രചരണങ്ങളില്‍ മയങ്ങി പോകരുത്
സ്വതന്ത്ര ബുദ്ധി ജീവികളുടെ വ്യക്തി അധിഷ്ട്ടിതമായ കഴ്ച്ചപാടുകളിലും വീണു പോകരുത്.

ഒരു കിരാതമായ നിയമം. അതിനെതിരെയുള്ള ഈരോമിന്റെ സമരത്തെ പാര്‍ട്ടിയും പിന്തുണയ്ക്കുന്നുണ്ട്. അത്രയുമേ അതിലുള്ളൂ. അതില്‍ കൂടുതല്‍ ഇല്ല..

നമ്മള്‍ ഇവിടെ എത്ര വാദിച്ചാലും കലഹിചാലും അവരുടെ നിലപട് ഭാരതത്തിനു എതിരാണ്. ഭാരതീയ സേന മണിപൂര്‍ വിട്ടു പോകണം എന്നതാണ് അവരുടെ ആവശ്യം. വെടി വൈക്കാന്‍ ഉള്ള അധികാരം എടുത്തു കളഞ്ഞാല്‍ പിന്നെ നമ്മുടെ സൈന്യം വെറും മോഴകള്‍ ആവും. അപ്പോള്‍ വരെ കീഴടക്കുക എളുപ്പവും. 

മണിപൂര്‍ ഭാരതത്തിന്റെ ഭാഗമായി ഇരിക്കണം എന്നത് സത്യം പറഞ്ഞാല്‍ ഒരു ആവശ്യമായി എനിക്ക് തോന്നിയിട്ടില്ല. അതിപ്പോള്‍ കഷ്മീരായാലും. ഇങ്ങനെ തല വേദന ഉണ്ടാക്കുന്ന രാജ്യങ്ങളെ അവരുടെ സ്വേച്ചക്കു വിടുന്നത് കൊണ്ട് തകരാറും ഇല്ല. എന്നാല്‍ അത് എത്ര മാത്രം ദേശ പ്രേരിതം ആണ് എന്നതാണ് ആലോചികേണ്ടത്.


 People’s Liberation Army
Formation

The People’s Liberation Army (PLA) was established under the leadership of N. Bisheswar Singh on September 25, 1978.

Objectives

The PLA aims to organise a revolutionary front covering the entire Northeast and unite all ethnic groups, including the Meiteis, Nagas and Kukis, to liberate Manipur. PLA, though a Meiti outfit, claims itself to be a trans-tribal organisation seeking to lead the non-Meiteis as well.

Leadership and Structure

In 1989, the PLA formed a political body called the Revolutionary People’s Front (RPF). RPF runs a government-in-exile in Bangladesh. Irengbam Chaoren is the ‘President’ of the RPF. It has a Vice-president, a General Secretary, Secretaries in charge of Home, Finance, Foreign Affairs, Publicity and Communication, Social Welfare, Health and Education.

As part of its revitalisation efforts, the PLA was reorganised on the lines of a disciplined army. The militant wing now comprises four divisions – Sadar Hill West areas of the Valley of Manipur, Sadar Hill areas in the eastern Valley, the entire hill areas in Manipur and the entire Imphal area. Each division has a commander, lieutenants, sergeant and lance corporals in its ranks. PLA activists are equipped with sophisticated arms. The group has also been reportedly involved in widespread extortion operations...
PLA recruits were trained in guerrilla warfare by the then united National Socialist Council of Nagaland (NSCN) at its headquarters in Challam, beyond the Somrah Tract, in north Myanmar during the eighties. PLA is also reported to have contacts with Pakistan’s Inter Services Intelligence (ISI). The ISI’s nexus with the PLA came to notice through a document recovered in January 1991 from Biren Singh alias German, the Finance Secretary of the RPF (the political wing of the PLA).

It has a government-in-exile in Bangladesh where the PLA has set up a number of bases in the Sylhet district. Two camps in Myanmar and five camps in Bangladesh are currently known to exist, where about 1,000 recruits have received arms training.....

മാവോ വാദി കളുമായി ചേര്‍ന്ന് വേദി പങ്കിടുന്നത് സൂക്ഷിച്ചു കൈകാര്യം ചെയ്യുക. കേരളത്തില്‍ ഒരു ചൂണ്ടു വിരല്‍ വൈക്കാന്‍ സ്ഥലം ലഭിക്കാന്‍ അവര്‍ പാട് പെടുകയാണ്. ബംഗാളില്‍ അവര്‍ മമതയുടെ ആളുകളുമായി ചേര്‍ന്ന് സൈക്കിളില്‍ പോകുന്ന പാര്‍ട്ടി സഘാക്കളെ വരെ വെട്ടി കൊലപ്പെടുത്തി എന്നോര്‍ക്കണം. മാവോ വാദികളുടെ വര്‍ഗ ശത്രുക്കളില്‍ നമ്മള്‍ സി പി എം കാരും പെടും. അത് മറകേണ്ട ..

പിന്നെ ഇതില്‍ എരോമിനെതിരെ എന്നൊരു നിലപാടും ഇല്ല ..അവര്‍ മുന്നോട്ടു വച്ച ആവശ്യം അഫ്സയിലെ ചില വകുപ്പുകള്‍ വേണ്ട എന്ന് വൈക്കണം എന്നത്.അതിനോട് എല്ലാവരും യോജിക്കുന്നു.കിരാതമാണ് വകുപ്പുകള്‍. എന്നാല്‍ ഞാന്‍ സഖാക്കളോട് പറയാന്‍ ആഗ്രഹിച്ചത് ..ഇറോമിന്റെ സമരത്തെ പിന്‍ തുനക്കുംപോള്‍ തന്നെ മനിപൂരില്‍ ഇപ്പോള്‍ എന്ത് നടക്കുന്നു..അത് കൂടി നിങ്ങള്‍ അറിയണം എന്നാണു..ഒരു അവബോധം ഉണ്ടാവുക ഇന്നത്തെ ഇതില്‍ പ്രസക്തമുള്ളൂ.. ഒരു പുരോഗമന ചിന്ത ഗതിയുള്ള സാമൂഹ്യ ബോധമുള്ള വ്യക്തി എന്നാ നിലയില്‍ മണിപൂര്‍ പ്രശ്നം മുഴുവനും നിങ്ങളുടെ മുന്നില്‍ വൈക്കുകയാണ് ഉണ്ടായത്. അവിടെ അടിയന്തിരവസ്ഥയാണ്..നില നില്‍ക്കുന്നത്.. മൂന്നു ഭരണ കൂടങ്ങള്‍ നില നില്‍ക്കുന്നു. ഇറോം ഒരു തീവ്ര വാദ ഗ്രൂപ്പിന്റെ പ്രവര്‍ത്തക ആയാണ് ഈ സമരത്തില്‍ ഇറങ്ങിയത്‌. അവരുടെ ഗ്രൂപ്പ് സ്വതന്ത്ര മണിപ്പൂര്‍ എന്നാ ആവശ്യം ഉന്നയിച്ചാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

അവര്‍ക്ക് ഒരു സമാന്തര സര്‍ക്കാര്‍ ബംഗ്ളാദേശ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. സ്വയം അവരോധിതര്‍ ആയ സര്‍ക്കാര്‍ അവര്‍ക്കുണ്ട്. അവര്‍ ഭാരതീയ സേനയുമായി പ്രദേശത്തിന്റെ അധീശത്തിനു വേണ്ടി തീവ്രമായ യുദ്ധം ചെയ്യുകയാണ്.

സേനയുടെ ബലം കൊണ്ട് മാത്രമാണ് ഭാരതം മണിപൂര്‍ നില നിര്‍ത്തുന്നത്. നമ്മള്‍ അധികം താമസിയാതെ അവിടെ നിന്ന് പിന്‍ വങ്ങേണ്ടി വരും.

അഫ്സ പിന്‍ വലിച്ചാല്‍ പിന്നെ നമ്മുടെ സേന അവിടെ നില്ക്കാതെ പുറത്തു പോരികയെ ഉള്ളൂ.. ഇത്രയും ഗ്രൌണ്ട് realities കൂടി നിങ്ങള്‍ മനസിലാക്കണം ..

സഖാവ് ,സ്ത്രീ ,അമ്മ ,സഹോദരി..ഭാര്യ ..സാമൂഹ്യ പ്രവര്‍ത്തക, എന്നിങ്ങനെ എന്റെ എല്ലാ സാമൂഹ്യ ഭാവങ്ങളും പിന്നോട്ടെറിഞ്ഞ് ഞാന്‍ എറോമിനെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു ...

2011 ഡിസംബർ 21, ബുധനാഴ്‌ച

അഗ്നിപരീക്ഷയില്‍ കരിഞ്ഞത് ആരുടെ ചിറകുകള്‍ ?

സൂര്യനില്‍നിന്ന് ഒളിഞ്ഞുനില്‍ക്കാം; എന്നാല്‍ മനഃസാക്ഷിയുടെ സൂര്യനില്‍നിന്ന് എവിടേക്ക് ഒഴിഞ്ഞുമാറും? ഗ്രീക്ക് മിഥോളജിയില്‍നിന്നുള്ള ഈ ചോദ്യം മനഃസാക്ഷിയുള്ളവര്‍ക്കേ ബാധകമാവൂ. എങ്കിലും ലാവ്ലിന്‍ സംബന്ധിച്ച സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ , ആരോപണകര്‍ത്താക്കള്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. മനഃസാക്ഷിയുടെ ചെറുനാളമെങ്കിലും അണയാതെ ബാക്കിനില്‍ക്കുന്നവര്‍ അക്കൂട്ടത്തിലുണ്ടെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാല്‍ ഒരു പൊതുപ്രവര്‍ത്തകനെ ദീര്‍ഘകാലം ക്രൂരമായി വേട്ടയാടിയത് മുന്‍നിര്‍ത്തി ഒരു വാക്ക് സമൂഹത്തോട് പറയേണ്ടതുണ്ട് - ക്ഷമിക്കണം എന്ന വാക്ക്. ക്ഷമിക്കണം എന്നുപറയാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം സിബിഐ റിപ്പോര്‍ട്ടിലൂടെ വന്ന് മുന്നില്‍ നില്‍ക്കുമ്പോഴും പകയുടെ ഭാഷ ഇവരില്‍ പലരില്‍നിന്നും പോവുന്നില്ല. ഇത് വ്യക്തമാക്കുന്നതായിരുന്നു തിങ്കളാഴ്ചത്തെ ഇതുസംബന്ധിച്ച ചില ചാനല്‍ ചര്‍ച്ചകള്‍ . തങ്ങള്‍ സൃഷ്ടിച്ച കള്ളപ്രചാരണങ്ങളുടെ കോട്ട സത്യത്തിന്റെ ഇടിമിന്നലേറ്റ് തകര്‍ന്നുകിടക്കുമ്പോഴും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ വീണ്ടും അസത്യത്തിന്റെ ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാനാവുമോ എന്ന് വൃഥാ നോക്കുകയായിരുന്നു ചിലര്‍ .

സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ഏതവസരവും ദുരുപയോഗിക്കാറുള്ളവരെ തെരഞ്ഞുപിടിച്ച് "നിഷ്പക്ഷ നിരീക്ഷകര്‍" ആക്കി അവതരിപ്പിക്കുകയാണ് പല ചാനലുകളും ചെയ്തത്. ഇവര്‍ക്ക് പിണറായി വിജയന്‍ എന്ന വ്യക്തിയോട് വിരോധമുണ്ടാകേണ്ട കാര്യമില്ല. വിരോധമുള്ളത് സിപിഐ എമ്മിനോടാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് അതിനെ നയിക്കുന്നുവെന്നതിനാല്‍ ആ വിരോധമെല്ലാം പിണറായി വിജയനില്‍ വന്നുപതിക്കുന്നുവെന്നുമാത്രം. പാര്‍ടിനേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്താല്‍ പാര്‍ടിയുടെ വിശ്വാസ്യത തകര്‍ക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലൂടെപ്പോലും പോറലേല്‍ക്കാതെ പുറത്തുവന്ന പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ പഴുതുകള്‍ അന്വേഷിക്കുന്ന നിലയിലായി ചില ചാനല്‍ ചര്‍ച്ചകള്‍ . എല്ലാ അന്വേഷണങ്ങളിലും ഒരുപോലെ കുറ്റവിമുക്തനായി നില്‍ക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ ഒരു രേഖയുടെയോ തെളിവിന്റെയോ പിന്‍ബലമില്ലാതെ കല്‍പ്പിത കഥകളുണ്ടാക്കി കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം അസംബന്ധ നാടകങ്ങള്‍ക്ക് നിന്നുകൊടുക്കുന്നത് ഉചിതമോ എന്ന് ചാനലുകള്‍ ചിന്തിക്കട്ടെ. ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതിന് തെളിവുണ്ട് എന്ന് ഇപ്പോഴും പറയാന്‍ ധൈര്യപ്പെടുന്ന ഈ "നിഷ്പക്ഷ" നിരീക്ഷകന്മാരോട്, ആ തെളിവുകള്‍ കൊണ്ടുപോയി സിബിഐക്ക് കൊടുക്കാമായിരുന്നില്ലേ നിങ്ങള്‍ക്ക് എന്നെങ്കിലും ചോദിക്കാനുള്ള ധാര്‍മിക ചുമതലയുണ്ടായിരുന്നില്ലേ ഈ ടിവി ആങ്കര്‍മാര്‍ക്ക്?


പല തലങ്ങളില്‍ പല വിധത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി നോക്കി. ഒന്നില്‍പോലും പിണറായി വിജയനില്‍ കുറ്റത്തിന്റെ ലാഞ്ഛനപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിപിഐ എമ്മിനോടും എല്‍ഡിഎഫിനോടും ഒരു ആനുകൂല്യവുമില്ലാത്ത യുഡിഎഫ് ഭരണം വിജിലന്‍സ് അന്വേഷണം നടത്തിച്ചുനോക്കി. കേന്ദ്രം ആദായനികുതി വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെക്കൊണ്ട് കേരളത്തിലും ഇന്ത്യയിലാകെയും ഇന്ത്യക്കുപുറത്തും അന്വേഷിപ്പിച്ചുനോക്കി. സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍പോലും പിണറായി വിജയന്‍ എന്തെങ്കിലും തെറ്റുചെയ്തതായി പറയുന്നില്ല. അതേസമയം അടിസ്ഥാനരഹിതമായ കേസുകളുമായി ചെന്ന് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് ഈ കേസുമായി നടക്കുന്ന ഒരാളെ മറ്റൊരു കേസില്‍ ഹൈക്കോടതി അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു. എല്ലാ അന്വേഷണങ്ങളുടെ അഗ്നിപരീക്ഷകളില്‍നിന്നും ചെറുചൂടുപോലുമേല്‍ക്കാതെ പുറത്തുവന്ന സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ സുതാര്യവിശുദ്ധമായ വ്യക്തിത്വം ആരോപണകര്‍ത്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. ഈ അസ്വസ്ഥതയാണ് നിഷ്പക്ഷതാനാട്യവുമായി ചാനലുകളില്‍നിന്ന് ചാനലുകളിലേക്ക് കൂടുമാറുന്ന അരാജകവാദികളുടെ വാക്കുകളില്‍ മുഴങ്ങുന്നത്.

ഇനി ഏത് അന്വേഷണമുണ്ട് നടത്താന്‍ ബാക്കി എന്ന ചോദ്യം ഒരു ചാനല്‍ ആങ്കറും ഇവരോട് ചോദിച്ചില്ല. ഇല്ലാത്തത് ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരുവശത്ത് തീവ്രശ്രമം നടത്തുന്ന ഇക്കൂട്ടര്‍ മറുവശത്ത് ഉള്ളത് കാണാന്‍ കൂട്ടാക്കാതിരിക്കുകകൂടി ചെയ്യുന്നുണ്ട്. ലാവ്ലിന്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന്റെ പ്രാഥമികഘട്ടത്തില്‍തന്നെ, ബന്ധപ്പെട്ട എല്ലാ ഫയലുകളും സമഗ്രമായി പഠിച്ചിട്ട് സിബിഐ കോടതിയെ അറിയിച്ചത്, തങ്ങള്‍ അന്വേഷിക്കാന്‍മാത്രം ഗൗരവമുള്ള ഒന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ്. ഇത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. വിദ്യാര്‍ഥിപ്രക്ഷോഭം, ആദിവാസിപ്രക്ഷോഭം, കോണ്‍ഗ്രസിലെ ഭിന്നത, അവിശ്വാസപ്രമേയം എന്നിങ്ങനെ പലതുകൊണ്ടും യുഡിഎഫ് ആടിയുലഞ്ഞുനിന്ന ഘട്ടത്തിലാണ്, അതില്‍നിന്നൊക്കെ ജനശ്രദ്ധ തിരിച്ചുവിടാനെന്നോണം പൊടുന്നനെ ലാവ്ലിന്‍ കരാറിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് എന്നത് കേവലനിരീക്ഷകര്‍ക്കുപോലുമറിയാം. ഇത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. യുഡിഎഫ് ഭരണത്തില്‍ നടന്ന ആ വിജിലന്‍സ് അന്വേഷണത്തില്‍പ്പോലും പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു.





സ്വന്തം ഭരണത്തിന്‍കീഴില്‍ സ്വന്തം വിജിലന്‍സിനെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍പ്പോലും പിണറായി വിജയന്‍ തെറ്റ് ചെയ്തിട്ടില്ല എന്നത് സ്ഥിരീകരിക്കപ്പെടുകയും ആ റിപ്പോര്‍ട്ട് ഫലത്തില്‍ യുഡിഎഫ്   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗീകരിക്കുകയും ചെയ്തതാണ്. ഇതും കണ്ടില്ലെന്ന് നടിക്കുന്നു. പിന്നീട് നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസമാണ്, തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിബിഐ അന്വേഷണത്തിന് ലാവ്ലിന്‍ കേസ് വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിലെ രാഷ്ട്രീയ ദുരുദ്ദേശ്യവും ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കേസ് സിബിഐക്ക് വിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പിന്നീടൊരു ഘട്ടത്തില്‍ പറഞ്ഞത് ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതായി താന്‍ കരുതുന്നില്ലെന്നാണ്. രാഷ്ട്രീയസമ്മര്‍ദം ഏറി വന്നപ്പോള്‍ താന്‍ അതിന് വഴങ്ങി സിബിഐക്ക് വിടുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതിയില്ലാത്തത് എന്ന് ബോധ്യപ്പെട്ട കേസ് സിബിഐക്ക് വിട്ടതിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളേയുള്ളൂവെന്നതിന് ഇതില്‍ കവിഞ്ഞ തെളിവുവേണ്ട. ഇതും നിഷ്പക്ഷതാനാട്യക്കാര്‍ കാണാന്‍ കൂട്ടാക്കുന്നില്ല. ഏറ്റവും ഒടുവിലാകട്ടെ, എല്ലാം സമഗ്രമായി പരിശോധിച്ച സിബിഐ പിണറായി വിജയന്‍ ഒരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്നും ഒരു പൈസപോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കാണാന്‍ നിഷ്പക്ഷ നിരീക്ഷകര്‍ക്ക് കണ്‍കളേ ഇല്ല എന്നായി. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലേ സത്യം പുറത്തുവരൂ എന്ന് ഇക്കാലമത്രയും പറഞ്ഞിരുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് തങ്ങളുടെ രാഷ്ട്രീയതാല്‍പ്പര്യത്തിനനുഗുണമല്ല എന്നുവന്നതോടെ, അതും അസ്വീകാര്യമായി. ഒരു "ചാനല്‍ നിഷ്പക്ഷന്‍" കഴിഞ്ഞദിവസം പറഞ്ഞത് പിണറായിയുടെ അക്കൗണ്ട് പരിശോധിച്ച് അഴിമതി തെളിയിക്കാനാവുമെന്നതില്‍ അര്‍ഥമില്ല എന്നാണ്. ആദായനികുതി വകുപ്പുമുതല്‍ കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍വരെ ഇന്ത്യയിലാകെയും പുറത്തും സമഗ്രമായി അന്വേഷിച്ച് കണ്ടെത്തിയത് പിണറായിക്ക് ഇത്തരം ഒരു പണനിക്ഷേപവും എവിടെയുമില്ല എന്നാണ്.




 അക്കൗണ്ടുമാത്രം പരിശോധിച്ച് എഴുതുന്നവരല്ല അവര്‍ . എവിടേക്കും കൈയെത്തുന്ന ആ അന്വേഷണ ഏജന്‍സികളുടെ രേഖാമൂലമുള്ള റിപ്പോര്‍ട്ട് ഇതേ വ്യവഹാരി കൊടുത്ത മറ്റൊരു കേസില്‍ ഹൈക്കോടതി മുമ്പാകെ ഇരിക്കുന്നുണ്ട്. മറ്റൊരു ചാനല്‍ നിഷ്പക്ഷന്‍ പറഞ്ഞത് "ടെക്നിക്കാലിയ" കടലാസ് സംഘടനയാണെന്നും പിണറായിയുടെ സൃഷ്ടിയാണത് എന്നുമാണ്. പരിയാരം മെഡിക്കല്‍കോളേജിനുവേണ്ടിയടക്കം പ്രവര്‍ത്തിച്ച സ്ഥാപനമാണത് എന്നും പിണറായി വിജയനല്ല, അദ്ദേഹത്തോട് രാഷ്ട്രീയ ശത്രുത മാത്രമുള്ള എം വി രാഘവനാണ് ടെക്നിക്കാലിയയെ അതിന് ചുമതലപ്പെടുത്തിയതെന്നും ആ "നിഷ്പക്ഷന്‍" അറിയണം! സാധാരണ കേസുകള്‍ ഉണ്ടാവുകയാണ്. എന്നാല്‍ , ലാവ്ലിന്‍ കാര്യത്തില്‍ കേസ് ഉണ്ടാക്കപ്പെടുകയായിരുന്നു. ഒരു സംഘം ആളുകള്‍ നിരന്തരം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു; കാര്യമായ വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത ഇവര്‍ ലക്ഷങ്ങള്‍ വാരിവിതറുന്നു. ഈ സംഘത്തില്‍ കമ്യൂണിസ്റ്റ്വിരുദ്ധരുണ്ട്, കമ്യൂണിസ്റ്റ്പാര്‍ടിയില്‍നിന്ന് ദുഷ്ചെയ്തികള്‍മൂലം പുറത്താക്കപ്പെട്ടവരുണ്ട്; അരാജകവാദികളുണ്ട്; അധികാരദല്ലാളന്മാരുണ്ട്; ബ്ലാക്മെയില്‍ സംഘങ്ങളുണ്ട്- അങ്ങനെ പലരും. ഇവര്‍ക്കാകട്ടെ, രാഷ്ട്രീയ-പത്രാധിപത്യതലങ്ങളില്‍ ചില രക്ഷാകര്‍ത്താക്കളുമുണ്ട്.  ഇവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയില്‍ സിഎജി നടത്തിയ ഒരു സ്വാഭാവിക വിശദീകരണം തേടലിനെ ഊതിപ്പെരുപ്പിച്ച് ഇത്രത്തോളമെത്തിച്ചത്. ഏത് പദ്ധതി നടത്തിപ്പിലും കണ്ടെത്താവുന്ന സ്വാഭാവിക കാര്യങ്ങളെ "അഴിമതി"യാക്കി പൊലിപ്പിച്ചെടുത്തത്; മുന്‍ ജഡ്ജിമാരെവരെ ചെന്നുകണ്ട് പിണറായി വിജയനെതിരെ അവരെക്കൊണ്ട് പ്രസ്താവനയിറക്കിക്കാന്‍ വൃഥാ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ വാഴ്ത്തിപ്പാടിയത്. ബോംബെയിലെയും കൊച്ചിയിലെയും ഡല്‍ഹിയിലെയും അധികാരസ്ഥാപനങ്ങളുടെ ഇടനാഴികളിലേക്ക് പിണറായി വിജയനെ ക്രൂശിക്കാന്‍ കോട്ടുംസൂട്ടുമിട്ട ഏജന്റിനെ നിയോഗിച്ചത്. ലക്ഷങ്ങള്‍ പൊടിപൊടിച്ച് അധികാര ദല്ലാളന്‍മാരെ വിമാനങ്ങളില്‍ രാജ്യത്ത് തലങ്ങും വിലങ്ങും പറത്തിവിട്ടത്. ഇവര്‍ക്ക് ആകെ ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. നേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്ത് പാര്‍ടിയുടെ വിശ്വാസ്യത ഇല്ലാതാക്കുക എന്നതായിരുന്നു അത്. ഏത് മനുഷ്യനും തളര്‍ന്നുവീണുപോകുന്ന തരത്തിലുള്ള സത്യവിരുദ്ധമായ കള്ളപ്രചാരണപരമ്പരകളുടെ വേലിയേറ്റമായിരുന്നു സിപിഐ എം 19-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് പോവുകയായിരുന്ന വേളയില്‍ ഇവിടെ. സിപിഐ എം നേതൃത്വം അപ്പാടെ അഴിമതിയുടെ നെടുനായകന്മാരാണെന്ന വ്യാജപ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. എന്നാല്‍ , അതിലൊന്നും ഇളകാതെ അചഞ്ചലമായ പ്രത്യയശാസ്ത്രനിശ്ചയദാര്‍ഢ്യത്തോടെ പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വ്യാപരിക്കുകയായിരുന്നു ആ ഘട്ടത്തിലൊക്കെ സിപിഐ എമ്മിന്റെ സംഘടനാ നേതൃത്വം.

മടിയില്‍ ഭാരമില്ലാത്തവന് വഴിയില്‍ പേടി വേണ്ട എന്ന പഴയ തത്വം നല്‍കിയ ആത്മബലത്തോടെ, അര്‍പ്പണബോധമുള്ള കമ്യൂണിസ്റ്റിനു ചേര്‍ന്ന കരുത്താര്‍ന്ന അചഞ്ചലതയോടെ, യാതനാപൂര്‍ണമായ സംഘടനാ പ്രവര്‍ത്തനപശ്ചാത്തലം നല്‍കിയ ഉരുക്കുറപ്പുള്ള കാല്‍വയ്പുകളോടെ, മനുഷ്യയോഗ്യമായ ജീവിതാവസ്ഥയുണ്ടാക്കിയെടുക്കാനുള്ള പോരാട്ടങ്ങളെ നയിക്കാന്‍ പാര്‍ടിയെ പ്രാപ്തവും സജ്ജവുമാക്കി നിര്‍ത്തുകയായിരുന്നു ഈ ഘട്ടത്തിലൊക്കെ പാര്‍ടി സംഘടനാ നേതൃത്വം. അതുകൊണ്ടുതന്നെ ഒരു പോറലുമേല്‍ക്കാതെ ശക്തിയില്‍നിന്ന് ശക്തിയിലേക്ക് പാര്‍ടി സംഘടന വളര്‍ന്നു. പുതുജനവിഭാഗങ്ങള്‍ക്ക് അത് സ്വീകാര്യമാവുന്ന നില വന്നു. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും കടമകളെ ഏറ്റെടുക്കാനും ഭാവനാപൂര്‍ണമായി നാടിനെ നയിക്കാനും കരുത്തുള്ള ഒരു നേതൃത്വം ഇതാ എന്ന് കേരളം അംഗീകരിക്കുന്ന നിലവന്നു. വ്യാജ ആരോപണങ്ങളും കള്ളക്കേസുകളുംകൊണ്ട് നേതൃത്വത്തെ തളര്‍ത്തി സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്ന് കരുതിയവര്‍ തീരെ പ്രതീക്ഷിച്ചതല്ല ഇത്. എല്ലാ മാധ്യമ പരിഗണനകളുമുണ്ടായിട്ടും ആ ശത്രുപക്ഷം ശിഥിലമായി. ചിലര്‍ പശ്ചാത്തപിച്ച് തെറ്റുതിരുത്തി. മറ്റുചിലര്‍ തുടര്‍ പ്രാക്കുകളുമായി ചിതറിപ്പിരിഞ്ഞുപോയി. മറ്റ് ചിലര്‍ യുഡിഎഫിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് കാത്ത് അവരുടെ വാതില്‍പ്പടിക്കല്‍ പോയി നില്‍ക്കുന്നു. എല്ലാ പുകിലുമടങ്ങുമ്പോള്‍ സിപിഐ എം വിജയപതാകയുമായി 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് മുന്നേറുന്നു; ആഗോളവല്‍ക്കരണത്തിന്റെയും സാമ്രാജ്യത്വാധിനിവേശത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുക്കാന്‍പോരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏക വലിയ ശക്തി എന്ന നിലയില്‍ .

ഇന്ത്യന്‍ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ജനകീയ മോചനമൂല്യങ്ങളെയുംകുറിച്ച് കരുതലുള്ള ഒരാള്‍ക്കും ഇതിനെ ശക്തിപ്പെടുത്താനല്ലാതെ ദുര്‍ബലപ്പെടുത്താന്‍ തോന്നില്ല. എന്നാല്‍ , അതിതീവ്ര കമ്യൂണിസ്റ്റുകള്‍ എന്ന നാട്യവുമായി ഇറങ്ങിത്തിരിച്ച അരാജകവാദികള്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരെപ്പോലെ നിന്ന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകസ്ഥാനമുള്ള സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവിടെ. എന്നാല്‍ , സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്കെത്തുന്ന വേളയില്‍ ആ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേല്‍പ്പിക്കുംവിധം സത്യങ്ങള്‍ ജനങ്ങള്‍ക്കു ബോധ്യമാകുന്ന തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സിബിഐ അന്വേഷണറിപ്പോര്‍ട്ടും അതുതന്നെ വ്യക്തമാക്കുന്നു. അതിലുള്ള അസ്വസ്ഥതകളാണ് "ചാനല്‍ നിഷ്പക്ഷ"രുടെ പരിഭ്രാന്തികളില്‍ ഇപ്പോള്‍ പ്രതിഫലിച്ചുകാണുന്നത്. എല്ലാ അന്വേഷണങ്ങളിലും തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കേരളത്തോട് മാപ്പുപറയേണ്ടതാണ് ഇവര്‍ എന്ന് തുടക്കത്തില്‍ പറഞ്ഞല്ലോ. എന്നാല്‍ അത് മഹത്വമുള്ളവര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ആയിരം മാപ്പുപറഞ്ഞാലും പ്രായശ്ചിത്തമാകാത്ത ദുഷ്ചെയ്തികളുമായി നീങ്ങുന്നവരില്‍ നിന്ന് കേരളം അത് പ്രതീക്ഷിക്കുന്നില്ല. ഇവര്‍ ഇങ്ങനെ തന്നെ തുടരട്ടെ. സാര്‍ഥവാഹക സംഘം മുന്നോട്ടേക്കും.
http://www.deshabhimani.com/newscontent.php?id=98106

2011 ഡിസംബർ 17, ശനിയാഴ്‌ച

മാര്‍ക്സാണ് ശരി

 
അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം ഒരു പ്രതീകമാണ്- അമേരിക്കക്കാരന്റെ അമര്‍ഷത്തിന്റെയും സങ്കടത്തിന്റെയും വിശ്വാസത്തകര്‍ച്ചയുടെയും പ്രതീകം. എല്ലാവര്‍ക്കും തൊഴിലും ഭക്ഷണവും പാര്‍പ്പിടവും നല്‍കാന്‍ മുതലാളിത്തത്തിനു കഴിയുമെന്ന വിശ്വാസം തകര്‍ന്നിരിക്കുന്നു. ഒരു ശതമാനം വരുന്ന ന്യൂനപക്ഷത്തില്‍ സമ്പത്തും വരുമാനവും കുന്നുകൂട്ടുകയാണ് മുതലാളിത്തം. ഇതുവരെ ആരാധിച്ചത് കപടദൈവത്തെയാണെന്ന് സാധാരണക്കാരായ അമേരിക്കക്കാര്‍ക്ക് മനസ്സിലായിരിക്കുന്നു. ആ രാജ്യത്ത് എല്ലാം സുഭിക്ഷം; കഴിയുമെങ്കില്‍ അവിടേക്ക് കുടിയേറി പാര്‍ക്കുന്നത് മോക്ഷദായകം എന്ന് അമേരിക്കക്കാരല്ലാത്തവരുടെ മോഹങ്ങള്‍ക്കുമേലും കരിനിഴല്‍ വീണിരിക്കുന്നു. അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും ആവര്‍ത്തിക്കുന്ന പ്രതിസന്ധികളും മുതലാളിത്തത്തിന്റെ മുഖമുദ്രകളാണെന്ന് ലോകം മനസ്സിലാക്കിയിരിക്കുന്നു. സ്വാതന്ത്ര്യമെന്നാല്‍ സമ്പന്നരുടെ സ്വാതന്ത്ര്യമാണെന്നും ജനാധിപത്യമെന്നാല്‍ സമ്പന്നരുടെ ആധിപത്യമാണെന്നുമുള്ള തിരിച്ചറിവ് ശക്തമാവുകയാണ്. "മൊത്തത്തില്‍ ബൂര്‍ഷ്വാസിയുടെ പൊതുകാര്യങ്ങള്‍ നടത്തുന്ന ഒരു കമ്മിറ്റിമാത്രമാണ് ബൂര്‍ഷ്വാ ഭരണകൂട" മെന്ന തിരിച്ചറിവും വ്യാപകമാകുന്നു. ഈ പശ്ചാത്തലത്തിലാണ് "മാര്‍ക്സാണ് ശരി; സോഷ്യലിസമാണ് മോചനമാര്‍ഗം" എന്ന ചിന്താഗതി വേരുറയ്ക്കുന്നത്.

സെപ്തംബര്‍ 17ന് ആരംഭിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭം മെല്ലെ കെട്ടുപോയാലും അതുയര്‍ത്തിവിട്ട ജ്വാല ഒട്ടനവധി പ്രക്ഷോഭങ്ങള്‍ക്ക് തീകൊളുത്തും. ചൂഷിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രതിഷേധം ഏറെനാള്‍ തടുത്തുനിര്‍ത്താനാകില്ല. വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അമേരിക്കന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ബലമാര്‍ജിച്ചിട്ടുണ്ടെന്ന് ആരും കരുതുന്നില്ല. ശാക്തിക ബലാബലത്തില്‍ അമേരിക്കയിലെ തൊഴിലാളിവര്‍ഗം കരുത്തുകാട്ടാന്‍ തുടങ്ങിയിട്ടില്ല എന്നതുമാത്രമല്ല കാര്യം. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് നേതാവില്ല; കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തമായ നേതൃത്വമില്ല; ഒന്നിനെതിരെ 99 ശതമാനം എന്ന മുദ്രാവാക്യമല്ലാതെ കൃത്യമായ നയപരിപാടിയില്ല. ഉള്ളത് ജനങ്ങള്‍മാത്രം. കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വവും നയപരിപാടികളുമില്ലാത്ത തൊഴിലാളിവര്‍ഗ വിപ്ലവം ചരിത്രത്തിലുണ്ടായിട്ടുണ്ട്- 1871ലെ പാരീസ് കമ്യൂണ്‍ . 72 ദിവസം നിലനിന്ന പാരീസ് കമ്യൂണിനെ ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തി. വാള്‍സ്ട്രീറ്റ് പ്രക്ഷോഭകാരികളെയും സമാനരീതിയില്‍ പ്രതിഷേധിക്കുന്ന മറ്റു രാജ്യങ്ങളിലെ സമരക്കാരെയും അടിച്ചമര്‍ത്താന്‍ ആരംഭിച്ചിരിക്കുന്നു. 144 വര്‍ഷംമുമ്പാണ് മാര്‍ക്സിന്റെ "മൂലധനം" പുറത്തിറങ്ങുന്നത്. അതിനും 19 കൊല്ലംമുമ്പ് മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് രചിച്ച "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ" പ്രസിദ്ധീകരിക്കപ്പെട്ടു. തന്റെ സൈദ്ധാന്തിക നിലപാടുകള്‍ക്ക് മാര്‍ക്സ് ആധാരമാക്കിയത് സ്വന്തം ആത്മബോധമോ ഉള്‍പ്രേരണയോ അല്ല; ചരിത്രവസ്തുതകളാണ്. വൈജ്ഞാനികരംഗത്തെ മാറ്റിമറിച്ച മൂന്ന് ശാസ്ത്ര നിഗമനങ്ങള്‍ - പരിണാമസിദ്ധാന്തം, കോശഘടനാസിദ്ധാന്തം, ഊര്‍ജസിദ്ധാന്തം- മാര്‍ക്സിന്റെ ചിന്തകളെ എറെ സ്വാധീനിച്ചിട്ടുണ്ട്. സാമൂഹികചരിത്രം, രാഷ്ട്രീയം, തത്വശാസ്ത്രം, നിയമം, ഭൗതിക-ജൈവ ശാസ്ത്ര രംഗങ്ങളിലെ വികാസങ്ങള്‍ , സമരങ്ങളുടെ ചരിത്രം- എല്ലാം മാര്‍ക്സ് പഠനവിധേയമാക്കി. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് മാര്‍ക്സിസം രൂപംകൊണ്ടത്. മാര്‍ക്സിസം കേവലം വിശ്വാസ സംഹിതയോ ഉരുവിട്ടു പഠിക്കേണ്ട വേദപ്രമാണമോ അല്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസ്താവിക്കുന്നതുപോലെ "കമ്യൂണിസ്റ്റുകാരുടെ സൈദ്ധാന്തിക നിഗമനങ്ങള്‍ സര്‍വലോക പരിഷ്കര്‍ത്താവാകാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലുമൊരാള്‍ കല്‍പ്പിച്ചുണ്ടാക്കിയതോ കണ്ടുപിടിച്ചതോ ആയ ആശയങ്ങളെയോ പ്രമാണങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല. നിലവിലുള്ള ഒരു വര്‍ഗസമരത്തില്‍നിന്ന് നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്ന ചരിത്രപരമായ ഒരു പ്രസ്ഥാനത്തില്‍നിന്ന് പൊന്തിവരുന്ന യാഥാര്‍ഥ്യബന്ധങ്ങള്‍ക്ക് സാമാന്യരൂപം നല്‍കുകയാണ് ആ നിഗമനങ്ങള്‍ ചെയ്യുന്നത്."


എല്ലാ സ്വത്തുടമാ ബന്ധങ്ങളും തുടര്‍ച്ചയായ ചരിത്രപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്ന് പ്രസ്താവിക്കുകവഴി സാമൂഹിക ചരിത്രമാകെ ഒരു ചിമിഴിലൊതുക്കി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് കാള്‍ മാര്‍ക്സ്. അടിമ-ഉടമ സ്വത്തുടമാ ബന്ധം വര്‍ഗസംഘട്ടനത്തില്‍ തകര്‍ന്നു. തുടര്‍ന്ന് നിലവില്‍വന്ന ജന്മി-കുടിയാന്‍ ബന്ധവും വര്‍ഗസംഘട്ടനത്തില്‍ തകര്‍ന്നു. അടിമവ്യവസ്ഥയ്ക്കും നാടുവാഴിത്ത വ്യവസ്ഥയ്ക്കുംശേഷം നിലവില്‍ വന്ന മുതലാളിത്ത-സ്വത്തുടമാ ബന്ധങ്ങളെയും കാത്തിരിക്കുന്നത് അനിവാര്യമായ തകര്‍ച്ചയാണ് എന്ന് മാര്‍ക്സ് വ്യക്തമാക്കുന്നു. ചരിത്രവികാസത്തെ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ വീക്ഷണത്തിലാണ് മാര്‍ക്്സ് വിശകലനംചെയ്യുന്നത്. വൈരുധ്യാത്മക ഭൗതികവാദം ശാസ്ത്രീയമാണ്; എളുപ്പത്തില്‍ ബോധ്യപ്പെടുന്നതുമാണ്. പ്രകൃതി, ആശയം, സാമൂഹികവ്യവസ്ഥ തുടങ്ങി ഏതൊന്നിലും വിരുദ്ധശക്തികളുണ്ട്. അവ ഐക്യപ്പെട്ടു നില്‍ക്കുന്നു. ഈ ഐക്യമാണ് അവയുടെ അസ്തിത്വത്തിന് ആധാരം. ഐക്യപ്പെട്ടു നില്‍ക്കുമ്പോള്‍ത്തന്നെ വൈരുധ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ട്. ഏറ്റുമുട്ടലില്‍ നിലവിലുള്ളതില്‍നിന്ന് പുതിയതുണ്ടാകുന്നു. ഈ പ്രക്രിയ പ്രകൃതിയിലും സമൂഹത്തിലും നിരന്തരം ആവര്‍ത്തിക്കുന്നു. മുതലാളിത്തത്തിന്റെ തകര്‍ച്ച സുനിശ്ചിതമാണ്. ഏതെങ്കിലും മഹാന്റെ പ്രവചനംമൂലമല്ല ആ വ്യവസ്ഥ തകരുന്നത്. തകര്‍ച്ചയുടെ ബീജങ്ങള്‍ വ്യവസ്ഥയ്ക്കകത്തുതന്നെ പാകപ്പെടുകയാണ്. വര്‍ഗസമരത്തിലാണ് മുന്‍ വ്യവസ്ഥകള്‍ തകര്‍ന്നത് എന്നോര്‍മിക്കണം. വര്‍ഗസമരത്തിന്റെ രൂപം മാറാം. ഉയര്‍ന്നുവരുന്ന പുതിയ സമൂഹം മുന്‍ സോവിയറ്റ് യൂണിയന്റെ നേര്‍പതിപ്പാവുകയില്ല. ദേശീയ സാഹചര്യങ്ങളും പ്രശ്നങ്ങളും ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളും പഴയ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തനിപ്പകര്‍പ്പിന്റെ പുനര്‍ജനനം അപ്രസക്തമാകുന്നു. മാനിഫെസ്റ്റോ പ്രസ്താവിക്കുന്നതുപോലെ "ഫ്യൂഡല്‍ സമൂഹത്തിന്റെ നാശാവശിഷ്ടങ്ങളില്‍നിന്നും മുളയെടുത്ത ഇന്നത്തെ ബൂര്‍ഷ്വാസമൂഹം വര്‍ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്ത് പുതിയ വര്‍ഗങ്ങളെയും പുതിയ മര്‍ദക സാഹചര്യങ്ങളെയും പുതിയ സമരരൂപങ്ങളെയും പ്രതിഷ്ഠിക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ കാലഘട്ടത്തിന് ഈയൊരു പ്രത്യേകതയുണ്ട്. അത് വര്‍ഗവൈരങ്ങളെ കൂടുതല്‍ മൂര്‍ച്ഛിപ്പിച്ചിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് വലിയ വര്‍ഗങ്ങളായി കൂടുതല്‍ കൂടുതല്‍ പിളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാസിയും തൊളിലാളിവര്‍ഗവുമാണ് അവ." കോര്‍പറേറ്റുകളും ധനകാര്യസ്ഥാപനങ്ങളും അടിച്ചേല്‍പ്പിക്കുന്ന പുതിയ തരത്തിലുള്ള മര്‍ദനരീതികളും വാള്‍സ്ട്രീറ്റ് പ്രക്ഷോഭംപോലുള്ള പുതിയ സമരരീതികളും മേല്‍പ്രസ്താവനയ്ക്ക് അടിവരയിടുന്നു. അമേരിക്കയിലെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധിയുടെ കാരണം "മൂലധനം" വിശദമാക്കുന്നുണ്ട്. വളരുന്ന ഉല്‍പ്പാദനശക്തികളും അതിനൊത്ത് മാറാത്ത ഉല്‍പ്പാദന ബന്ധങ്ങളുമാണ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നത്. സമൂഹത്തിന്റെ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് നിരന്തരം വികസിക്കുകയാണ്. ഉല്‍പ്പാദന വര്‍ധനയ്ക്കൊപ്പം സമ്പത്തിന്റെയും വരുമാനത്തിന്റെയും നീതിയുക്തമായ വിതരണം ഉണ്ടായാലേ, ഉല്‍പ്പാദിപ്പിക്കപ്പെട്ട ചരക്കുകള്‍ വിറ്റഴിയൂ.

മുതലാളിത്ത ഉല്‍പ്പാദന ബന്ധങ്ങളുടെ അടിസ്ഥാനം ഉല്‍പ്പാദനോപാധികള്‍ മുതലാളിത്തം കൈയടക്കുകയും തൊഴിലാളികള്‍ അധ്വാനശേഷി വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു എന്നതാണ്. ഉല്‍പ്പാദനോപാധികള്‍ ഉപയോഗിച്ച് പരമാവധി ഉല്‍പ്പാദിപ്പിക്കാന്‍ മുതലാളികള്‍ ശ്രമിക്കും. തൊഴില്‍ശക്തി വാങ്ങാനുപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൂലധനം യന്ത്രങ്ങളിലും അസംസ്കൃത വസ്തുക്കളിലും നിക്ഷേപിക്കപ്പെടുന്നു. അതിന്റെ ഫലമായി തൊഴിലവസരങ്ങള്‍ ചുരുങ്ങുന്നു. തൊഴിലില്ലായ്മ പെരുകുന്നു. വമ്പിച്ച തൊഴില്‍രഹിതപ്പട രൂപംകൊള്ളാന്‍ ഇടവരുന്നു. ഒരു വശത്ത് തൊഴിലില്ലായ്മയും കുറഞ്ഞ വാങ്ങല്‍ശേഷിയും; മറുവശത്ത് വര്‍ധിച്ച ഉല്‍പ്പാദനം. ഈ വൈരുധ്യം അമിതോല്‍പ്പാദന പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അരനൂറ്റാണ്ട് മുതലാളിത്ത രാജ്യങ്ങള്‍ ഉയര്‍ന്ന ദേശീയ വരുമാനം കൈവരിച്ചു. ഈ വളര്‍ച്ച മുതലാളിത്തവ്യവസ്ഥയുടെ കഴിവിന്റെ ചിഹ്നമായി ബൂര്‍ഷ്വാ പണ്ഡിതര്‍ വ്യാഖ്യാനിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച അവരുടെ വാദത്തിന് ഊന്നുവടിയായി. എന്നാല്‍ , ദേശീയവരുമാന വര്‍ധനയ്ക്കൊപ്പം തൊഴിലവസരങ്ങള്‍ ഉയര്‍ന്നില്ല. "തൊഴില്‍രഹിത വരുമാന വളര്‍ച്ച"യായിരുന്നു ഫലം. വരുമാനവും ലാഭവും ഉല്‍പ്പാദനോപാധികളുടെ ഉടമകള്‍ കൈയടക്കിയപ്പോള്‍ സാധാരണക്കാര്‍ ദരിദ്രരായി. ഇത്രയും വമ്പിച്ച ഉല്‍പ്പാദന-വിനിമയോപാധികളെ ആവാഹിച്ചു വരുത്തിയ സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ട് പാതാളലോകത്തുനിന്ന് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാത്ത മന്ത്രവാദിയെപ്പോലെയാണ്. ശരിക്കും ആ മന്ത്രവാദിയുടെ അവസ്ഥയിലാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും. സാമ്പത്തിക പ്രതിസന്ധികള്‍ മുതലാളിത്തത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണ്. ഒരു പ്രതിസന്ധി തരണംചെയ്യുമ്പോള്‍ മറ്റൊന്ന് പ്രത്യക്ഷപ്പെടും. ഓരോ തവണയും മുമ്പത്തേക്കാള്‍ കൂടുതല്‍ ഭീഷണമായ രൂപത്തില്‍ ബൂര്‍ഷ്വാ സമൂഹത്തെയാകെ പ്രതിക്കൂട്ടില്‍ കയറ്റുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന മാര്‍ഗങ്ങളൊന്നും ഫലപ്രദമാകുന്നില്ല. 1930കളിലെ മഹാമാന്ദ്യത്തെ നേരിട്ടത് സര്‍ക്കാര്‍ചെലവുകള്‍ വര്‍ധിപ്പിച്ചാണ്. "ന്യൂ ഡീല്‍" എന്ന പേരില്‍ ആ നടപടി തുടര്‍ന്നു.

2008ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചത് തകര്‍ന്ന ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് സഹായം നല്‍കിയാണ്. ഇപ്പോഴത്തെ പ്രതിസന്ധി കടത്തെയും കമ്മിയെയും അമിതമായി ആശ്രയിച്ചതുമൂലം രൂക്ഷമായതാണ്. ഇറ്റലിയുടെ ദേശീയവരുമാനത്തിന്റെ 121 ശതമാനമാണ് കടം. ജര്‍മനിയുടെ കടം 83 ശതമാനവും ഫ്രാന്‍സിന്റേത് 87 ശതമാനവും ബല്‍ജിയത്തിന്റേത് 97 ശതമാനവും പോര്‍ച്ചുഗലിന്റേത് 106 ശതമാനവുമാണ്. ചെലവുചുരുക്കി പ്രശ്നത്തെ നേരിടാനാണ് ശ്രമം. ഈ നടപടി സമ്പദ്വ്യവസ്ഥകളെ പിന്നോട്ടടിപ്പിക്കുകയേയുള്ളൂ. പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാകും. ചെലവുചുരുക്കല്‍ തൊഴിലും വരുമാനവും ഇടിക്കുകയും ഡിമാന്‍ഡ് ചുരുക്കി ഉല്‍പ്പാദനം സ്തംഭിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള തെറ്റായ സമീപനമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കൈക്കൊള്ളുന്നത്. അതിനവരെ നിര്‍ബന്ധിക്കുന്നത് സഹായം നല്‍കാനെത്തിയ ഐഎംഎഫും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുമാണ്. ചെലവുചുരുക്കല്‍ നയം നാളിതുവരെ കാണാത്ത വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

വാള്‍സ്ട്രീറ്റിലും മാഡ്രിഡിലും ലണ്ടനിലും അത് ഒതുങ്ങുന്നില്ല. പ്രക്ഷോഭം ആളിപ്പടരുകയാണ്. മുതലാളിത്തവ്യവസ്ഥയാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ നല്‍കുന്ന സന്ദേശം. മുതലാളിത്തം സൃഷ്ടിച്ച അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും മുതലാളിത്തംതന്നെ പരിഹരിക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. മാര്‍ക്സിനെ പരിഹാസദ്യോതകമായ ഒരു അടിക്കുറുപ്പില്‍ ഒതുക്കുകയാണ് വളരെക്കാലം ബൂര്‍ഷ്വാപണ്ഡിതര്‍ ചെയ്തുപോന്നതെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞ മിസിസ് ജോണ്‍ റോബിന്‍സണ്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ചരിത്രം ഒരു വട്ടംകൂടി കറങ്ങിയെത്തുമ്പോള്‍ ചൂഷിതരും പണ്ഡിതരും ഒരുപോലെ മാര്‍ക്സിനെ