ഭാരതീദേവി
"ഉണ്ട് എന്ന് സങ്കല്‍പ്പിക്കുക. സത്യത്തില്‍ ഇല്ലാതിരിക്കുക. വല്ലാത്തൊരവസ്ഥയാണത്". ടോഫാറിലേക്കുള്ള രാജപാതയില്‍നിന്ന് വിട്ട് വഴിയോരത്ത് ഒരു ഗാബ്മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുകയായിരുന്നു ഞങ്ങള്‍ . ഞാനും എന്റെ കെനിയന്‍ സുഹൃത്ത് ജോസഫ് കിരൂയിയും. അവന്റെ കറുത്ത മിനുത്ത തൊലിയിലെ വല്ലാതെ മുഴച്ചുനില്‍ക്കുന്ന കണ്ണുകള്‍ക്ക് എപ്പോഴും കാപട്യം നിറഞ്ഞ ലോകത്തിലെ ഉദാസീനമായ സത്യത്തെനോക്കി കുഴഞ്ഞൊരു ഭാവമാണ്. മെറിന്റയുടെ ക്യാന്‍ തുറന്ന് ഒന്നുമൊത്തി കിരൂയി പറഞ്ഞു. "ബോര്‍തി, നോക്കൂ ഈ മരിചീക. ദൂരെ, നോക്കെത്താത്ത ദൂരത്തേക്ക് നോക്കൂ. ഈ മരുഭൂമി കടലാണെന്ന് തോന്നുന്നില്ലേ? ആര്‍ത്തരായ നമ്മള്‍ നടന്നടുക്കുമ്പോഴോ അകലെ അത് വളരെ അകന്നു പോകുന്നു. അപ്പോഴും നമ്മള്‍ അതുണ്ടെന്നു സങ്കല്‍പ്പിക്കുന്നു. നിലനില്‍ക്കാത്ത ഒന്നിനെ ഉണ്ട് എന്ന് സങ്കല്‍പ്പിക്കുക. എന്നിട്ട് അതിനുവേണ്ടി അലയുക.
നാമെല്ലാം അത് ചെയ്യുന്നു. കലര്‍പ്പില്ലാത്ത ഒരു വിഡ്ഢിത്തം. അതൊരു ശീലവും ആചാരവും നാമാക്കിയെടുക്കുന്നു. എന്നിട്ട് അതിനെച്ചൊല്ലി വേദനിക്കുക. ഒരനുഷ്ഠാനംപോലെ അല്ലെങ്കില്‍ വേദനിക്കാനുള്ള ഒരവകാശം പതിച്ചുവാങ്ങുന്നതുപോലെ. നാമെല്ലാം അങ്ങനെ ചെയ്യുന്നു." കടലിന്റെ പ്രതീതി ഉണ്ടാകുന്ന ഉച്ചനേരത്തെ ആ മരുപ്പരപ്പിലേക്ക് എന്റെ പ്രിയങ്കരനായ മാധ്യമസുഹൃത്ത് നോക്കിനിന്നു. തിരിഞ്ഞുനോക്കി എന്നോട് പറഞ്ഞു. "നീ ഒന്നും പറഞ്ഞില്ല" "ഞാന്‍ നോക്കുകയായിരുന്നു" "എന്ത്?" "നിന്നെ. നീ സംസാരിക്കുമ്പോള്‍ നിന്റെ മുഖത്തിന്റെ വലതുഭാഗം കാര്‍ട്ടൂണ്‍ ചിത്രങ്ങളിലെ മനോഹരമായ ചില പോസുകള്‍പോലെയുണ്ട്." അവനെന്നെ അടിക്കാന്‍ കൈയോങ്ങി. "ഒരുപക്ഷേ നിന്റെ മരണം എന്റെ കൈകൊണ്ടാകാം" ഞാന്‍ പൊട്ടിച്ചിരിച്ചു. "നെഞ്ച് തൊട്ട് കാര്യങ്ങള്‍ പറയുമ്പോള്‍ ബലൂണില്‍ കുത്തുന്നതുപോലെ ഒരു കുത്തുതരും. ദുഷ്ട!" ഞാന്‍ ചിരി നിര്‍ത്തിയില്ല.
കെനിയന്‍ വിഷ്വല്‍ മീഡിയയിലെ അതികായനാണ് ഈ പോത്തന്‍ . ഒരു തൊട്ടാവാടി. ഞാന്‍ പറഞ്ഞു "ഡാ മന്ദബുദ്ധീ. തിളക്കുക മരുഭൂമിയുടെ ചിട്ട. പൂഴി ജലമെന്നുകാട്ടുന്നത് മരുഭൂമിയുടെ കര്‍ത്തവ്യം. പ്രകൃതി അതിനെ ഏല്‍പ്പിച്ച ദൗത്യം. സ്വയം രസിക്കാനും വിഡ്ഢിയായ ജന്മങ്ങള്‍ക്ക് ജീവിതപാഠം ചൊല്ലിക്കൊടുക്കാനും. പക്ഷേ, നിന്നേപ്പോലുള്ള വിഡ്ഢികള്‍ ഉണ്ടക്കണ്ണും മിഴിച്ച് ആ കാഴ്ച നോക്കിനില്‍ക്കുന്നതുകണ്ട് അത് രസിക്കുകയും ചെയ്യും." അവന്‍ കടിച്ചുപിടിച്ച് എന്നെ നോക്കി. ഈ ആജാനുബാഹു എളുപ്പം പിണങ്ങും. അതു കാണുന്നത് രസമാണെനിക്ക്. ഞാന്‍ പറഞ്ഞു. "നീ ഒരു ആധുനികന്റെ കണ്ണുകള്‍കൊണ്ട് കാഴ്ചകള്‍ കാണുന്നു. പടിഞ്ഞാറിന്റെ ബോധത്തില്‍ ലോകത്തിനെ കാണുന്നു. ഞാനും നീയും ഇവിടെ വ്യത്യാസപ്പെടുന്നു." മരുഭൂമികളില്‍ ഉണ്ടാകുന്ന മരിചീക ഒരു ഭ്രമമാണ്. വളരെ പ്രതീകാത്മകം. അതിനപ്പുറത്ത് ഒരു സത്യമുണ്ട്. ഒരു മരുപ്പച്ച. കടുത്ത മരുഭൂമിയിലെ കഠിനതാപത്തില്‍ ഉള്ളുരുകാതെ, ഉറവ വറ്റാതെ, സ്നേഹവായ്പോടെ നില്‍ക്കുന്ന മരുപ്പച്ച.
അത് കണ്ടെത്താന്‍ ശ്രമിക്കുക. സംഗതി എളുപ്പമാകും. സ്വയം പരിതപിക്കുകയോ ലോകത്തിന്റെ അവസ്ഥയില്‍ പഴിചാരുകയോ ചെയ്യേണ്ടതില്ല. "യൂ മീന്‍ . അങ്ങനെ കണ്ടെത്താന്‍ കഴിയുമെന്നാണോ?" അവന്റെ സുന്ദരശബ്ദത്തില്‍ കിരൂയി എന്നോട് ചോദിച്ചു. "തീര്‍ച്ചയായും" ഞാന്‍ പറഞ്ഞു. "എവിടെ?" "സ്വയം അവനവനില്‍"
കിരൂയി പറഞ്ഞു "നിന്റെ ഭ്രാന്ത് പലപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല." "എന്റെ ഭ്രാന്തല്ല പോത്തേ ഇത്. സത്യം. തേടേണ്ടത് സ്വന്തം മനസ്സിലാണ്. അവിടെ നിനക്ക് ചില വറ്റാത്ത നീരുറവകളെ കണ്ടെത്താന്‍ കഴിയും. നിനക്കായി സൃഷ്ടിക്കപ്പെട്ടതോ, അനുഭവിച്ചറിഞ്ഞ് നീ സൂക്ഷിച്ചുവച്ച നിധിയായി തീര്‍ന്നതോ ആയ ചിലത്". "അങ്ങനെയൊന്ന് നിന്നിലുണ്ടോ? ഒരുറവ. ഒരിക്കലും ജലംവറ്റാത്ത ഒരു മരുപ്പച്ച. മനസ്സും ശരീരവും ഒരുപോലെ തളരുമ്പോള്‍ ഒന്നുചെന്ന് അഭയമായി ഇരിക്കാവുന്നതാണ്" "തീര്‍ച്ചയായും" ഞാന്‍ പറഞ്ഞു "എന്റെ മനസ്സില്‍ എനിക്കായി ചില മരുപ്പച്ചകളുണ്ട്. ചിലപ്പോഴൊക്കെ ഞാനതിന്റെ കരയില്‍ ചെന്നിരിക്കും. ദാഹം ശമിപ്പിക്കും. ദുരിതങ്ങള്‍ പങ്കുവയ്ക്കും. ക്ഷീണം തീര്‍ക്കും." "പറയൂ അങ്ങനെയൊന്ന് ഏത്?"
ഞാന്‍ തങ്കമണി തമ്പുരാട്ടിയെക്കുറിച്ച് പറഞ്ഞു. കൃഷ്ണന്‍ നമ്പൂതിരിയെക്കുറിച്ച് പറഞ്ഞു. "നാടുവഴി പ്രഭുത്വവും രാജത്വവും വിപ്ലവത്തിലേക്കെത്തിയ കഥയാണത്. ഒരപൂര്‍വ സങ്കലനം." "ഹൌ?" കിരൂയി വാപൊളിക്കുന്നു. "പെടയ്ക്കല്ലേ, തോക്കില്‍കയറി വെടിവയ്ക്കുന്നത് എനിക്കിഷ്ടമുള്ള ഏര്‍പ്പാടല്ലാന്നറിയാല്ലോ? ഞാന്‍ കയര്‍ത്തു. "ഞാന്‍ മിണ്ടില്ല" "അതാണ് നല്ല കുട്ടികളുടെ ലക്ഷണം" ഞാനവന്റെ പുറത്ത് തട്ടി. അവനാണിപ്പോള്‍ ഡ്രൈവിങ് സീറ്റില്‍ . ഞാന്‍ കഥ പറഞ്ഞു. "കടത്തനാട് രാജവംശത്തിലെ തങ്കമണിത്തമ്പുരാട്ടിയെക്കുറിച്ചൊരോര്‍മയുണ്ടാകുമ്പോള്‍ വാരണക്കോട്ട് കൃഷ്ണന്‍ നമ്പൂതിരിയില്‍നിന്ന് വേറിട്ടുനിന്ന പ്രത്യേകമായ ഒരു ചിന്തയിലേക്കെത്തില്ല. ശിവശക്തി സങ്കല്‍പ്പംപോലെ ഒന്നിച്ചുചേര്‍ന്ന ദാമ്പത്യമായിരുന്നു അവരുടേത്" "ഷിവഷക്തി" കിരൂയി പറഞ്ഞു. "മഹാ പാപീ!" മര്യാദയ്ക്ക് പറ.
ഇന്ത്യന്‍ മിത്തിലെ സ്ത്രീപുരുഷശക്തിയുടെ ഏകോപിച്ച രൂപം കാട്ടാന്‍ ഞാനീ പുരാണകഥ അവന് പറഞ്ഞുകൊടുത്തിട്ടുണ്ട്. അതാണ് ഈ "ഷിവഷക്തി" പ്രയോഗം. "അത് വീടൂ. പറയൂ. അയാം ഇന്ററസ്റ്റഡ്." നാടുവാഴി പ്രഭുക്കളായിരുന്ന വാരണക്കോട്ടില്ലം കൃഷ്ണന്‍ തിരുമേനിയിലെത്തുമ്പോഴേക്കും ഇല്ലത്തിന്റെ പാരമ്പര്യവും സാത്വികതയും പാണ്ഡിത്യവും നാടിന്റെ അവസ്ഥയും കാലത്തിന്റെ മാറ്റവും മനുഷ്യന്‍ എന്ന വലിയ വാക്കിലെ വികാരപരമായി വിലയിരുത്താനുള്ള കഴിവുമുള്ള അസാധാരണമായ ചേരുവയായിത്തീര്‍ന്നു. "മനുഷ്യത്വം എന്നത് ജീവിതത്തിന്റെ അര്‍ഥസങ്കേതമാണെന്നു തിരിച്ചറിഞ്ഞ ആ മനുഷ്യന്‍ യഥാര്‍ഥ വിപ്ലവകാരിയായി തീരുകയാണ് ചെയ്തത്. വിപ്ലവം എന്നത് വാളെടുത്ത ഒരു അങ്കംവെട്ടലല്ല. നന്മയിലേക്കുള്ള യാത്രയാണെന്ന് പിന്നീട് അദ്ദേഹത്തിന്റെ ചെയ്തികള്‍ സമൂഹത്തെ ബോധ്യപ്പെടുത്തി. പണ്ഡിതനായിരുന്നു അദ്ദേഹം. കഥകളിയിലും ഫിലോസഫിയിലും ഒരുപോലെ പ്രാഗത്ഭ്യം ഉള്ളയാള്‍ .
ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലെ മലയാളം, ഫിലോസഫി ഡിപ്പാര്‍ട്മെന്റുകളില്‍ ഈ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്താറുണ്ടായിരുന്നു. രേവതി പട്ടത്താനം എന്ന വിദ്വത് സദസ്സിലെ സ്ഥിരം പ്രഭാഷകനായിരുന്നു. ഇതേ കൃഷ്ണന്‍ നമ്പൂതിരിതന്നെയാണ് 1957ലെ ഭൂപരിഷ്കരണ നിയമത്തെ തുടര്‍ന്ന് ജീവിതമാര്‍ഗം കണ്ടെത്താന്‍ ബാങ്കില്‍നിന്ന് 500 രൂപ വായ്പയെടുത്ത് പശുവാങ്ങി. 44-ാം വയസ്സില്‍ പശുവെ കറക്കാന്‍ പഠിച്ചു. സ്വയം പുല്ലരിഞ്ഞ് തീറ്റിച്ച് പാല്‍ കറന്ന് സൊസൈറ്റിയില്‍ പാല്‍കൊടുത്ത് വരുമാനമാര്‍ഗം കണ്ടെത്തി ജീവിതം നേരിട്ടത്! "മൈ ഗുഡ്നസ്! ഫ്രം എ റോയല്‍ സെറ്റപ്പ്. ഇങ്ങനെ ഒരു പതനം" കിരൂയി പറഞ്ഞു. "ഇത് പതനമല്ല. മാറ്റമാണ്. സംഭവിക്കേണ്ടതും അനിവാര്യവുമായ ഒന്ന്. അതിനെ സമചിത്തതയോടെ സ്വീകരിക്കുക അസാധ്യമാണ്. പക്ഷേ, വിപ്ലവകാരിയായ മനുഷ്യനും വ്യക്തിയില്‍നിന്ന് സമൂഹത്തിലേക്ക് വളര്‍ന്ന കമ്യൂണിസ്റ്റുകാരനും വൃഷ്ടിയില്‍നിന്ന് സമഷ്ടിഭാവനയിലേക്ക് ചിന്തിക്കുന്ന ആത്മീയബോധം ഉള്‍ക്കൊള്ളുന്നവനുമായ കൃഷ്ണന്‍നമ്പൂതിരിക്ക് അത് എളുപ്പമാണ്. "പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ? ഒരു സ്ത്രീ അത് അംഗീകരിക്കാന്‍" കിരൂയി വീണ്ടും ഇടപെട്ടു. "ഒരു സ്ത്രീ എന്ന കേവലമായ പദത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ തങ്കമണിത്തമ്പുരാട്ടിയെ ഒതുക്കാന്‍ പറ്റില്ല. അത് നേരത്തെ പറഞ്ഞ "ഷിവഷക്തി" സങ്കലനമാണ്. നീയില്ലാതെ ഞാനില്ല എന്ന അന്യോന്യമുള്ള പൂര്‍ണിമ്" വിവാഹിതയായി പല്ലക്കിലേറി ഒരു പ്രഭുകുടുംബത്തിലേക്കുവന്ന ഒരു രാജകുമാരി നഗ്നപാദയായി സാധാരണക്കാരന്റെ കൂടെ സാധാരണക്കാരന്റെ പ്രസ്ഥാനത്തിലെ ജീവാംശമായി മാറിയകഥ ഞാന്‍ അവനോട് പറഞ്ഞു. കിരൂയി വാപൊളിച്ചിരുന്നു.
"തങ്കമണിത്തമ്പുരാട്ടിയുടെ ചരിത്രം മഹിളാ പ്രസ്ഥാനത്തിലെ ഏടാണ്. കാതലായ അര്‍ഥവത്തായ ഒന്ന് സത്യസന്ധമായ ഔപചാരികതയില്ലാത്ത തികച്ചും കര്‍മശേഷിനിറഞ്ഞ ഒന്ന്." അടിയന്തരാവസ്ഥ സമയത്ത് തങ്കമണിത്തമ്പുരാട്ടി ഒരിക്കലും ചിരിച്ചിരുന്നില്ല. ഗഹനമായ മൗനത്തില്‍ ആകുലത ഒതുക്കി ഒളിവില്‍ കഴിയുന്ന നേതാക്കള്‍ക്ക് സന്ദേശമെത്തിക്കാന്‍ മെലിഞ്ഞ സാത്വികമായ ആ ശരീരം നാഴികകള്‍ നടക്കുമായിരുന്നു. "നിറഞ്ഞ സമ്പത്ത് തികഞ്ഞ ദാരിദ്ര്യമായി മാറിയപ്പോഴും അവര്‍ അക്ഷയപാത്രമായി ഒന്ന് കൊണ്ടുനടന്നിരുന്നു- നിറഞ്ഞ സ്നേഹം." ഒരു കാറ്റ് ഒരു ചേര്‍ക്ക മണല്‍തരികളെ ഞങ്ങളുടെ വണ്ടിയുടെ ബോണറ്റിലേക്ക് കൊണ്ടിട്ടു. കിരൂയി പറഞ്ഞു. "നീ ഈ പറയുന്നവരെക്കുറിച്ച് നിന്റേതായ ബന്ധം എന്നോട് പറയാമോ? ഐ മീന്‍ ദ പേഴ്സണല്‍ എക്സ്പീരിയന്‍സ്." "ഇന്നസ്തമിച്ച് നാളെ പുലരുവോളം പറഞ്ഞാലും ഒരുപക്ഷേ അത് തീരുമായിരിക്കില്ല." ഞാന്‍ പറഞ്ഞു. "എന്നാലും കുറച്ചെങ്കിലും"... അയാള്‍ ആവശ്യപ്പെട്ടു.
ഞാന്‍ എന്റെ ലോകത്തേക്ക് കടന്നു. പലപ്പോഴും ഞാനാ സ്പര്‍ശം അനുഭവിക്കാറുണ്ട്. ചിലപ്പോള്‍ എന്റെ മനസ്സിലേക്ക് ഈ ചോദ്യം കടന്നുവരും "എന്താടോ! എന്താനീ മീണ്ടാത്തെ? ഒരു തഴുകല്‍പോലെ കുഞ്ഞിനെ മാറോടണച്ചുപിടിച്ച പെറ്റമ്മയുടെ ശ്വാസംപോലെ അതെന്നില്‍ നിറയും. അപ്പോള്‍ വളരെ ദുര്‍ബലമായ നേര്‍ത്തു മെലിഞ്ഞ വിരലുകള്‍ എന്റെ ചുമലില്‍ തലോടുന്നുണ്ടായിരിക്കും. ഞാന്‍ പതുക്കെ ആ വിരലുകളിലേക്ക് മുഖം ചേര്‍ക്കും. മരണത്തിന് ഒരു വ്യക്തിയുടെ സാന്നിധ്യത്തെ ഇല്ലാതാക്കാന്‍ കഴിയുന്നില്ല. "വാട്ട് ഡു യു മീന്‍ ?" കിരൂയി ചോദിച്ചു. ഞാനവരുടെ സ്പര്‍ശവും ഗന്ധവും സാന്നിധ്യവും ഇപ്പോഴും അനുഭവിക്കുന്നുണ്ട്. "ഹൌ?" പോത്ത് വീണ്ടും ഇടയ്ക്ക് കയറി. എനിക്ക് വിശദീകരിക്കാനാകില്ല. ഞാനവരോട് സംവദിക്കാറുണ്ട്. എന്റെ മനസ്സിന്റെ ദുഃസാധ്യമായ ഘട്ടങ്ങളില്‍ "സാരല്യാടോ. ഒക്കെ ശരിയാവും നീയങ്ങട് ക്ഷമിക്ക്". എന്നും പറയുമായിരുന്ന വാക്ക് അപ്പോഴും പറയുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കും.
എനിക്കതാവശ്യമാണ്. എല്ലാത്തിനെയും അവര്‍ സ്നേഹിച്ചിരുന്നു. സ്വന്തം കാലടികള്‍ക്കു കീഴിലെ മണല്‍ത്തരികളെപ്പോലും. കുടിവയ്ക്കപ്പെട്ട ചെറുതാഴം എന്ന ഗ്രാമത്തിനെക്കുറിച്ച് അവര്‍ ഇങ്ങനെ പറയുമായിരുന്നു. "നല്ല നാടാടോ ഇത്. നല്ല മനുഷ്യന്മാര്, സ്നേഹള്ളോരാ എല്ലാം. കന്മഷമില്ല, കാപട്യമില്ല, പകയില്ല, വിദ്വേഷമില്ല, അങ്ങനത്തെ ഒരു സ്ഥലാടോ ഇത്." അവര്‍ വിശദീകരിച്ചു. സത്യത്തിന്റെ കരുത്തും നീതിയുടെ ധര്‍മശാസ്ത്രവും പാലിക്കുന്ന കരുത്തന്മാരുടെ നാട്. കിരൂയി വണ്ടി സൈഡ് എടുത്തു "എന്തേ?" ഞാന്‍ ചോദിച്ചു. "എന്തോ എന്റെ മനസ്സില്‍ വല്ലാത്ത ഒരു ഭാരം". കിരൂയി പറഞ്ഞു. "ഇങ്ങനെ ഒരു സ്ത്രീയുടെ അഭാവം ആ ഭര്‍ത്താവ് എങ്ങനെ സഹിച്ചിട്ടുണ്ടാവും?" "ഒരിക്കല്‍ ഞാനീ ചോദ്യം എന്നോട് ചോദിച്ചു" അപ്പോള്‍ തമ്പുരാട്ടി എന്റെ മുന്നില്‍ വന്ന് പറഞ്ഞു- "ഒറ്റയ്ക്കാണെടോ. മക്കളൊക്കെ അച്ഛനെ പൊന്നുപോലെ നോക്കുന്നുണ്ട്. ന്നാലും". തമ്പുരാട്ടിയുടെ ശബ്ദം ഒന്ന് പതറിയോ എന്ന് ഞാന്‍ സംശയിച്ചു. "എല്ലാ കാര്യത്തിലും എനക്ക് താങ്ങും തണലും പ്രചോദനവുമായിരുന്നു.
ഞാനദ്ദേഹത്തിന്റെ നിഴലും അദ്ദേഹം എന്റെ നിഴലും". ജീവിച്ചിരിക്കുമ്പോഴൊക്കെയും മനസ്സിലെ വ്യഥയെ അടക്കിപ്പിടിക്കുമ്പോള്‍ കുതറിത്തെറിച്ച് പുറത്ത് ചാടിവീഴുന്ന ദീര്‍ഘാശ്വാസത്തിന്റെ അമര്‍ന്ന ശബ്ദം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. "ഒരാളില്ലെങ്കില് ബാക്കിയാവുന്നാള് ഒറ്റയായി പോവ്വാടോ. പിന്നെ എന്താടോ ചെയ്യാ?" "ഓഹ്, ടെറിബിള്‍" കിരൂയി കണ്ണടച്ച് തലകുടഞ്ഞു. എന്താണ് ചെയ്യുക എന്ന ചോദ്യത്തിന് മുന്നില്‍ ഞാന്‍ പകച്ചു. മരണം വേര്‍പിരിക്കുന്ന ശരീരത്തിന്റെ ബാക്കിയാവുന്ന ജീവിതത്തിനെ നോക്കിക്കൊണ്ട് ഇല്ലാതായിപ്പോയ വ്യക്തിയിലെ ചൈതന്യമാണോ കേഴുക? അപ്പോള്‍ എനിക്ക് തിരുമേനിയെ കാണണമെന്ന് തോന്നി. ഞാന്‍ ചെന്നത് ഞങ്ങളെന്നും ഇരുന്ന് വെടിവട്ടം കൂടുന്ന കിഴക്കേ മഠത്തിലേക്കായിരുന്നു. അതടച്ചിട്ടിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന മകള്‍ എന്നെക്കണ്ട് വന്നു പറഞ്ഞു- "അച്ചനിപ്പോള്‍ എന്റെ കൂടെയാണ്". "കാലത്തിവിടെ കുറെനേരം വന്നിരിക്കും. ഉച്ചയ്ക്ക് അല്‍പ്പം ഉറങ്ങും. ഉച്ചതിരിയുമ്പോള്‍ അമ്പലത്തിലേക്ക് പോകും. ഏറെ വൈകിയിട്ടേ തിരിച്ചുവരൂ. ഇപ്പോഴങ്ങിനെയൊരു ചിട്ട ഉണ്ടാക്കിയെടുത്തിരിക്കുന്നു". ഞാനും മകനും അമ്പലത്തിലേക്ക് ചെന്നു. അദ്ദേഹം പുറത്തേക്ക് വന്നു. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയും സത്യസന്ധമായ ജീവിതത്തിന്റെ മുഴുവന്‍ തേജസ്സുമാര്‍ന്ന അദ്ദേഹത്തിന്റെ മുഖത്തേക്ക് ഞാന്‍ ശ്രദ്ധിച്ചുനോക്കി.
പതിഞ്ഞ ചിരിയോടെ അദ്ദേഹം പറഞ്ഞു. "ഞാന്‍ ഒറ്റയ്ക്കായീന്ന് തോന്നണ്ണ്ടാവും ഇല്ല്യേ?" അങ്ങനെയൊന്നും ഞാന്‍ വിചാരിക്കില്ല. ഒറ്റയ്ക്കന്ന്യാ. എപ്പഴും എല്ലാരും. പിന്നെ ഉണ്ടെന്നൊരു ബോധം. അതൊര് സുഖാണ്. മരണത്തിനെ പേടിച്ചായിരിക്ക്വോ ഒറ്റയ്ക്കല്ലാതിരിക്കാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നതെന്ന് ഞാന്‍ ശങ്കിക്കാറുണ്ട്. സത്യത്തില്‍ ജീവിതത്തിനെയല്ലേ പേടിക്കേണ്ടത്. ഏതു വിധത്തിലായാലും അതൊന്ന് കഴിച്ചുകൂട്ടാനുള്ള പാടെന്താ? കഴിഞ്ഞാലോ അതങ്ങ് കഴിഞ്ഞു. ഒരു കടമ തീര്‍ന്നതു പോലെ" "വണ്ടര്‍ഫുള്‍!" കിരൂയി പറഞ്ഞു. "എപ്പഴാ ഒന്ന് സൌകര്യായിട്ട് ഇരിക്ക്യാ?" അദ്ദേഹം ചോദിച്ചു. "വരാം അടുത്തുതന്നെ." ഞാന്‍ ചെന്നു. കിഴക്കേ മഠത്തിലേക്കാണ് ഞാന്‍ ചെന്നത്. മുറ്റത്തിന് ഇടതുവശത്തെ കുളപ്പടവുകളിലേക്ക് ഞാനിറങ്ങാന്‍ ആഗ്രഹിച്ചു. ഗോപന്‍ വിലക്കി. "വേണ്ട. അമ്മാ" മഠം സ്വാഭാവിക ഗാംഭീര്യത്തോടെ എന്നെ നോക്കി. "എന്താടോ നീ അവിടെത്തന്നെ നില്‍ക്കുന്നത്?" ആരെങ്കിലും ശബ്ദിച്ചുവോ എന്ന് ഞാന്‍ ശങ്കിച്ചു. തമ്പുരാട്ടിയുടെ ശബ്ദം?
കൃഷ്ണന്‍ തിരുമേനി മഠത്തില്‍നിന്ന് ഇറങ്ങിവന്നു. "ഇവിടെ നിക്ക്വാന്നോ. നമുക്ക് മോള്‍ടെ അടുത്തേക്ക് പോകാം. ഞാനവിടെയാ കൂടാറ്." വഴിയിലേക്ക് കയറി അദ്ദേഹം ഒന്ന് തിരിഞ്ഞുനോക്കി. "ഞാനിങ്ങനെ തെക്ക് വടക്ക് നടക്കും. ഏതും എന്തും അങ്ങനെയാണ്. ഒരു പരിണാമക്രിയ. അതില്‍ നിറവുണ്ടാകും. ഒഴിവുണ്ടാകും. ചലനവും നിശ്ചലതേണ്ടാവും. നിശ്ചലത വഹിച്ചോണ്ട് ചലിക്കുന്ന അവസ്ഥേണ്ടാവും." "അവള്‍ക്ക് ഞാനെന്നും ഒരു തിരിവയ്ക്കും. ആത്മാവുണ്ടോ ഇല്ല്യേ എന്നൊന്നും എനിക്കറീല്ല. മരിച്ചപ്പോള്‍ റീത്തും ബഹുമതികളുമൊക്കേണ്ടാര്‍ന്നു." "എത്രയോ പ്രഗത്ഭന്മാരും പുണ്യാത്മാക്കളും അധമന്മാരും ഇവിടെ ജനിച്ചുമരിച്ചു. പട്ടിയും പൂച്ചയും ഉണ്ടായി ഇല്ലാതായി. പട്ടീടെ മേത്ത് വീണ വെള്ളം കുടഞ്ഞ് തെറിപ്പിക്കുന്നതുപോലെ കാലം അതിന്റെ ജോലിചെയ്യുന്നു." ഞങ്ങള്‍ ഏറെ സംസാരിച്ചു.
വിപ്ലവം തുടങ്ങിയത് കുടുമ മുറിച്ചുകളഞ്ഞുകൊണ്ടാണ്. അടുത്ത പടി ഹരിജനങ്ങളെ ഇല്ലക്കുളത്തില്‍ കുളിപ്പിച്ച് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതാണ്. രണ്ടിനും വേണ്ടുവോളം അടി നാട്ടധികാരിയായ ജ്യേഷ്ഠന്റെ കൈയില്‍നിന്ന് കിട്ടി! അദ്ദേഹം പതിയെ ചിരിച്ചു. "ഒരാവാര്‍ഡാണ് എനിക്കത്" കാലം പിറകോട്ട് മലക്കം മറിഞ്ഞുവോ? "പല്ലക്കിലായിരുന്നു അവളെ ഇല്ലത്തേക്ക് കൊണ്ടുവന്നത്". കഴിഞ്ഞുപോയ അനര്‍ഘമായ നിമിഷങ്ങളുടെ തുടുപ്പ് ഒന്നുമിന്നി മാഞ്ഞുവോ? ക്യാന്‍സറിന്റെ അസ്കിത ഉണ്ടായിരുന്നില്ല. അവസാനം ഒന്ന് പെട്ടെന്നങ്ങട് അസ്വാസ്ഥ്യം തോന്നിയപ്പോള്‍ ആശുപത്രിയിലാക്കി. മക്കളോട് പറഞ്ഞു "ഞാന്‍ പോവ്വായീന്ന്". പിന്നെ എന്നെ അദ്ദേഹം നിശബ്ദനായി നോക്കി. "നീ ഗോപിയെ വിളിക്കാറില്ലേ?" ഈ ചോദ്യം തിരുമേനിയുടേതോ തമ്പുരാട്ടിയുടേതോ? എനിക്ക് മനസ്സിലായില്ല. "എന്റെ പ്രിയങ്കരനായ പുത്രന്‍" "ആര്?"
കിരൂയി വീണ്ടും രസം കൊല്ലിയായി. "നിനക്ക് മൂന്ന് മക്കളല്ലേയുള്ളൂ?" "അല്ല. നിനക്കറിയാത്ത വേറെയും മക്കളുണ്ട് എനിക്ക്. അതില്‍ ഏറ്റം പ്രമുഖനാണ് ഗോപി എന്ന് ഞാന്‍ വിളിക്കുന്ന ഗോവിന്ദവര്‍മരാജ. തമ്പുരാട്ടിയുടെ പ്രഥമപുത്രന്‍ ; എന്റെയും. കോഴിക്കോട് സര്‍വകലാശാലയില്‍ ഫോക്ലോര്‍ വിഭാഗം മേധാവി." ഊണിന് സാവിത്രി വിളമ്പിയത്, കാളന്‍ , കൈപ്പക്ക കൊണ്ടാട്ടം, മുളക് കൊണ്ടാട്ടം, കണ്ണിമാങ്ങ, കടുമാങ്ങ, മോര്. "കാളന്‍ന്ന് പറഞ്ഞൂടാ. മോരൊഴിച്ചു കൂട്ടാന്‍". സാവിത്രി പറഞ്ഞു. ഇതൊക്കെ തന്ന്യല്ലേ പഥ്യം. ഭാരതി ഊണിനുണ്ടായാല്‍ ഇതൊക്കെ ധാരാളമാണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്". അച്ഛന്‍ മകളോട് പറഞ്ഞു. "ഉണ്ണെടോ" ഞാന്‍ ചുറ്റും നോക്കി. ഞാനാ ശബ്ദം കേട്ടു. തീര്‍ച്ച. തമ്പുരാട്ടിയുടെ ശബ്ദംതന്നെ. അന്ന് പുറത്തുവളര്‍ന്നു നില്‍ക്കുന്ന പൂച്ചെടികളിലേക്ക് ഞാന്‍ നോക്കിയിരുന്നു; അദ്ദേഹവും. അദ്ദേഹം പതിയെ പറഞ്ഞു- "രൂപേഷു ലക്ഷ്മി, കാര്യേഷു മന്ത്രി, കര്‍മേഷു ദാസി"... "ഭാര്യ എങ്ങനെയായിരിക്കണം എന്ന പ്രാചീന സങ്കല്‍പ്പം. അവളെനിക്കങ്ങനെയായിരുന്നു". ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു. "വെയിലാറിയിട്ട് എറങ്ങിയാല്‍ പോരേ? ചായയൊക്കെ കുടിച്ച് പതുക്കെ" "പിന്നെയാവാം. ഇനിയും വരുമല്ലോ ഞങ്ങള്‍" "വരണം" രണ്ട് ബ്ദങ്ങള്‍ ഒരുമിച്ചാണ് കേട്ടത്. രണ്ടാമത്തെ ശബ്ദത്തിന്റെ ഉറവിടം എനിക്കപ്പോള്‍ കാണാമായിരുന്നു. അദ്ദേഹത്തിന്റെ രൂപമായി ശബ്ദ, ഭാവമായി അവര്‍ നിറഞ്ഞുനില്‍ക്കുകയാണ്. സോപാനസംഗീതത്തിന്റെ വിശുദ്ധിയോടെ, നൈര്‍മല്യത്തോടെ കാലം കാത്തുവച്ചൊരു കൈത്തിരിനാളംപോലെ എന്റെ തമ്പുരാട്ടി, വലിയ തമ്പുരാട്ടി.
കിരൂയി വണ്ടി സൈഡിലാക്കി നിര്‍ത്തി. "ഇനി ഞാന്‍ വണ്ടിയെടുക്കാം". ഞാന്‍ പറഞ്ഞു. അവന്‍ ഇരുന്നിടത്തുനിന്നനങ്ങിയില്ല. "എന്തേ?" ഞാന്‍ ചോദിച്ചു. "ഞാന്‍ സങ്കല്‍പ്പിക്കുകയായിരുന്നു. എന്റെ മനസ്സിലെ മരുപ്പച്ചയായി നീ തീരുന്നത്. - ഇടയ്ക്കൊക്കെ മനസ്സ് നന്നെ ചുടുമ്പോള്‍ ഞാനാ കരയില്‍ വന്നിരിക്കുന്നത്." "കഷ്ടം!" ഞാന്‍ പറഞ്ഞു. "എന്തേ?" അവനെന്നെ നോക്കി. "എന്റെ ഗതിയോര്‍ത്ത് പറഞ്ഞതാണ്. നീ ദൂരത്തുനിന്ന് ആടിക്കുഴഞ്ഞ് തളര്‍ന്നുവരുന്നത് ദൃഷ്ടിയില്‍പ്പെട്ടാല്‍ എങ്ങനെ വെള്ളം തിളപ്പിച്ചെടുക്കാമെന്ന് പരീക്ഷിക്കേണ്ട എന്റെ ഗതികേടോര്‍ത്ത് പറഞ്ഞുപോയതാണ്". അവനെന്റെ നേര്‍ക്ക് കൈയോങ്ങി പറഞ്ഞു. "നിന്റെ മരണം എന്റെ കൈകൊണ്ടായിരിക്കുമെന്ന് തീര്‍ച്ചപ്പെട്ട കാര്യമാണ്". കാറ്റും മണലും ഒരുപോലെ ചിരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ