പ്രകാശ് കാരാട്ട്
വര്‍ഗീയതക്കെതിരെ ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 30 ന് ന്യൂഡല്‍ഹിയില്‍ കണ്വന്ഷന് ചേരും. കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷിനേതാക്കളും ബുദ്ധിജീവികളും കലാകാരന്മാരും ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഇത്തരത്തെിലൊരു കണ്വന്ഷന് ചേരുന്നതില്‍ ജനവിഭാഗങ്ങളില്‍ വലിയ താല്‍പ്പര്യം ദൃശ്യമായിട്ടുണ്ട്. അതോടൊപ്പം മാധ്യമ ഊഹാപോഹങ്ങളും പെരുകി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമമായാണ് ഈ നീക്കത്തെ പലരും കാണുന്നത്. കോണ്‍ഗ്രസിതര, ബിജെപി ഇതര കൂട്ടുകെട്ടിനെക്കുറിച്ചും കക്ഷിബന്ധങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അവര്‍ വിലയിരുത്തല്‍ നടത്തുന്നു. എന്നാല്‍, കണ്വന്ഷന് ചേരുന്നതിന്റെ പിന്നിലുള്ള യാഥാര്‍ഥ ലക്ഷ്യം എന്താണ്?
ന്യൂപപക്ഷങ്ങളെ-മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും-അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതാണ് 2002 ലെ ഭീകരമായ ഗുജറാത്ത് വംശഹത്യയിലേക്ക് എത്തിച്ചത്.
അയോധ്യയിലെ "കര്‍സേവ"യ്ക്കും 1990 ല്‍ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍
നടന്ന കുപ്രസിദ്ധ രഥയാത്രയ്ക്കും മുന്നോടിയായി ന്യുനപക്ഷങ്ങള്‍ക്കെതിരെ
നടന്ന ആക്രമണങ്ങള്‍ക്കും കലാപങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു.
വടക്ക്-പടിഞ്ഞാറന്‍ ഇന്ത്യയിലെമ്പാടും ന്യൂനപക്ഷങ്ങള്‍ക്തെിരെ നടന്ന
വേട്ടയാടലിന്റെ പരിണതഫലമായിരുന്നു 1992 ഡിസംബര്‍ ആറിന് ബാബറിമസ്ജിദ്
തകര്‍ത്തത്. ഇതാണ് 1998ലും 1999ലും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍
രൂപീകരണത്തിന് വഴിയൊരുക്കിയത്. രാജ്യത്തെ കൊള്ളയടിക്കാന്‍ വന്‍കിട
ബിസിനസുകാരെ അനുവദിച്ചും വന്‍ കുംഭകോണങ്ങള്‍ക്ക് വഴിയൊരുക്കിയും യുപിഎ
സര്‍ക്കാരിന്റെ മോശപ്പെട്ട ഭരണം ഒരു വശത്ത്. കോണ്‍ഗ്രസ് പാര്‍ടിയുടെ
അവസരവാദപരവും സങ്കുചിതവുമായ നയങ്ങള്‍ മറുഭാഗത്ത്. ഇതാണ് ബിജെപി- ആര്‍എസ്എസ്
കൂട്ടുകെട്ട് പ്രതിനിധാനംചെയ്യുന്ന വലതുപക്ഷ വര്‍ഗീയ ശക്തികള്‍
ചൂഷണംചെയ്യാന്‍ ശ്രമിക്കുന്നത്.
രാജ്യം വീണ്ടുമൊരു വര്‍ഗീയസ്പര്‍ധയ്ക്കും കലാപത്തിനും സാക്ഷ്യം വഹിക്കരുത്. ജനങ്ങളുടെ ഐക്യം തകര്‍ക്കാനും സാമുദായിക സൗഹാര്‍ദം തകരാനും അനുവദിച്ചൂകൂടാ. ഇടതുപക്ഷ-ജനാധിപത്യ മതേതര ശക്തികള്ക്ക്്, വര്‍ഗീയശക്തികള്‍ക്കെതിരെയുള്ള സമരമെന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടോ രാഷ്ട്രീയനേട്ടം കൊയ്യാനോ ഉള്ള ഒന്നല്ല. ഇവിടെ അപകടത്തിലാകുന്നത് രാജ്യത്തിലെ ജനങ്ങളുടെ ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയുമാണ്. ഈയൊരു സാഹചര്യത്തിലാണ് ഇടതുപക്ഷ, ജനാധിപത്യ, മതേതര ശക്തികളെ പ്രതിനിധാനംചെയ്യുന്ന ഒക്ടോബര്‍ 30 ന്റെ കണ്വന്ഷന് പ്രാധാന്യം അര്‍ഹിക്കുന്നത്. വര്‍ഗീയതക്കെതിരായ ഈ യോജിച്ച വേദി കോണ്‍ഗ്രസ്- ബിജെപി ഇതര കക്ഷികളെ അണിനിരത്തിയാല്‍ വരും ദിവസങ്ങളിലെ രാഷ്ട്രീയമാറ്റങ്ങളെ അത് സഹായിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ