2011, ജൂൺ 28, ചൊവ്വാഴ്ച

വിദ്യാര്‍ഥി മാര്‍ച്ച്: കൊച്ചിയിലും പൊലീസ് നരനായട്ട്


കൊച്ചി:
സ്വാശ്രയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ കൊച്ചിയിലും പൊലീസ് ഭീകരമായി ലാത്തിച്ചാര്‍ജ് ചെയ്തു. കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ ജലപീരങ്കിയും ഗ്രനേഡും കൊണ്ട് പൊലീസ് നേരിട്ടു. പൊലീസ് നടത്തിയ നരനായട്ടില്‍ ഒരു വിദ്യാര്‍ഥിയുടെ കാലൊടിഞ്ഞു. ലാത്തിചാര്‍ജ്ജില്‍ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് മാരകമായി പരിക്കേറ്റു.

മഹാരാജസ് കോളേജിനകത്ത് കടന്നും പൊലീസ് വിദ്യാര്‍ഥികളെ മര്‍ദിച്ചു. കോളേജിനുള്ളിലേക്ക് വരെ പോലീസ് ഗ്രനേഡ് എറിഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിജോ ജോസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രിന്‍സി കുര്യാക്കോസ്, ജില്ലാ നേതാക്കളായ സൗമ്യ, മിഥുന്‍ , അഫ്സല്‍ തുടങ്ങി 15 വിദ്യാര്‍ഥികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാരിക്കേഡ് തകര്‍ത്ത് മുന്നേറിയ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് പല തവണ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ചിതറിയോടിയ വിദ്യാര്‍ഥികളെ സുഭാഷ് പാര്‍ക്കിലും ചില്‍ഡ്രന്‍സ് പാര്‍ക്കിലും കയറി പൊലീസ് വളഞ്ഞിട്ടു തല്ലി. പ്രവര്‍ത്തകരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ