പി ജെ അഭിജിത്
Posted on: 25-Jan-2013 10:48 PM
ഇരിട്ടിയില്‍
ആറുമാസം പ്രായമായ കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു. ഇംഗ്ലണ്ടില്‍
വിശുദ്ധഗ്രന്ഥ വചനങ്ങള്‍ പഠിക്കാത്തതിന് അമ്മ മകനെ കൊന്ന് കത്തിച്ചു.
കോട്ടയത്ത് ഏഴാംക്ലാസുകാരിയെ അമ്മ പലര്‍ക്കായി കാഴ്ചവച്ചു. പലസ്തീന്‍ ബാല്യത്തെ കൊന്നൊടുക്കുന്ന സയണിസ്റ്റ് ഭീകരത. നുജൂദ് അലി,മലാല യൂസഫ്സായ്. ബൈബിളിലെ ഫെറോദയും കൃഷ്ണകഥയിലെ കംസനും. കുട്ടികള്‍ക്കുനേരെയുള്ള
അതിക്രമങ്ങള്‍ക്ക് കാലത്തിന്റെയോ പ്രദേശത്തിന്റെയോ മതത്തിന്റെയോ
അതിര്‍വരമ്പുകളില്ല. അവര്‍ എല്ലായിടത്തും എല്ലായ്പ്പോഴും
വേട്ടയാടപ്പെടുന്നു. കുട്ടികള്‍ക്കിണങ്ങിയ ലോകം പണിയണം, നല്ലതെല്ലാം
കുട്ടികള്‍ക്ക് നല്‍കണം തുടങ്ങി വാത്സല്യവും സ്നേഹവും തുളുമ്പിയൊഴുകുന്ന
പ്രമേയങ്ങളും പ്രഖ്യാപനങ്ങളും കുറവല്ല നമ്മുടെ നാട്ടില്‍. പക്ഷേ,
കുട്ടികളുടെ അവസ്ഥയെന്താണ്? കുഞ്ഞിന്റെ രോദനം കേള്‍ക്കാനാകാതെ
ഇനിയുമെത്രനാള്‍ നമ്മുടെ സമൂഹത്തിന് ചെവി മുറുക്കിയടച്ചിരിക്കാന്‍ കഴിയും.
ലോകത്തെ കുട്ടികളുടെ ജനസംഖ്യയില്‍ 19 ശതമാനംവരുന്ന ഇന്ത്യന്‍ ബാല്യം
നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ 42 ശതമാനമാണ്. 2011ലെ നാഷണല്‍ ക്രൈം
റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കുട്ടികള്‍ക്ക് നേരെയുള്ള
അതിക്രമങ്ങളുടെ എണ്ണം 33,098 ആണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 24 ശതമാനം
വര്‍ധന. ആ റെക്കോഡും തകര്‍ത്താകും 2012ലെ കണക്ക് പുറത്തുവരിക. 80 ശതമാനം
ഗൗരവമായ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്ന സര്‍ക്കാര്‍
കണക്കുകള്‍ ഈ മഹാപാപങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു. ഇന്ത്യയിലെ
കുഞ്ഞുങ്ങളില്‍ മൂന്നില്‍ രണ്ട് കുട്ടികളും ഗുരുതരമായ ശാരീരിക പീഡനങ്ങളും
53.22 ശതമാനവും ലൈംഗിക പീഡനങ്ങളുമേല്‍ക്കപ്പെടുന്നു എന്നത് യുനിസെഫിന്റെ
കണക്കാണ്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ 66 ശതമാനം പേര്‍ അധ്യാപകരാലും 83
ശതമാനം പേര്‍ രക്ഷിതാക്കളാലും ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക്
ഇരയാകുന്നു.
കുട്ടികളുടെ മെച്ചപ്പെട്ട ജീവിതാവസ്ഥയിലും വിദ്യാഭ്യാസത്തിലും
സാമൂഹ്യസുരക്ഷയിലും ലോകത്തിന് മാതൃകയായിരുന്നു നമ്മുടെ കൊച്ചു കേരളം. 2012
ജനുവരിമുതല്‍ സെപ്തംബര്‍വരെ മാത്രം 29 കുട്ടികളാണ് കേരളത്തില്‍
കൊല്ലപ്പെട്ടത്. ആകെ രജിസ്റ്റര്‍ചെയ്യപ്പെട്ട 905 കേസില്‍ 286 ബലാത്സംഗ
കേസും 90 തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടും. സാമൂഹ്യനവോത്ഥാന
മുന്നേറ്റങ്ങള്‍ ഉഴുതുമറിച്ച കേരളം കുട്ടികള്‍ക്ക് ജീവിക്കാന്‍
യോഗ്യമല്ലാത്ത നാടായി രൂപാന്തരപ്പെടുകയാണോ? പതിനാലു വയസ്സില്‍ താഴെയുള്ള
എല്ലാകുട്ടികള്‍ക്കും സൗജന്യവിദ്യാഭ്യാസം നല്‍കണമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ
ഉറപ്പും 2010ലെ വിദ്യാഭ്യാസ അവകാശനിയമവുമെല്ലാം, സ്കൂളിന്റെ പടിചവിട്ടുക
എന്നത് സ്വപ്നമായി അവശേഷിക്കുന്ന കോടിക്കണക്കിന് ഇന്ത്യന്‍കുട്ടികളുടെ
നേര്‍ക്ക് പല്ലിളിച്ചുകാട്ടുകയാണ്. ലോകത്തിനുതന്നെ മാതൃകയായ കേരള
വിദ്യാഭ്യാസരംഗത്താണ് ഫീസുകൊടുക്കാന്‍ പണമില്ലാതെ
ഒമ്പതാം ക്ലാസുകാരന്‍ അമ്പാടിയും യൂണിഫോമില്ലാത്തതിനാല്‍ എട്ടാം
ക്ലാസുകാരി വേളാങ്കണ്ണിയും ആത്മഹത്യയില്‍ അഭയംപ്രാപിച്ചത്. പൊതുവിദ്യാലയങ്ങളാകെ
അടച്ചുപൂട്ടി അണ്‍ എയ്ഡഡ് സ്കൂളുകളുടെ തേരോട്ടത്തിനായി കേരളം
തുറന്നുകൊടുക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ കേരളത്തിലെ
പാവപ്പെട്ട ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെയാണ് വിദ്യാഭ്യാസനിഷേധത്തിന്റെ
വക്കില്‍ നിര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ അണ്‍ എയ്ഡഡ് സ്കൂളുകളില്‍
നടമാടുന്ന കടുത്ത ബാലാവകാശങ്ങളെ നാമിനിയും മനസ്സിലാക്കാതിരുന്നുകൂടാ.
മലയാളം സംസാരിച്ചതിന് നാവുകൊണ്ട് നിലത്ത് നക്കിച്ചതും സ്പെല്ലിങ്
തെറ്റിയതിന് എല്‍കെജി വിദ്യാര്‍ഥിയെ അടിച്ച് ആശുപത്രിയിലാക്കിയതും
ഒറ്റപ്പെട്ട സംഭവങ്ങളല്ല. സ്കൂള്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും
സ്കൂള്‍വാനുകളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചുപോകുന്നത് കണ്ടില്ലെന്നു
നടിക്കുകയാണ് അധികാരികള്‍.
കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളെപ്പോലും ഹനിക്കുന്ന രീതിയില്‍ പലപ്പോഴും
രക്ഷിതാക്കള്‍ കുട്ടിയുടെ ഉടമസ്ഥര്‍ മാത്രമായിമാറുന്നു. വിദേശത്ത് കയറ്റി
അയക്കാനുള്ള ചരക്കായി കുട്ടിയെക്കണ്ട്, തന്റെ അഭീഷ്ടം സാധിക്കാനുള്ള
യന്ത്രമായി വളര്‍ത്തുകയാണ് പല രക്ഷിതാക്കളും. അവന്റെ അഭിരുചിയും ഇഷ്ടങ്ങളും
ആഗ്രഹങ്ങളും നിഷേധിക്കലാണ് ഫലത്തില്‍ നടക്കുന്നത്. അശാസ്ത്രീയമായ
ട്യൂഷന്‍ സംവിധാനങ്ങളും അനിയന്ത്രിതമായി അടിച്ചേല്‍പ്പിക്കുന്ന
പഠനഭാരവുമെല്ലാം കുട്ടിയില്‍ മാനസിക മുരടിപ്പും പിരിമുറുക്കവും
സൃഷ്ടിക്കുന്നു. കളിക്കാനും ചിരിക്കാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള
സമയംപോലും നിഷേധിക്കുകവഴി വീടെന്ന പുതിയ പീഡനകേന്ദ്രമാണ് കുട്ടിക്ക്
ലഭിക്കുന്നത്. കേരളത്തില്‍ ജീവിക്കുന്ന 20 ലക്ഷത്തോളം അന്യസംസ്ഥാന
തൊഴിലാളികളില്‍ വലിയ ശതമാനവും കുട്ടികളാണ്. പാറമടകളിലും നിര്‍മാണശാലകളിലും
ഹോട്ടലുകളിലും ഈ കുട്ടിത്തൊഴിലാളികള്‍ നിയോഗിക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ്
തിരുവനന്തപുരം നഗരമധ്യത്തിലെ ബാറില്‍ സുബ്രഹ്മണ്യന്‍ എന്ന തമിഴ് ബാലന്‍
മദ്യം വിളമ്പുന്നത് മലയാളിയെ അമ്പരപ്പിക്കാഞ്ഞത്. വന്‍കിട ഹോട്ടലുകളുടെ
മുന്നിലും തീവണ്ടിയുടെ ഇടനാഴികളിലും വഴിയോരങ്ങളിലുമെല്ലാം
നാണയത്തുട്ടുകള്‍ക്കായി വയറ്റത്തടിച്ചു പാടുന്ന തെരുവിന്റെ സന്തതികള്‍,
അവരെയുപയോഗിച്ച് പണം സമ്പാദിക്കുന്ന വന്‍ മാഫിയകള്‍ ഇവയൊക്കെ നമ്മുടെ
കണ്‍മുന്നിലുണ്ട്. പൂക്കളെയും നിറങ്ങളെയും സ്വപ്നംകണ്ട് സ്ലേറ്റും
പെന്‍സിലുമായി പഠനംനടത്തേണ്ട സമയത്ത് പൊരിവെയിലത്ത് വിയര്‍പ്പുനദികളൊഴുക്കി
പണിയെടുക്കുന്ന ഈ കുരുന്നു ബാല്യത്തിന്റെ കിനാവുകള്‍ക്ക് ആരാണ് കാവല്‍?
അവരുടെ വിദ്യാഭ്യാസത്തെ, അവകാശങ്ങളെക്കുറിച്ച് ആവലാതിപ്പെടാന്‍ ഏത്
ഭരണഘടനയുണ്ട് ഈ നാട്ടില്‍? കേരളീയ
ബാല്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മാറി ലൈംഗികചൂഷണങ്ങള്‍.
മുലപ്പാലിന്റെ മണം മാറുംമുമ്പേ കാമഭ്രാന്തന്മാരുടെ
പേക്കൂത്തുകള്‍ക്കിരയാകുന്ന കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്ന പുത്തന്‍
സംസ്കാരത്തിലേക്ക് നാം മാറി. കേരളത്തിലെ 40 ശതമാനം ആണ്‍കുട്ടികളും 39
ശതമാനം പെണ്‍കുട്ടികളും ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുവത്രേ. ഇത്തരം
പീഡനങ്ങളില്‍ 95 ശതമാനവും നടത്തുന്നത് അടുത്ത ബന്ധുക്കളോ അധ്യാപകരോ
ആണെന്നുള്ള സര്‍വശിക്ഷാഅഭിയാന്‍ പഠന റിപ്പോര്‍ട്ട്, വീടും വിദ്യാലയവുംപോലും
തങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന ഭീതിതമായ തിരിച്ചറിവാണ് കുട്ടികള്‍ക്ക്
നല്‍കുന്നത്. ആറുമാസം പ്രായമുള്ള കുട്ടിപോലും
പിച്ചിചീന്തപ്പെടുമ്പോഴും മലയാളമനസ്സില്‍ വേണ്ടത്ര പ്രതികരണങ്ങള്‍
ഉയര്‍ന്നുവരുന്നുണ്ടോ എന്ന് നാം ഗൗരവമായി പരിശോധിക്കണം. ഇത്തരം
അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ അതിനെ കൂടുതല്‍ അവകാശനിഷേധങ്ങളിലൂടെ
നേരിടാനുള്ള ജാതിമതകുബുദ്ധികളുടെ കുടിലശ്രമവും അണിയറയില്‍ സജീവമാണ്.
പീഡനങ്ങളില്ലാതാക്കാന്‍ ഒമ്പതാം വയസ്സില്‍
വിവാഹംചെയ്യിക്കണമെന്ന ജാതിപ്പഞ്ചായത്തുകളുടെ തിട്ടൂരങ്ങളും
പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന ആര്‍എസ്എസ് നിര്‍ദേശവും മിക്സഡ്
സ്കൂളുകള്‍ നിര്‍ത്തലാക്കണമെന്ന ജമാ അത്തെ ഇസ്ലാമിയുടെ ഉപദേശവുമെല്ലാം
വര്‍ഗീയകക്ഷികള്‍ക്കെല്ലാമുള്ള ബാലവിരുദ്ധമുഖം തുറന്നുകാട്ടുന്നു.
സര്‍ക്കാരിന്റെ ബാലസംരക്ഷണകേന്ദ്രങ്ങള്‍ ഏറ്റവും വലിയ പീഡനകേന്ദ്രമായി
മാറുകയാണ്. തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമില്‍ മുതിര്‍ന്ന കുട്ടികള്‍
അധികാരികളുടെ അനുവാദത്തോടെ മറ്റുകുട്ടികളെ പീഡിപ്പിച്ചതും, കഴിഞ്ഞദിവസം
പുറത്തുവന്ന എറണാകുളം കാക്കനാട് ശിശുമന്ദിരത്തിലെ പെണ്‍കുട്ടിയുടെ
കെയര്‍ടെക്കര്‍ക്കെതിരെയുള്ള കത്തും ഈ സംവിധാനങ്ങളില്‍ സര്‍ക്കാരിനുള്ള
അശ്രദ്ധ പ്രഖ്യാപിക്കുന്നവയാണ്. അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിച്ചുപോന്ന
ശിശുക്ഷേമസമിതിയെ രാഷ്ട്രീയ ദുര്‍ലാഭത്തിനായി അട്ടിമറിച്ച്
നാഥനില്ലാതാക്കുകയും അന്യ എന്ന ഒന്നരവയസ്സുകാരി മുങ്ങിമരിച്ചതും
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ബാലനയത്തിന്റെ ഭാഗംതന്നെയാണ്. 2012
മെയ് 20ന് പാര്‍ലമെന്റ് പാസാക്കിയ "ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ
സംരക്ഷിക്കാനുള്ള നിയമം" രാഷ്ട്രപതിയുടെ അനുവാദം കാത്തുകിടക്കുന്നു.
കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള നിയമങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും
കര്‍ശനമായി നടപ്പാക്കി, ബാലാവകാശ പ്രശ്നങ്ങളിലെ കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് സംവിധാനങ്ങള്‍ തയ്യാറാകണം. ജുവനൈല്‍
ജസ്റ്റിസ് ആക്ട് ആവശ്യപ്പെട്ടതും ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍
ഡിജിപി ഉത്തരവിട്ടതുമായ പൊലീസ് സ്റ്റേഷനുപുറത്ത് വനിതാ എസ്ഐയുടെ
നേതൃത്വത്തിലുള്ള ബാല- സ്ത്രീ സഹായ ഡെസ്കുകള്‍ ഇന്നും
പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. ഉന്നതരെ രക്ഷപ്പെടുത്താനുള്ള
ശ്രമത്തിന്റെ ഭാഗമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ സ്റ്റേഷനില്‍
വിളിച്ചുവരുത്തി മര്‍ദിക്കുന്ന കാസര്‍കോട് കുംബള സിഐയെപ്പോലുള്ള
പൊലീസുകാര്‍ ഉള്‍പ്പെട്ട കേരളത്തിലെ ആഭ്യന്തരവകുപ്പില്‍ എങ്ങനെ കുട്ടികള്‍
വിശ്വസിച്ച് പരാതിനല്‍കാന്‍ തയ്യാറാകും? വിശ്വസിക്കേണ്ടവര്‍തന്നെ
വഞ്ചിക്കുന്നു, ആരെ വിശ്വസിക്കണമെന്ന് തിരിച്ചറിയാനാകാത്ത സാഹചര്യത്തിലാണ്
"ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി" എന്ന മുദ്രാവാക്യം ബാലസംഘം
ഉയര്‍ത്തുന്നത്. മേല്‍പറഞ്ഞ പ്രശ്നങ്ങളിലെല്ലാം ഏറിയും കുറഞ്ഞതുമായ
ഇടപെടല്‍ നടത്തിയ സംഘടനയാണ് ബാലസംഘം. പക്ഷേ, ഈ പ്രശ്നങ്ങളില്‍
സമൂഹത്തിന്റെ കൂട്ടായ ഇടപ്പെടലുകള്‍ക്കേ ഫലമുണ്ടാക്കാനാകൂ. വിടരുംമുമ്പേ
കൊഴിച്ചുകളയുന്ന പൂമൊട്ടുകളായി കുഞ്ഞുങ്ങള്‍ മാറുന്നത് കേരള മനഃസാക്ഷിയെ
ഒട്ടും അലോസരപ്പെടുത്തുന്നില്ല, ഒരു പ്രതികരണവുമുണ്ടാക്കുന്നുമില്ല.
ബാലാവകാശ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ടോള്‍ഫ്രീ നമ്പറില്‍
വിളിച്ചുപറയാന്‍പോലും നാം തയ്യാറാകുന്നില്ല. നിഷ്ഠുരമായി കൊലചെയ്യപ്പെട്ട
ജ്യോതിയും ആര്യയുമെല്ലാം ഈ സമൂഹത്തിന്റെ ഭാഗമല്ലേ? നാളെ നമ്മുടെ
കുഞ്ഞുങ്ങള്‍ക്കും ഈ അവസ്ഥയാണെങ്കിലോ? അവകാശങ്ങള്‍ പ്രഖ്യാപനങ്ങളില്‍മാത്രം
ഒതുക്കിനിര്‍ത്തിയ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നദിവസംതന്നെയാണ് ഈ
ചോദ്യമുയര്‍ത്തി ബാലസംഘം തെരുവിലിറങ്ങുന്നത്.
കേരളമാകെ ഈ ചോദ്യത്തോട് പ്രതികരിച്ചേമതിയാകൂ. കുഞ്ഞുങ്ങളുടെ
അവകാശങ്ങള്‍ക്ക്, മാനാഭിമാനത്തിന്, സൈ്വരജീവിതത്തിന് തുണയാകാന്‍,
കാവലാകാന്‍ ഞങ്ങളുണ്ട് എന്ന പ്രഖ്യാപനത്തോടെ തെരുവിലിറങ്ങുന്ന
കേരളജനതയെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി
എന്നത് ഒരു നിലവിളിയാണ്, അരക്ഷിതബാല്യത്തിന്റെ ജീവിക്കാനുള്ള
അവകാശത്തിനുവേണ്ടിയുള്ള നിലവിളി. ഓരോ ശിശുരോദനത്തിലും ഒരുകോടി
ഈശ്വരവിലാപങ്ങള്‍ കേള്‍ക്കുന്ന നമ്മുടെ നാട് ഈ നിലവിളിയോട് പ്രതികരിച്ചേ
മതിയാകൂ.
(ബാലസംഘം സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
2013 ജനുവരി 26, ശനിയാഴ്‌ച
2013 ജനുവരി 15, ചൊവ്വാഴ്ച
തൊഴിലാളികളുടെ സൈബര്‍ ലോകം
കെ ചന്ദ്രന്‍പിള്ള
സോഷ്യലിസ്റ്റ് സമൂഹനിര്‍മാണത്തില്‍ വിവര സാങ്കേതികവിദ്യക്കും
അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രയോഗസാധ്യതയായ വിഭവങ്ങളുടെ ആസൂത്രണത്തിനും
വളരെയേറെ പ്രാധാന്യമുണ്ട്. മൂലധനാധിപത്യം അവസാനിപ്പിച്ച് മൂലധനവും
കമ്പോളവും സമൂഹത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍
തൊഴിലാളിവര്‍ഗത്തിനും വിവരസാങ്കേതികവിദ്യയുടെ കഴിവുകളെല്ലാം
സ്വായത്തമാക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യേണ്ടതുണ്ട്.നിലവില്‍ ആഗോള ധനമൂലധനാധിപത്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സാമ്രാജ്യത്വ സാംസ്കാരികാധിനിവേശം ചെറുക്കുന്നതിനുള്ള ഒരുപാധിയും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഭാഷാ വിവരസങ്കേതങ്ങള്‍ ഒരുക്കുന്നുണ്ട്. മുമ്പ് കംപ്യൂട്ടറിന്റെ ഭാഷ ഇംഗ്ലീഷാണെന്ന ധാരണ നിലനിന്നിരുന്നു. കുറഞ്ഞ അക്ഷരമാല ടൈപ്പ്റൈറ്റര്‍ ഘട്ടത്തില്‍ ഇംഗ്ലീഷിന് മേല്‍ക്കൈ ഉണ്ടാക്കിയിരുന്നു. അതിലൂടെ ആഗോളഭാഷ ഇംഗ്ലീഷാകുമെന്നും ഇംഗ്ലീഷിലൂടെ ആഗോള സാംസ്കാരികാധിപത്യം രൂപപ്പെടുമെന്നും തോന്നിപ്പിച്ചിരുന്നു. എന്നാല്‍, വിവര സാങ്കേതികത വികസിച്ചതോടെ സാര്‍വദേശീയ ശൃംഖലയും യൂണീക്കോഡും സ്വതന്ത്ര സോഫ്റ്റ്വെയറും ആ സ്ഥിതിക്ക് മാറ്റംവരുത്തി. ഏത് പ്രാദേശിക ഭാഷാസമൂഹത്തിനും അവരവരുടെ ഭാഷയെ ഏത് ലോകഭാഷയ്ക്കുമൊപ്പം വികസിപ്പിക്കാന്‍ കഴിയുമെന്ന സ്ഥിതി സംജാതമായി. ബഹുധ്രുവലോകത്തിന്റെ നിര്‍മിതിക്കായി തൊഴിലാളിവര്‍ഗം പ്രാദേശികഭാഷ വികസിപ്പിക്കാന്‍ ഇടപെടേണ്ടതുണ്ട്. വിവര സാങ്കേതികവിദ്യയും സ്വതന്ത്ര സോഫ്റ്റ്വെയറും ഇന്റര്‍നെറ്റും തൊഴിലാളിവര്‍ഗത്തിന് ഇക്കാര്യത്തില്‍ ഉപയോഗിക്കാവുന്ന ഉപാധികളാണ്.
സാര്‍വദേശീയ ശൃംഖലയ്ക്ക് ജനാധിപത്യ സ്വഭാവമുണ്ടെങ്കിലും, നിലവില്‍ മൂലധനാധിപത്യത്തിന്റെ പിടിയിലാണ്. കാരണം, അതിന്റെ വിഭവങ്ങളെല്ലാം അവരുടെ വരുതിയിലാണ്. ശൃംഖലകളുടെ ശൃംഖലയാണ് സാര്‍വദേശീയശൃംഖല. തനത് ശൃംഖല തൊഴിലാളികള്‍ക്കും സൃഷ്ടിക്കാം, സ്വതന്ത്രമായി ഉപയോഗിക്കാം. സാര്‍വദേശീയ ശൃംഖലയുമായി ബന്ധപ്പെടുത്തിയാല്‍ അതിന്റെ ഭാഗമാകുകയും ചെയ്യും. ഇക്കാര്യത്തിലും തൊഴിലാളികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ പുതിയ സമ്പത്തും സാങ്കേതികവിദ്യകളും യന്ത്രങ്ങളും ലാഭവും മൂലധനവും അധ്വാനത്തിന്റെ സൃഷ്ടിയാണ്. സമ്പത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കുകയാണ് തൊഴിലാളിവര്‍ഗത്തില്‍ അര്‍പ്പിതമായ കടമ. ആഗോള കമ്പോളവല്‍ക്കരണവും തൊഴില്‍വിഭജനവും ബൗദ്ധികസ്വത്തവകാശ നിയമങ്ങളും ധനമൂലധനാധിപത്യവും സൃഷ്ടിച്ചിരിക്കുന്ന പുകമറയില്‍പ്പെട്ട് കംപ്യൂട്ടര്‍ വിദഗ്ധര്‍ക്കുള്ളത് എന്ന ധാരണ പൊതുവെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.
ഭാഷയും കണക്കും ശാസ്ത്രവും സാഹിത്യവും കലയും പേനയും പുസ്തകവും മൈക്കും റേഡിയോയും ടെലിഫോണും യന്ത്രങ്ങളും ടിവിയും എല്ലാം തൊഴിലാളിക്ക് വഴങ്ങുന്നതുപോലെ അവയെല്ലാമടക്കം വിവരവും വിജ്ഞാനവും അവ കൈകാര്യം ചെയ്യാനുതകുന്ന സംയോജിത ഉപകരണം മാത്രമായ കംപ്യൂട്ടറും തൊഴിലാളികള്‍ക്ക് വഴങ്ങുന്നതാണ്. തൊഴിലാളികള്‍ പഠിക്കുന്നത് അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ കുടുംബത്തിനുവേണ്ടിയും പ്രാദേശിക സമൂഹത്തിനുവേണ്ടിയും അതിലുപരി തൊഴിലാളിവര്‍ഗത്തിനുവേണ്ടിയുമാണ്. മാത്രമല്ല, അവര്‍ പഠിക്കുന്നതും വിജ്ഞാനം കൈയാളുന്നതും മൊത്തം സമൂഹത്തിനുംവേണ്ടിയാണ്. നാളെ ഭരണയന്ത്രം തിരിക്കേണ്ട വര്‍ഗമെന്ന നിലയ്ക്കാണ് തൊഴിലാളികള്‍ ഈ പഠനം നടത്തുന്നത്. നിലവില്‍ ധന മൂലധനാധിപത്യത്തിന്റെ കടുത്ത ചൂഷണംമൂലം നട്ടെല്ലൊടിയുന്ന കര്‍ഷകരെയും സ്വയംതൊഴില്‍ ചെറുകിട ഇടത്തരം സംരംഭകരെയും അവരിന്നനുഭവിക്കുന്ന ചൂഷണത്തില്‍നിന്ന് മോചിപ്പിക്കാനുംകൂടിയാണ് തൊഴിലാളി പഠിക്കുന്നത്. തൊഴിലാളികള്‍ വിവര സാങ്കേതികവിദ്യ പരിചയപ്പെടുകയും ഉപയോഗിച്ച് തുടങ്ങുകയുംചെയ്യണം. വിവര സാങ്കേതികവിദ്യ, സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ തത്വശാസ്ത്രം, ലിനക്സ് പരിചയപ്പെടല്‍, ലിനക്സ് ഉപകരണങ്ങള്‍ പരിചയപ്പെടല്‍, ലിബ്രെ ഓഫീസ് (റൈറ്റര്‍, കാല്‍ക്, ഇംപ്രസ്), മലയാളം കംപ്യൂട്ടിങ്, ദൃശ്യമാധ്യമം, ശ്രവ്യമാധ്യമം, ഇന്റര്‍നെറ്റ് ഉപയോഗം, ഇലക്ട്രോണിക് മെയില്‍, സാമൂഹ്യകൂട്ടായ്മ തുടങ്ങിയവ പരിചയപ്പെടുകയും ഉപയോഗിച്ച് തുടങ്ങുകയും വേണം. അതിലൂടെ കത്തെഴുതുക, ലേഖനങ്ങള്‍ തയ്യാറാക്കുക, കണക്ക് എഴുതുക, ഓഫീസ് നടത്തുക, പഠന സാമഗ്രികളും പ്രദര്‍ശനവും തയ്യാറാക്കുക, പാട്ട് കേള്‍ക്കുക, സിനിമ കാണുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക, ഇമെയില്‍ സംവിധാനം ഉപയോഗിക്കുക, സാമൂഹ്യ കൂട്ടായ്മകളില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ചെയ്യാനുള്ള കഴിവ് നേടണം.
വ്യക്തിഗത വിവര വിനിമയാവശ്യങ്ങളോടൊപ്പം യൂണിയനുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കത്തിടപാടുകള്‍ നടത്തുക, അവയുടെയെല്ലാം കണക്കെഴുതി സൂക്ഷിക്കുകയും പ്രതിമാസകണക്കും വാര്‍ഷികകണക്കും തയ്യാറാക്കുക, പ്രസംഗത്തിനും പഠന ക്ലാസുകള്‍ എടുക്കുന്നതിനുമുള്ള പ്രദര്‍ശനം തയ്യാറാക്കുക (മേല്‍പറഞ്ഞവയെല്ലാം ഇംഗ്ലീഷിലും മലയാളത്തിലും ചെയ്യുക), ഇന്റര്‍നെറ്റില്‍നിന്ന് പഠനവുമായോ വിദ്യാഭ്യാസവുമായോ ആരോഗ്യ പരിചരണവുമായോ രോഗവുമായോ മരുന്നുമായോ സാമ്പത്തികമോ രാഷ്ട്രീയമോ താല്‍പ്പര്യമുള്ള മറ്റേതു വിഷയവുമായോ ബന്ധപ്പെട്ട് ലോകത്തെവിടെയുമുള്ള ഏറ്റവും ആധുനിക വിവരങ്ങളടക്കം എടുത്ത് ഉപയോഗിക്കുക തുടങ്ങി വിവരാധിഷ്ഠിതമായ ഏത് പ്രവര്‍ത്തനവും ചെയ്യാനുള്ള കഴിവും നേടണം.
ഒരു വിദഗ്ധന്റെയും കുത്തകസ്ഥാപനങ്ങളുടെയും സഹായം ഇല്ലാതെതന്നെ, സൈബര്‍ലോകത്ത് ഒരു മേല്‍വിലാസം സ്വയം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണം. തുടര്‍ന്ന് സാമൂഹ്യശൃംഖല വിശദമായി പരിചയപ്പെടുകയും അതില്‍ ഇടപെടുകയും ചെയ്യണം. വിശ്വ വ്യാപക വലയും സാമൂഹ്യശൃംഖലയും പരിചയപ്പെടുക, സാമൂഹ്യശൃംഖലകള്‍, സ്വയംപ്രകാശനത്തിനുള്ള വേദികളായ ബ്ലോഗുകള്‍, വെബ്സൈറ്റുകള്‍, സ്വതന്ത്ര വിശ്വവിജ്ഞാന കോശമായ വിക്കീപീഡിയ തുടങ്ങിയവ ഉപയോഗിക്കാനും പഠിക്കണം. അതിലൂടെ ലോകവിജ്ഞാന സ്രോതസ്സുകള്‍ കണ്ടെത്താനും അവരവരുടെ ജീവിതാവശ്യങ്ങളുമായോ തൊഴില്‍പരമായ ആവശ്യങ്ങളുമായോ സാമൂഹ്യാവശ്യങ്ങളുമായോ ബന്ധപ്പെട്ട വിവരവും വിജ്ഞാനവും ലഭ്യമാക്കാനും ഉപയോഗിക്കാനും ഉള്ള കഴിവും സാമൂഹ്യ ശൃംഖലയില്‍ ഇടപെടാനും അവ ഉപയോഗിക്കാനുമുള്ള കഴിവും ബ്ലോഗുകള്‍ ഉണ്ടാക്കാനും ഉപയോഗിക്കാനുമുള്ള കഴിവും നേടണം.
വ്യക്തിപരമായ ആശയപ്രകാശനത്തിനും സംഘടനയുടെ പ്രചാരണപ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതും അവരവര്‍ക്ക് പറയാനുള്ളത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ളതുമായ വേദികളും ഇടങ്ങളും സൃഷ്ടിച്ച് അവ നിലനിര്‍ത്തി ഉപയോഗിക്കാനുള്ള കഴിവും ലോകത്തിനു പറയാനുള്ളത് കേള്‍ക്കാനും സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളെ ഉണ്ടാക്കാനും വിശ്വവിജ്ഞാനകോശം വിരല്‍ത്തുമ്പിലാക്കാനും അതിലേക്ക് ഓരോരുത്തര്‍ക്കും അറിയുന്ന കാര്യങ്ങളും സമാഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളും നല്‍കി സ്വതന്ത്ര വിജ്ഞാനകോശം വികസിപ്പിക്കാനും പ്രാപ്തരാകണം. വെബ്സൈറ്റ് വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കഴിവും നേടണം.
വെബ്സൈറ്റ് ഉപയോഗിച്ച് സംഘടനകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തത്സമയ ശൃംഖലാ ബന്ധം സൃഷ്ടിച്ച് പ്രവര്‍ത്തിപ്പിക്കുക, അതിലൂടെ അംഗത്വം, വരിസംഖ്യാ പിരിവ്, ക്വോട്ട അടയ്ക്കല്‍, വരവ് ചെലവ് കണക്ക്, പ്രചാരണപ്രക്ഷോഭ പരിപാടികള്‍, പരാതി പരിഹാരം തുടങ്ങി വിവിധ തലങ്ങളിലുള്ള സംഘടനാ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സംഘടനാ പ്രവര്‍ത്തനം ചടുലമായും കാര്യക്ഷമമായും നടക്കുന്നു എന്ന കാര്യം എല്ലാ തലത്തിലും പരിശോധിച്ച് ആവശ്യമായ പരിഹാര നടപടി നിര്‍ദേശിക്കാനും അങ്ങനെ സംഘടന സജീവമാക്കാനുമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള പരിചയം ആര്‍ജിക്കണം. തുടര്‍ന്ന് പൊതു സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ബജറ്റിങ്, വരവ് ചെലവ് കണക്കുകളുടെ പരിശോധന, ബജറ്റ് വിശകലനം, സ്ഥാപനാസൂത്രണം, നടത്തിപ്പ്, പരിശോധന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആധുനിക വിവരസങ്കേതങ്ങള്‍ ഉപയോഗിച്ച് ചെയ്യാന്‍ ശീലിക്കണം. ഭരണപരിഷ്കാരം ഒരു തുടര്‍പ്രക്രിയയായി നടത്താനുള്ള ഉപാധികളായി വിവര സാങ്കേതികോപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവും നേടണം. അങ്ങനെ നേടുന്ന അറിവും പരിചയവും ഉപയോഗിച്ച് ഭരണവും ആസൂത്രണവും പ്രാദേശിക ഭാഷാ വികസനവും അടക്കമുള്ള കാര്യങ്ങളില്‍ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് കാലഘട്ടം തൊഴിലാളികളില്‍ അര്‍പ്പിക്കുന്ന പ്രധാനപ്പെട്ട ഒരു കടമ. (അവസാനിച്ചു)
തൊഴിലാളിവര്‍ഗവും വിവരസാങ്കേതിക വിദ്യയും
കെ ചന്ദ്രന്‍പിള്ള
വിവര വിനിമയ സാങ്കേതികവിദ്യ കൈകാര്യംചെയ്യാന്‍
തൊഴിലാളിപ്രവര്‍ത്തകരും തൊഴിലാളികളും കൂടുതല്‍ മുന്നോട്ടുവരേണ്ടതുണ്ട്.
കേവലമായി വിവര സാങ്കേതികവിദ്യ പഠിക്കുക, പഠിപ്പിക്കുക, പ്രയോഗിക്കുക
എന്നതുമാത്രമല്ല, തൊഴിലാളിവര്‍ഗ മുന്നേറ്റത്തില്‍ വിവര സാങ്കേതിക വിദ്യയുടെ
കൂടുതല്‍ പ്രയോഗസാധ്യതകള്‍ കണ്ടെത്തുകയും ഫലദായകമാക്കുകയും
ചെയ്യുന്നതിനുള്ള പഠനഗവേഷണങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.തൊഴില്‍മേഖലകളില്‍ കംപ്യൂട്ടര്‍ ഏര്‍പ്പെടുത്തി തൊഴില്‍ നശിപ്പിക്കുന്നതിനെതിരായ സമരത്തില്‍ തൊഴിലാളി സംഘടനകള്‍ ഏര്‍പ്പെട്ടിരുന്നത് പലരും ഓര്‍ക്കുന്നുണ്ടാകും. തൊഴിലാളികളെ വിവര സാങ്കേതിക വിദ്യ പഠിപ്പിക്കാന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം മുതിരുന്നതിനെ ഒട്ടൊരു സംശയത്തോടെ ചോദ്യംചെയ്യുന്നവരുമുണ്ടാകും. വിവര സാങ്കേതികവിദ്യയ്ക്ക് തൊഴില്‍ നശിപ്പിക്കാനുള്ള കഴിവ് നല്ലവണ്ണം മനസിലാക്കിയതുകൊണ്ടുതന്നെയാണ് തൊഴിലാളികളുടെ അടിയന്തര താല്‍പ്പര്യം സംരക്ഷിക്കാന്‍ അന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന നയപരിപാടികളെ എതിര്‍ത്തത്. അത് കംപ്യൂട്ടറിനോടോ സാങ്കേതികവിദ്യയോടോ ഉള്ള എതിര്‍പ്പായിരുന്നില്ലെന്നും മറിച്ച്, തൊഴില്‍ നശിപ്പിച്ച് തൊഴിലാളികളെ വഴിയാധാരമാക്കുന്നതിനോടുള്ള എതിര്‍പ്പാണെന്നും അന്നേ വ്യക്തമാക്കപ്പെട്ടതാണ്. എത്രയോ നാളായി കംപ്യൂട്ടറോ വിവര സാങ്കേതിക വിദ്യയോ വിന്യസിക്കുന്നതിനെ തൊഴിലാളിസംഘടനകള്‍ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും തങ്ങള്‍ പണിയെടുക്കുന്ന വ്യവസായങ്ങളുടെ നവീകരണത്തിന് അവ ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്ന ആവശ്യം ഉയര്‍ത്തിപ്പോരുകയാണ്. പക്ഷേ, ഇന്നും മുതലാളിത്തം വിവരസാങ്കേതിക വിദ്യ സാമൂഹ്യനന്മയ്ക്കായി ഉപയോഗിക്കാന്‍ തയ്യാറായിട്ടില്ല. ലാഭേച്ഛമാത്രമാണ് അവരുടെ പരിഗണനാ വിഷയം.
വിവര സാങ്കേതികവിദ്യയുടെ ഇന്നത്തെ പ്രത്യേകത അത് കടലാസ് ഉപയോഗിച്ചുള്ള എഴുത്തും അച്ചടിയും നേരിട്ട പരിമിതികള്‍ മറികടക്കാന്‍ പര്യാപ്തമാണെന്നതാണ്. കടലാസിനുപകരം കാന്തിക ഇലക്ട്രോണിക് ഓര്‍മയും, എഴുത്തിനും അച്ചുനിരത്തുന്നതിനും പകരം കീബോര്‍ഡുപയോഗിച്ചുള്ള വിവര സന്നിവേശനവും സാധ്യമായിരിക്കുന്നു. മുന്‍കാലത്ത് ഒരേകാര്യം ആവര്‍ത്തിക്കാന്‍ വീണ്ടും എഴുതുകയോ ടൈപ്പ്ചെയ്യുകയോ ടൈപ്പ് സെറ്റു ചെയ്യുകയോ വേണ്ടിയിരുന്നു. എന്നാല്‍, പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ ഒരിക്കല്‍ സന്നിവേശിപ്പിക്കപ്പെട്ടത് വീണ്ടും ചെയ്യേണ്ടതില്ല. അവ എത്രകാലം കഴിഞ്ഞും എത്ര വേണമെങ്കിലും ആവര്‍ത്തിച്ച് പകര്‍പ്പെടുക്കാവുന്നതാണ്. മാത്രമല്ല, പകര്‍ത്തുകയും മാറ്റം വരുത്തുകയും ചെയ്യുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ച് വിവര വിശകലനവും പുതിയ വിവരവിജ്ഞാന സൃഷ്ടിയും സാധ്യമാക്കുന്നു. ചുരുക്കത്തില്‍ വിവര സാങ്കേതിക വിദ്യ തത്സമയ വിവരശേഖരണം, സംഭരണം, കൈമാറ്റം, അവയുടെ സമ്മിശ്ര പ്രയോഗത്തിലൂടെ വിവര വിശകലനം, പുതിയ വിവര സൃഷ്ടി, വിവര ഉപഭോഗം എന്നിവയ്ക്കെല്ലാമുള്ള സങ്കേതമാണ്.
സമൂഹത്തിന്റെ വിവരലഭ്യത വര്‍ധിപ്പിക്കാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. പൊതുഭരണം, സ്ഥാപന ഭരണം, പണം കൈമാറ്റം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, അരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കമ്പോളപ്രവേശം, വിപണനം, ഗതാഗതം, വിതരണം, സംസ്കാരം, പ്രാദേശിക ഭാഷാവികസനം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിവരം വിനിയോഗ ഘടകങ്ങള്‍ ദൂരസമയ പരിമിതികളില്ലാതെ തത്സമയം നടത്താം. ചരക്കുകളുടെ കടത്ത് മാത്രമാണ് സമയമെടുക്കുന്ന ഘടകം. മേല്‍പ്പറഞ്ഞ സാധ്യതകളുപയോഗിച്ച് ആസൂത്രണം എല്ലാ തലത്തിലും കൊണ്ടുവരാം. സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും ആസൂത്രണം സാധ്യമായിരിക്കുന്നു. ഒരു പ്രദേശത്ത് എത്ര ആളുകള്‍, അവരുടെ ആഹാരരീതിക്കനുസരിച്ച് ആവശ്യമായ ഭക്ഷ്യപദാര്‍ഥങ്ങളുടെ അളവ്, അവയുടെ ഉപഭോഗ സമയക്രമം, അവയുടെ ലഭ്യത, ഉല്‍പ്പാദനം, ഇറക്കുമതി എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ വിവരം ശേഖരിച്ച് സംഭരിച്ച് അതുപയോഗിച്ച് ആവശ്യവും ലഭ്യതയും പൊരുത്തപ്പെടുത്തി കമ്പോളം ക്രമീകരിക്കാന്‍ സൂക്ഷ്മവിവരങ്ങളില്‍ നിന്ന് സ്ഥൂലതലാസൂത്രണം സാധ്യമായിരിക്കുന്നു. പ്രാദേശിക വിവരങ്ങള്‍ ഉല്‍ഗ്രഥിച്ച് സംസ്ഥാനതലത്തിലും രാജ്യതലത്തിലും സാര്‍വദേശീയതലത്തിലും കമ്പോളാസൂത്രണം സാധ്യമാണ്. അതോടെ കമ്പോളം സമൂഹത്തിന് വിധേയമാക്കാനുള്ള ഉപാധി തയ്യാറാകും. പിന്നീട് ആവശ്യമായത് അത് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹ്യ ഇടപെടലുമാണ്. തത്സമയം എത്ര വിവരവും എത്ര ദൂരേക്കും എത്തിക്കാനും കൈകാര്യംചെയ്യാനും കഴിയുന്നു എന്നത്, മറ്റ് ഒട്ടേറെ പ്രയോഗസാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. അവയെല്ലാം ഇന്നും കണ്ടെത്തപ്പെട്ടിട്ടില്ല. കണ്ടെത്തപ്പെട്ടവയെല്ലാം പ്രയോഗിക്കപ്പെടുന്നുമില്ല.
വിവര സാങ്കേതികവിദ്യയുടെ പ്രയോഗസാധ്യതകള്‍ വളരെ പരിമിതമായ രീതിയില്‍മാത്രമാണ് നിലവിലുള്ള മൂലധനാധിഷ്ഠിത വ്യവസ്ഥ ഉപയോഗപ്പെടുത്തുന്നത്. മുതലാളി ആസൂത്രണ സാധ്യത ഉപയോഗിക്കുന്നത് ഉല്‍പ്പാദനാസൂത്രണത്തിന് മാത്രമാണ്. വിപണനാസൂത്രണം മുതലാളിക്ക് വഴങ്ങുന്നതല്ല. കാരണം, കമ്പോളത്തില്‍ മറ്റ് മുതലാളിമാരും വരും. അവിടെ അരാജകത്വം നിലനില്‍ക്കുന്നു. കമ്പോളത്തിലെ അരാജകത്വം മാറ്റാന്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍, ഉല്‍പ്പാദനംമുതല്‍ വിനിമയവും വിതരണവും ഉപഭോഗവുംവരെ മൊത്തം കമ്പോളവും സമഗ്രമായ ആസൂത്രണത്തിന് വിധേയമാക്കാന്‍, ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പക്ഷേ, ഒറ്റപ്പെട്ട മുതലാളിക്ക് കഴിയില്ല. ഒരു വ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തത്തിന് സമഗ്രമായ കമ്പോളാസൂത്രണത്തില്‍ താല്‍പ്പര്യവുമുണ്ടാവില്ല. കാരണം, ആവശ്യവും ലഭ്യതയും കൃത്യമായി ആസൂത്രണംചെയ്താല്‍, ആവശ്യമായത്ര ഉല്‍പ്പാദിപ്പിച്ച് വിതരണം ക്രമീകരിച്ചാല്‍, കമ്പോളത്തിലെ അരാജകത്വം ഇല്ലാതായാല്‍, മുതലാളിത്ത വ്യവസ്ഥ അപകടത്തിലാകും. അതിനാല്‍ മുതലാളിത്തം ഈ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കില്ല. ശാസ്ത്രസാങ്കേതിക സിദ്ധികളുടെ സാമൂഹ്യോന്മുഖ ഉപയോഗത്തിന്റെ കാര്യത്തില്‍ മുതലാളിത്തത്തിന് അതിന്റെ പുരോഗമന സ്വഭാവം നഷ്ടപ്പെട്ടു. വിവര സാങ്കേതിക വിദ്യ മാത്രമല്ല, ജൈവ സാങ്കേതിക വിദ്യയും നാനോ സാങ്കേതിക വിദ്യയും പാരമ്പര്യേതര ഊര്‍ജവുമടക്കം ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ ഉപയോഗിച്ച് സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ലാഭേച്ഛയാല്‍ നയിക്കപ്പെടുന്ന മുതലാളിത്തത്തിന് കഴിയാതായിരിക്കുന്നു.
അതേസമയം സോഷ്യലിസത്തിന്റെ മുഖമുദ്ര കമ്പോളത്തിന്റെ ഈ സമഗ്രാസൂത്രണമാണ്. തൊഴിലാളി വര്‍ഗത്തിന് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഉപാധിയാണ് വിവര സാങ്കേതിക വിദ്യ. അതുപയോഗിച്ച് ഓരോ ദിവസവും ഓരോ ആഴ്ചയും ഓരോ മാസവും ഓരോ വര്‍ഷവും ആവശ്യവും ലഭ്യതയും കണക്കാക്കി അവ തമ്മില്‍ പൊരുത്തപ്പെടുത്തിയും പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ ആദ്യഘട്ടത്തില്‍ വിതരണം സുതാര്യമായി ജനേച്ഛയോടെയും ജനസമ്മതിയോടെയും ക്രമീകരിച്ചും ഭാവിയില്‍ ഉല്‍പ്പാദനവും ലഭ്യതയും ഉയര്‍ത്താനുള്ള നടപടികള്‍ കൈക്കൊണ്ടും സമൂഹത്തെ മുന്നോട്ടുനയിക്കുകയാണ് സോഷ്യലിസം. ആവശ്യമായിടത്തെല്ലാം കമ്മി നികത്താന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചും അമിതോപഭോഗവും നാശനഷ്ടങ്ങളും നിയന്ത്രിച്ചും ജനങ്ങളുടെ ആവശ്യം നിറവേറ്റാനും അതേസമയം പരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കാനും സമഗ്രമായ ആസൂത്രണത്തിലൂടെ സോഷ്യലിസത്തില്‍ കഴിയും.
മറ്റൊരു ചോദ്യം ഉയരുന്നത് തൊഴിലാളിവര്‍ഗത്തിന് ഈ ശാസ്ത്രവും സാങ്കേതികവിദ്യയും വഴങ്ങുമോ എന്നതാണ്. എഴുതാനും വായിക്കാനും സംസാരിക്കാനും കേള്‍ക്കാനും ചിത്രം വരയ്ക്കാനും പാട്ട് പാടാനും നിര്‍മാണപ്രവര്‍ത്തനത്തിനും ചരക്കുകള്‍ വില്‍ക്കാനും വാങ്ങാനും പണമിടപാട് നടത്താനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും സംഘാടനത്തിനും സമരത്തിനും ഭരണത്തിനും ആസൂത്രണത്തിനും മറ്റുമാണ് വിവര സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുന്നത്. അതെല്ലാം നിലവില്‍ നടത്തുന്നത് തൊഴിലാളികള്‍തന്നെയാണ്. മാത്രമല്ല, വിവര സാങ്കേതിക വിദ്യതന്നെ തൊഴിലാളികളുടെ സൃഷ്ടിയാണ്. മുതലാളിത്തം അത് ക്രോഡീകരിച്ച് സ്വന്തമാക്കാന്‍ പേറ്റന്റ് നിയമം ഏര്‍പ്പെടുത്തി തൊഴിലാളികളില്‍നിന്ന്് ഉടമസ്ഥാവകാശം തട്ടിയെടുക്കുകയാണ് ചെയ്തത്. അതിന് അവരെ സഹായിച്ചത് ഭരണകൂടത്തില്‍ അവര്‍ക്കുള്ള വര്‍ഗാധിപത്യമാണ്്. പക്ഷേ, വിവര സങ്കേതിക വിദ്യയുടെ യഥാര്‍ഥ ഉടമസ്ഥരായ വിവര സാങ്കേതിക തൊഴിലാളികള്‍ സ്വന്തമായി സങ്കേതങ്ങളും ഉപകരണങ്ങളും അവയ്ക്ക് പൊതു ഉടമസ്ഥതാ സമ്പ്രദായവും സൃഷ്ടിച്ച് മുതലാളിത്തത്തെ വിജയകരമായി വെല്ലുവിളിച്ചതിന്റെ ചരിത്രമാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന്റേത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പൊതു ഉടമസ്ഥതയുടെ ശക്തിയും ശരിയും സാധ്യതകളും വെളിപ്പെടുത്തുകകൂടി ചെയ്യുന്നു. മാത്രമല്ല, ഉടമസ്ഥാവകാശത്തിന്മേല്‍ കെട്ടിപ്പടുത്ത സ്വകാര്യ സ്വത്തുടമസ്ഥതയുടെയും മുതലാളിത്തത്തിന്റെയും യുക്തിരാഹിത്യവും സ്വതന്ത്ര സോഫ്റ്റ്വെയര്‍ വെളിപ്പെടുത്തുന്നു.
ഉടമസ്ഥതയല്ല, മറിച്ച് ഉടമസ്ഥാവകാശംമാത്രമാണ് മൂലധന ഉടമകളുടേത്. യഥാര്‍ഥ ഉടമസ്ഥത ആ ഉപാധികള്‍ ഉപയോഗിക്കുന്നവരില്‍ നിക്ഷിപ്തമാണെന്ന് സ്വതന്ത്ര സോഫ്റ്റ്വെയറിലൂടെ സോഫ്റ്റ്വെയര്‍ തൊഴിലാളികള്‍ തെളിയിച്ചു. ഭൗതിക സ്വത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സ്ഥിതി. മുതലാളിത്തം ഭൗതിക സ്വത്തിനും ബൗദ്ധിക സ്വത്തിനും നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം സ്വത്തവകാശത്തിനാണ് നല്‍കുന്നത്. അതുതന്നെ ആ വ്യവസ്ഥയുടെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നു. സ്വത്തവകാശംകൊണ്ട് ഒന്നും ഉല്‍പ്പാദനക്ഷമമാകില്ല. അതിന് അവ ആരെങ്കിലും ഉപയോഗിക്കണം. അത് പണിയെടുക്കുന്ന തൊഴിലാളികളോ കര്‍ഷകരോ ആണ് ചെയ്യുക. സമ്പത്തുല്‍പ്പാദിപ്പിക്കാന്‍ തൊഴിലാളിയോ കര്‍ഷകനോ പണിയെടുക്കുകതന്നെ വേണം. എങ്കിലേ ഭൗതിക സ്വത്തായാലും ബൗദ്ധിക സ്വത്തായാലും ഉല്‍പ്പാദനക്ഷമമാകൂ. അതായത് സ്വത്തവകാശം കൃത്രിമവും അടിച്ചേല്‍പ്പിച്ചതുമാണ്. യഥാര്‍ഥ ഉടമസ്ഥത സമൂഹത്തിന്റേതാണ്. ഉപയോഗിക്കുന്നതാകട്ടെ പണിയെടുക്കുന്നവരുമാണ്. പണിയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ബൗദ്ധിക സ്വത്ത് സ്വന്തമാണ്. ആര്‍ക്കും അത് തട്ടിപ്പറിക്കാനോ ഉടമാവകാശം സ്ഥാപിക്കാനോ കഴിയില്ല. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിനേക്കാള്‍ അധികം ഉല്‍പ്പാദനോപാധികള്‍ ആരെങ്കിലും കൈയടക്കിവച്ചാലും അവ ഉപയാഗിക്കാനാവില്ല.
സ്വകാര്യ കുത്തക സോഫ്റ്റ്വെയറുകളേക്കാള്‍ വേഗത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഗുണമേന്മയിലും സ്വീകാര്യതയിലും മുന്നേറുകയാണ്. അങ്ങനെ സ്വകാര്യ സ്വത്തുടമസ്ഥതയുടെ യുക്തിരാഹിത്യം വെളിപ്പെടുത്തുക കൂടി ചെയ്യുന്നു സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ വിജയം. ആ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആയിരിക്കണം തൊഴിലാളികളുടെ വിവര സാങ്കേതിക പഠനത്തിന്റെ ഉപാധി. അതോടൊപ്പം വിവിധ മാനേജ്മെന്റ് രീതികളും ആസൂത്രണ സങ്കേതങ്ങളും തൊഴിലാളികള്‍ സ്വായത്തമാക്കണം.
(അവസാനിക്കുന്നില്ല)
2013 ജനുവരി 10, വ്യാഴാഴ്‌ച
പകുതി ആകാശം സ്ത്രീകളുടേത്
പ്രകാശ് കാരാട്ട്
സിപിഐ എം ജനറല്‍
സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ദ്വൈവാര പംക്തി "ദിശ" ദേശാഭിമാനിയില്‍.
ലോകരാഷ്ട്രീയ ചലനങ്ങളെ കമ്യൂണിസ്റ്റ് വീക്ഷണകോണിലൂടെ വിലയിരുത്തുന്ന
പംക്തിയിലെ ആദ്യലേഖനം
ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരി വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ ഭയാനകമായ സംഭവം രാജ്യത്തെമ്പാടും വന്‍ പ്രതിഷേധം ഉയര്‍ത്തി; പ്രത്യേകിച്ചും യുവജനങ്ങളില്‍. ലൈംഗികാതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമവും തടയുന്നതിനുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ഈ ദുരന്തം നമ്മെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുകയാണ്. പൊലീസ് സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെയും കാലവിളംബം കൂടാതെ നീതി ലഭ്യമാക്കേണ്ടതിന്റെയും അനിവാര്യതയിലേക്കും ഈ ദുരന്തം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീകളുടെ താഴ്ന്ന പദവിയും ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യ മനോഭാവവും ലൈംഗികവസ്തുവായി മാത്രം സ്ത്രീകളെ കാണുന്ന മനോഭാവവും സ്ത്രീകളോടുള്ള തുല്യതാനിഷേധവും മറ്റുമാണ് പൊതുവെ സമരത്തില്‍ ഉയര്‍ന്നുവന്നത്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് നിരവധി യുവതീ- യുവാക്കള്‍ ധീരമായി രംഗത്തിറങ്ങിയതാണ് ഏറെ ആശാവഹം.
സമരത്തിന്റെയും ഇതുമായി ബന്ധപ്പെട്ട സംവാദങ്ങളുടെയും ആശാവഹമായ കാര്യങ്ങളാണ് മേല്‍പ്പറഞ്ഞത്. സ്ത്രീകള്‍ക്ക് തുല്യതയും നീതിയും ഉറപ്പ് വരുത്തുന്നതിനുള്ള പോരാട്ടം ക്ലേശങ്ങള്‍ നിറഞ്ഞതാണ്. ദുരന്തവുമായി ബന്ധപ്പെട്ട് പുരുഷാധിപത്യനിലപാടില്‍ നിന്നുകൊണ്ട് ലൈംഗികച്ചുവയുള്ള പിന്തിരിപ്പന്‍ വീക്ഷണങ്ങളും കാണാനിടയായി. രാഷ്ട്രീയക്കാരുടെയും മതനേതാക്കളുടെയും സാമൂഹ്യ-സമുദായനേതാക്കളുടെയും ഒന്നിനുപുറകെ ഒന്നായി വന്ന പ്രസ്താവനകള്‍ പുരുഷാധിപത്യ വീക്ഷണങ്ങള്‍ എത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.
ബലാത്സംഗം പ്രധാനമായും നടക്കുന്നത് പാശ്ചാത്യജീവിതരീതി സ്വീകരിച്ച നഗരപ്രദേശമായ "ഇന്ത്യ" യിലാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ പ്രഖ്യാപനം. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് ഇത്തരം സംഭവങ്ങള്‍ "ഭാരത"ത്തില്‍ അതായത്, ഗ്രാമങ്ങളില്‍ നടക്കുന്നില്ല. "നിങ്ങള്‍ ഈ രാജ്യത്തിലെ ഗ്രാമങ്ങളിലേക്കും വനത്തിലേക്കും പോകൂ. അവിടങ്ങളില്‍ കൂട്ട ബലാത്സംഗങ്ങളോ ലൈംഗികാതിക്രമങ്ങളോ നടക്കുന്നില്ല." അദ്ദേഹത്തിന്റെ ഈ പ്രസ്താവന യഥാര്‍ഥ വസ്തുതകളുടെ വികൃതാനുകരണമാണ്. ലൈംഗികാതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഗ്രാമീണമേഖലകളിലാണ്. അവിടെ അതിന് ഇരയാകുന്നത് ദളിത്- ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകത്തൊഴിലാളികളുമടക്കമുള്ള ദരിദ്ര സ്ത്രീകളാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വര്‍ധിച്ച തോതില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്നതാണ് യാഥാര്‍ഥ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഗ്രാമപ്രദേശങ്ങളില്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായുള്ള വാര്‍ത്തകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ഇത്തരം സംഭവങ്ങളൊന്നുമില്ലെന്ന ഭഗവതിന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമാണ്. മനുസ്മൃതിയിലെന്നപോലെ സ്ത്രീവിരുദ്ധ പുരുഷാധിപത്യസമീപനങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നുവെന്ന് കാണാം. ഈ വീക്ഷണങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന വ്യാപകമായ വിമര്‍ശം ആര്‍എസ്എസ് മേധാവിയെ ഒരുതരത്തിലും അലോസരപ്പെടുത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം ഭഗവത് സ്ത്രീകള്‍ക്കെതിരായ നിലപാട് ആവര്‍ത്തിച്ചു. ഭാര്യയും ഭര്‍ത്താവും ഒരു "സാമൂഹ്യക്കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാണെ"ന്ന് പറഞ്ഞ ഭഗവത്, ഇതനുസരിച്ച് "സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ നോക്കുകയാണ് വേണ്ടത്. ഭര്‍ത്താവിന്റെ ചുമതല വീടിനുവേണ്ടി സമ്പാദിക്കലും" എന്ന് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ ആശയം ഇതാണ്. സ്ത്രീകളുടെ ഇടം വീടാണ്. വിദ്യാഭ്യാസം ചെയ്യുകയും ജോലിസമ്പാദിച്ച് പണമുണ്ടാക്കി മറ്റ് പൗരന്മാര്‍ക്കൊപ്പം തുല്യതയോടെ ജീവിക്കുകയും ചെയ്യുന്നത് പാശ്ചാത്യ ആശയം മാത്രമാണ്.
ഛത്തീസ്ഗഢ് വനിതാകമീഷന്‍ അധ്യക്ഷ വിഭാറാവുവിന്റെ പ്രസ്താവനയിലും ആര്‍എസ്എസിന്റെ മനോഭാവം പ്രതിഫലിക്കുന്നുണ്ട്. പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനത്തില്‍ പെട്ട വനിതകള്‍ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും തെറ്റായ സൂചനകളാണ് നല്‍കുന്നതെന്നും ഈ സൂചനകളാണ് പുരുഷന്മാരെ മോശം പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നുമാണ് വിഭാറാവു പറഞ്ഞത്. ആന്ധ്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബോട്സ സത്യനാരായണ പറഞ്ഞതും സ്ത്രീകളെപ്പറ്റിയുള്ള ഇത്തരം വികലമായ വീക്ഷണത്തിനുദാഹരണമാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടി രാത്രികാലത്ത് സഞ്ചരിച്ചതുകൊണ്ടാണ് കൂട്ടബലാത്സംഗത്തിനിരയായത് എന്നാണ് അദ്ദേഹം തട്ടിവിട്ടത്. പ്രശ്നം കൂടുതല്‍ വഷളാക്കിക്കൊണ്ട് കോണ്‍ഗ്രസ് എംപി അഭിജിത്് മുഖര്‍ജി പറഞ്ഞത്, പ്രതിഷേധിച്ച യുവതികള്‍ "ചായംതേച്ച പരിഷ്കാരികളായ സ്ത്രീകളാണ്, അവര്‍ വിദ്യാര്‍ഥിനികളല്ല" എന്നാണ്.
ധീരയായ പെണ്‍കുട്ടിയുടെ ഓര്‍മകളെപ്പോലും അപമാനിച്ചത് ആള്‍ദൈവമായ അസറാമാണ്. മതപ്രഭാഷണത്തിനിടയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മദ്യപിച്ച് അക്രമാസക്തരായ ആറ് പുരുഷന്മാര്‍ ഓരോരുത്തരോടും അവരെ സഹോദരനായാണ് കാണുന്നതെന്ന് പറഞ്ഞ് ദയവിനുവേണ്ടി യാചിച്ചിരുന്നെങ്കില്‍ യുവതിക്ക് ഈ ദുരന്തമുണ്ടാകില്ലെന്നായിരുന്നു അസറാമിന്റെ പ്രസ്താവന. ഒരു ഭാഗത്തു നിന്നുമാത്രം തെറ്റുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ബിജെപി നേതാക്കളില്‍നിന്ന് എല്ലാ പ്രോത്സാഹനവും ലഭിക്കുന്ന ഈ മനുഷ്യനെതിരെ, ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടും ലൈംഗിക അധിക്ഷേപം സംബന്ധിച്ചും കേസുണ്ടെന്നോര്‍ക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനും അവരുടെ സുരക്ഷ ഉറപ്പ് വരുത്താനുമായി നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ചിലത് പിന്തിരിപ്പന്‍ സ്വഭാവമുള്ളതാണ്. പുരുഷന്മാരെ പ്രകോപിപ്പിക്കാത്ത വിധത്തില്‍ സ്ത്രീകള്‍ പെരുമാറണമെന്ന വീക്ഷണത്തില്‍ അധിഷ്ഠിതമായ നിര്‍ദേശങ്ങളാണ് ഇവയില്‍ ചിലത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചുള്ള സഹവിദ്യാഭ്യാസം ഉപേക്ഷിക്കണമെന്ന ജമാഅത്ത് ഇ ഇസ്ലാമി ഹിന്ദിന്റെ നിര്‍ദേശം ഇതിലൊന്നാണ്. വിവിധ വസ്ത്രധാരണ രീതിയും നിര്‍ദേശിക്കപ്പെട്ടു. ഖാപ്പ് പഞ്ചായത്താകട്ടെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്നത് നിരോധിക്കണമെന്ന് നിര്‍ദേശിച്ചു. പെണ്‍കുട്ടികള്‍ ഓവര്‍കോട്ട് ധരിക്കണമെന്നതാണ് പുതുച്ചേരി സര്‍ക്കാരിന്റെ നിര്‍ദേശം. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യമായ പദവി നല്‍കാമോ എന്നതാണ് കാതലായ പ്രശ്നം. അതായത് വീട്ടില്‍നിന്ന് പുറത്തിറങ്ങി മറ്റെല്ലാ പൗരന്മാരെയും പോലെ വിദ്യാഭ്യാസം നേടാനും ജോലിചെയ്യാനും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സ്ത്രീകള്‍ക്ക് അധികാരമുണ്ടോ?
സ്വന്തം വീട്ടിലും പൊതുസ്ഥലത്തും ആക്രമണങ്ങളില്‍നിന്ന് അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമോ എന്നതാണ് പ്രശ്നം. സ്ത്രീകളുടെ തുല്യപദവിക്കും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരികമേഖലകളില്‍ അവരുടെ പങ്കാളിത്തത്തിനും വേണ്ടിയാണ് പോരാട്ടം. സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍, പുരുഷാധിപത്യ സാമൂഹ്യവീക്ഷണങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണം. ജനാധിപത്യ പരിഷ്കൃതസമൂഹത്തിന് ഇത് അത്യാവശ്യമാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന അജന്‍ഡയായി ഇത് സ്ഥാനം പിടിക്കണം. സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍ സാമൂഹ്യ-സാംസ്കാരികമൂല്യങ്ങള്‍ക്ക് ഇന്നും സമൂഹത്തില്‍ ആധിപത്യമുണ്ടെന്ന കാര്യത്തില്‍ നമ്മള്‍ ബോധവാന്മാരായിരിക്കണം. എല്ലാവിഭാഗം ജനങ്ങളുടെയും കാഴ്ചപ്പാടും മൂല്യബോധവും ഉടച്ചുവാര്‍ത്തുകൊണ്ടുമാത്രമേ പുരുഷാധിപത്യത്തിനും സങ്കുചിതമായ പുരുഷമേല്‍ക്കോയ്മക്കെതിരെയുമുള്ള സമരം മുന്നോട്ടുകൊണ്ടുപോകാനാവൂ. ഈ പോരാട്ടത്തില്‍ കമ്യൂണിസ്റ്റ്- ഇടതുപക്ഷ പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കാനുമാവണം.
2012 ഒക്‌ടോബർ 6, ശനിയാഴ്‌ച
ഇ എം എസും പ്രാങ് മുതലാളിത്ത മാധ്യമങ്ങളും
ഇ എം എസിന്റെ ഈ തുളഞ്ഞുകയറുന്ന പരിഹാസം ഇന്ന് മലയാളിയുടെ നാട്ടറിവാണ്. അതിലെ ആറ്റിക്കുറുക്കിയ വര്‍ഗരാഷ്ട്രീയം ഇന്ന് മലയാളിയുടെ പടച്ചട്ടയാണ്. ഏകദേശം അരനൂറ്റാണ്ടുമുമ്പാണ് ഇ എം എസ് ഇങ്ങനെ പറഞ്ഞത്. പിന്നീട് 1986ല്‍ ദേശാഭിമാനിയുടെ 40-ാം പിറന്നാള്‍ പതിപ്പില്‍ അദ്ദേഹം മുഖ്യധാരാ മാധ്യമങ്ങളോടുള്ള മാര്‍ക്സിസ്റ്റ് സമീപനം അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കി.
"ഭരണ വര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് മറ്റ് പത്രങ്ങള്‍ നടത്തുന്നത്. വാര്‍ത്തകളിലായാലും ഫീച്ചറുകളിലായാലും മുഖപ്രസംഗങ്ങളിലായാലും ഭരണവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക, തൊഴിലാളി വര്‍ഗത്തിന്റെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത് തടയുക, അതിന്റെ ഭാഗമായി തൊഴിലാളിവര്‍ഗ പാര്‍ടിയെ കരിതേച്ചു കാണിക്കുന്നതിനുവേണ്ടി അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കുക, തൊഴിലാളിവര്‍ഗ പാര്‍ടിയുടെയും പ്രസ്ഥാനത്തിന്റെയും നേട്ടങ്ങള്‍ കുറിക്കുന്ന വാര്‍ത്തകള്‍ മൂടിവയ്ക്കുക. ഇതെല്ലാമാണ് ആ പത്രങ്ങള്‍ ചെയ്യുന്നത്. ഇത് സമര്‍ഥമായി ചെയ്യാനുള്ള പല സൂത്രപ്പണികളും അവര്‍ നടത്തുന്നുണ്ട്. അവരുടെ പത്രപ്രവര്‍ത്തനകല അതാണ്."
ഇ എം എസ് എന്നും മാധ്യമ സ്വാതന്ത്ര്യത്തെ മാനിച്ചിരുന്നു. ഒരു ലിബറല്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ യഥാര്‍ഥ മുതലാളിത്ത മാധ്യമങ്ങള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുന്ന ജനാധിപത്യപങ്കിനെ അദ്ദേഹം കുറച്ചുകണ്ടില്ല. ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ ഉപയോഗിച്ച് നടപ്പാക്കിയ പത്രമാരണ നിയമങ്ങളുടെ ശക്തനായ വിമര്‍ശകനായിരുന്നു അദ്ദേഹം. സുദീര്‍ഘമായ പൊതുജീവിതത്തില്‍ തന്റെ പ്രസ്ഥാനത്തോടും തന്നോടും മുതലാളിത്ത മര്യാദകള്‍ പാലിച്ച മുഖ്യധാരാ മാധ്യമങ്ങളോട് അദ്ദേഹവും എല്ലാ മര്യാദകളും തിരിച്ചും പാലിച്ചു. അതേസമയം, അതിന് കൂട്ടാക്കാത്തവരുടെ ഒളിച്ചുവച്ച വര്‍ഗപക്ഷപാതിത്വം നിര്‍ദയം തുറന്നുകാട്ടാനും അദ്ദേഹം മടിച്ചില്ല. തൊഴിലാളിവര്‍ഗ രാഷ്ട്രീയ പ്രചാരണത്തിന് മുഖ്യധാരാ മാധ്യമങ്ങളുടെ സാധ്യതകളെ ഉപയോഗിക്കുമ്പോഴും അവ വച്ചുനീട്ടുന്ന പ്രലോഭനങ്ങളെക്കുറിച്ച് വളരെ ചെറുപ്പത്തിലേ ഇ എം എസ് ബോധവാനായിരുന്നു. തന്റെ കമ്യൂണിസ്റ്റ് ജീവിതത്തിന്റെ ആദ്യ ദശകങ്ങളില്‍ത്തന്നെ ഇത്തരമൊരു രാഷ്ട്രീയ ജാഗ്രത അദ്ദേഹം നിലനിര്‍ത്തിയിരുന്നു. നീണ്ട ജയില്‍ ജീവിതമോ കൊടിയ പീഡനമോ ഒരുപക്ഷേ മരണമോ മാത്രം വാഗ്ദാനംചെയ്യുന്ന തന്റെ പാര്‍ടിയില്‍ താന്‍ എന്തുകൊണ്ട് സ്വമേധയാ തുടരുന്നു എന്ന ചോദ്യം കേരളത്തത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം എന്ന ഗ്രന്ഥത്തില്‍ ഇ എം എസ് സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തുന്നുണ്ട്.
"പാര്‍ടിയില്‍നിന്ന് പുറത്ത് പോയാല്‍ പാര്‍ടിക്ക് എന്നെ എന്താണ് ചെയ്യാന്‍ കഴിയുക? മറിച്ച് പാര്‍ടിയില്‍നിന്ന് പുറത്തുപോയി പാര്‍ടി രഹസ്യങ്ങള്‍ കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമങ്ങളിലെഴുതി എനിക്ക് സുഖമായി ജീവിക്കാമല്ലോ? എന്നിട്ടും ഞാന്‍ എന്തിന് പാര്‍ടിയില്‍ ഉറച്ച് നില്‍ക്കുന്നു?"
ഇതിന് അദ്ദേഹം കണ്ടെത്തുന്ന ഉത്തരം ഹൃദയസ്പര്‍ശിയാണ്.
"ഒരു കലാകാരന് കലാസൃഷ്ടി നടത്താതെ ജീവിക്കാന്‍ കഴിയുകയില്ല എന്നതുപോലെ ഒരു വിപ്ലവകാരിക്ക് വിപ്ലവപ്രവര്‍ത്തനം നടത്താതെ ജീവിക്കാനാകില്ല."
ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിക്ക് ലഭിക്കുന്ന പൊതു അംഗീകാരവും ആരാധനയും ആ വ്യക്തി എങ്ങനെ എടുക്കണമെന്ന് ഇ എം എസ് പലവുരു പറഞ്ഞിട്ടുണ്ട്. പരേതനായ എം കെ കേളു മലബാറിലെ ഋഷിതുല്യനായ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്നു. അദ്ദേഹത്തെക്കുറിച്ച് 80കളുടെ അവസാനത്തില്‍ കെ വി കുഞ്ഞിരാമന്‍ രചിച്ച "ഏവര്‍ക്കും പ്രിയപ്പെട്ട കേളുഏട്ടന്‍" എന്ന ജീവചരിത്രക്കുറിപ്പിന് മുഖവുരയെഴുതിയത് ഇ എം എസാണ്. കേളുഏട്ടന്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനായത് അദ്ദേഹത്തിന്റെ പാര്‍ടിഅംഗം എന്ന നിലയിലുള്ള ആത്മാര്‍ഥവും അച്ചടക്കത്തിലൂന്നിയതുമായ പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് ഇ എം എസ് അവതാരികയില്‍ എടുത്തുപറയുന്നു. എം വി രാഘവനെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയ കാലഘട്ടത്തിലാണ് ഇ എം എസ് ഇങ്ങനെയെഴുതിയത്. മനോരമയെ സംബന്ധിച്ച ഇ എം എസിന്റെ ആദ്യം സൂചിപ്പിച്ച പരിഹാസം ഉടലെടുത്ത 1960 കളിലേക്കാള്‍ സംഘര്‍ഷഭരിതമായിരുന്നു കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ എം എസിന് നേരിടേണ്ടിവന്ന കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ സമയം. അതിന്റെ മൂര്‍ധന്യത്തില്‍ ഇ എം എസ് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളുടെ ഉടമകളുടെയും പത്രാധിപന്മാരുടെയും ഒരു സമ്മേളനം തിരുവനന്തപുരത്ത ദര്‍ബാര്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത് അവരോട് പച്ചയ്ക്ക് പറഞ്ഞത് ഇന്നും പ്രസക്തമാണ്.
"ഇവിടെ ഒരു പത്രപ്രവര്‍ത്തന കോഡുണ്ട്. പക്ഷേ, കേരളത്തിലെ പത്രങ്ങളില്‍ 25 ശതമാനംപോലും ഈ കോഡ് സ്വീകരിച്ച് അതില്‍ ഉറച്ച് നില്‍ക്കുമോയെന്ന് എനിക്ക് സംശയമുണ്ട്. വസ്തുതകള്‍ വളച്ചൊടിക്കുക മാത്രമല്ല വസ്തുതകള്‍ ഉല്‍പ്പാദിപ്പിക്കുകകൂടിയാണ് നമ്മളുടെ പത്രങ്ങള്‍ ചെയ്യുന്നത്."
അവിദഗ്ധ മാധ്യമത്തൊഴിലാളികളുടെ സ്ഥിരം തറവേലകളെ അര്‍ഹിക്കുന്ന പുച്ഛത്തോടെ ഇ എം എസ് എന്നും അവഗണിച്ചു. തന്നെയും തന്റെ പാര്‍ടിയെയും പ്രകോപിപ്പിച്ചും സ്നേഹം നടിച്ചും വെട്ടിലാക്കാന്‍ നോക്കുന്ന വാര്‍ത്താ മാനേജര്‍മാര്‍ക്ക് അദ്ദേഹം തല്‍സമയംതന്നെ ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടി കൊടുത്തു. ഒപ്പം, ഗൗരവപൂര്‍വമായ ഏതു ചോദ്യത്തിനും അത് അര്‍ഹിക്കുന്ന ബഹുമാനത്തോടെ വ്യക്തമായ മറുപടിയും കൊടുത്തു. പൊതുപ്രാധാന്യമുള്ള ഏതു വിഷയത്തെക്കുറിച്ചും അല്‍പ്പമെങ്കിലും ഗൃഹപാഠം ചെയ്തുവരുന്ന പത്രപ്രവര്‍ത്തകരോട് തുല്യനിലയില്‍ തര്‍ക്കിക്കാനും അദ്ദേഹം മടിച്ചില്ല. സമയക്കുറവു കൊണ്ടുമാത്രം തര്‍ക്കമവസാനിപ്പിക്കേണ്ടിവരുമ്പോഴും ജനാധിപത്യമര്യാദ അദ്ദേഹം കൈവെടിഞ്ഞില്ല.
"നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് വിശ്വസിക്കാനുള്ള നിങ്ങളുടെ അവകാശംപോലെ എനിക്ക് ശരിയെന്ന് തോന്നുന്നത് വിശ്വസിക്കാനുള്ള എന്റെ അവകാശവും അംഗീകരിച്ച് നമുക്ക് തല്‍ക്കാലം നിര്‍ത്താം"
മിക്ക തര്‍ക്കങ്ങളും തീര്‍ന്നത് ഇങ്ങനെയാണ്.
ഇ എം എസിന്റെ മുഖ്യധാരാ മാധ്യമങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്റെ അടിസ്ഥാനം അടഞ്ഞ സിദ്ധാന്തമോ ഇടുങ്ങിയ പ്രായോഗിക രാഷ്ട്രീയമോ ആയിരുന്നില്ല, മറിച്ച് ഉയര്‍ന്ന തൊഴിലാളിവര്‍ഗ നൈതികത ആയിരുന്നു. ആദ്യ നായനാര്‍ മന്ത്രിസഭയുടെ കാലം. ഇ എം എസ് കോഴിക്കോട്ട് സിപിഐ എം ജില്ലാകമ്മിറ്റി ആസ്ഥാനമായ സി എച്ച് കണാരന്‍ മന്ദിരത്തില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനം. കൂടെ കേളുഏട്ടനും. വിഷയം ശരിയത്ത്. വാര്‍ത്താസമ്മേളനത്തിന് വന്നവരില്‍ അധികം പേര്‍ക്കും ശരിയത്തിലായിരുന്നില്ല താല്‍പ്പര്യം. തൊട്ടടുത്ത് മാവൂരില്‍ ബിര്‍ളയുടെ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി ഗേറ്റില്‍ കോണ്‍ട്രാക്ട് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ഗ്രോ വാസു നടത്തുന്ന നിരാഹാര സത്യഗ്രഹത്തിലായിരുന്നു അവരുടെ താല്‍പ്പര്യം. ഒരു നിരാഹാരത്തിലുള്ള മാധ്യമതാല്‍പ്പര്യം ന്യായവും ശരിയുംതന്നെ. എന്നാല്‍, നമ്മുടെ മാധ്യമങ്ങളുടെ താല്‍പ്പര്യം ഗ്രോ വാസുവിന്റെ ജീവനിലോ തൊഴിലാളികളുടെ അവകാശത്തിലോ ആയിരുന്നില്ല. നായനാര്‍ സര്‍ക്കാരും വ്യവസായമന്ത്രി ഗൗരിയമ്മയും എളമരം കരീം നയിച്ചിരുന്ന ഫാക്ടറിയിലെ സിഐടിയു ഘടകവും എല്ലാം ബിര്‍ള മുതലാളിയുടെ പക്ഷത്താണെന്നു വരുത്തിത്തീര്‍ക്കുക എന്നതായിരുന്നു അവരെ യോജിപ്പിച്ച പൊതുലക്ഷ്യം. ഇന്നത്തെ സിപിഐ എം വിരുദ്ധ മാരിവില്‍ മഹാസഖ്യത്തിന്റെ ആദ്യകാല പതിപ്പ് എന്ന് വിളിക്കാവുന്ന മതമൗലികവാദികളുടെയും നവ സാമൂഹ്യപ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റിതര രാഷ്ട്രീയ പാര്‍ടികളുടെയും അരാഷ്ട്രീയവാദികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും ചില ശുദ്ധാത്മാക്കളുടെയും അതേ മുന്നണി.
പത്രസമ്മേളനത്തില്‍ വിതരണംചെയ്ത ഇ എം എസിന്റെ കുറിപ്പ് മുഴുവന്‍ വായിക്കാനുള്ള ക്ഷമപോലും കാണിക്കാതെ പത്രലേഖകര്‍ ഗ്രോ വാസുവിന്റെ നിരാഹാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തുരുതുരാ ഉതിര്‍ത്തു. ഇ എം എസിന്റെ ആദ്യത്തെ പ്രതികരണം തനിക്ക് ഇതിനെക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ല എന്നായിരുന്നു. ഇതില്‍ തൃപ്തരാകാത്ത പത്രലേഖകര്‍ അദ്ദേഹം അഭിപ്രായം പറഞ്ഞേതീരൂ എന്ന മട്ടില്‍ വാശിപിടിച്ചു. അപ്പോള്‍ താന്‍ എന്തുകൊണ്ട് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
"ഗ്രോ വാസുവുമായി എന്തഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഒരു തൊഴിലാളി നേതാവ് മരണവുമായി ഫാക്ടറിപ്പടിക്കല്‍ മല്ലടിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ ഞാന്‍ എന്തെങ്കിലും പറയുന്നത് ശരിയല്ല."
ഇത്തരം ഒരു നൈതിക ബാധ്യതയും തൊട്ടുതീണ്ടിയിട്ടില്ലാത്ത മുഖ്യധാരാ വാര്‍ത്താ മാനേജര്‍മാരുണ്ടോ വിടുന്നു. വളഞ്ഞും തിരിഞ്ഞും അവരുടെ ചോദ്യങ്ങള്‍ ഗ്രോ വാസുവില്‍മാത്രം ഒതുങ്ങി. ഒടുവില്‍ ക്ഷമ നശിച്ച ഇ എം എസിന്റെ മറുപടി ഇന്നും കാതില്‍ മുഴങ്ങുന്നു.
"നിങ്ങള്‍ക്ക് ഞാന്‍ അഭിപ്രായം പറഞ്ഞേ മതിയാകൂ എന്നാണെങ്കില്‍ എഴുതിയെടുത്തോളൂ. വാസു നിരാഹാരം കിടക്കുന്നത് ബിര്‍ളയെ സഹായിക്കാനാണ്."
ബുദ്ധിയും മാനവും നഷ്ടപ്പെട്ടവര്‍ക്ക് പരിഹാസം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പ്രതീക്ഷിച്ചതുപോലെ പിറ്റേന്ന് കേരളം കണികണ്ടുണര്‍ന്നത് കോഴിക്കോട്ടുനിന്നുള്ള മറ്റൊരു സിപിഐ എം വിരുദ്ധ വാര്‍ത്തയാണ്. "വാസു നിരാഹാരം കിടക്കുന്നത് ബിര്‍ളയെ സഹായിക്കാന്‍: ഇ എം എസ്"
വാര്‍ത്തകളിലൂടെ കണ്ണോടിച്ച് ഇ എം എസ് അന്ന് സ്വയം ചിരിച്ചിരിക്കുമോ അതോ പാര്‍ടി ശത്രുക്കളെയോര്‍ത്ത് പരിതപിച്ചിരിക്കുമോ? അറിയില്ല. തിരിച്ചറിയുന്നത് കാലം കുറെക്കഴിഞ്ഞിട്ടും സിപിഐ എമ്മിന്റെ മാധ്യമശത്രുക്കളില്‍നിന്ന് ഇ എം എസ് പ്രതീക്ഷിച്ച മിനിമം മുതലാളിത്ത യോഗ്യത അവര്‍ നേടിയിട്ടില്ലെന്ന അതിദയനീയ വസ്തുതയാണ്. പത്രസമ്മേളനങ്ങളില്‍ പേനയ്ക്കുപുറമെ ക്യാമറകൂടി കടന്നുവരുന്നത് മുതലാളിത്തത്തിന്റെ വയസ്സറിയിപ്പാകില്ലല്ലോ.
*
എന്‍ മാധവന്‍കുട്ടി കടപ്പാട്: ദേശാഭിമാനി ദിനപത്രം 24 മാര്‍ച്ച് 2011
2012 ഒക്‌ടോബർ 3, ബുധനാഴ്‌ച
പാര്‍ടി തകരാത്തത് എന്തുകൊണ്ട്, തകര്‍ക്കാന്‍ എന്തുവേണം?
ഡോ. ടി എം തോമസ് ഐസക്
കേവലം ഏകാധിപത്യപരം, സ്റ്റാലിനിസ്റ്റ്, ലെനിനിസ്റ്റ്, ഫാസിസ്റ്റ് എന്നൊക്കെ പറഞ്ഞ് വിമര്‍ശിച്ചതുകൊണ്ടു കാര്യമില്ല. കമ്മ്യൂണിസ്റ്റു വിരുദ്ധര്‍ പതിറ്റാണ്ടുകളായി ഇതാവര്‍ത്തിച്ചിട്ടും അവര്‍ക്കൊരു കുലുക്കവുമില്ല. കാര്യമായ ഒരു ദോഷവുമില്ല. (ലോകം മുഴുവന്‍ തകര്‍ന്നിട്ടും). എതിരാളികള്‍ ഇതു മനസ്സിലാക്കുന്നില്ല. പാര്‍ടിയില്‍ നിന്ന് ശക്തരായ പലരും വിട്ടുപോയിട്ടും പാര്‍ടി ശക്തിയോടെ പിടിച്ചു നില്‍ക്കുന്നു. ഇതെന്തുകൊണ്ടെന്നറിയാന്‍ പാര്‍ടിയുടെ ജനകീയ അടിത്തറ എന്താണെന്നറിയണം. അതില്ലാതെ നടത്തുന്ന വിശകലനം അസ്ഥാനത്താണ് (സി. ആര്‍. നീലകണ്ഠന്‍, പാര്‍ടിയും കുലവും കുലംകുത്തിയും, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 17, 2012). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ, വിശേഷിച്ച് സിപിഎമ്മിന്റെ ജനകീയാടിത്തറയുടെ രൂപപ്പെടല്‍ ഗഹനമായ ഒരു ഗവേഷണ വിഷയമാണെന്നാണ് സി ആര്‍ നീലകണ്ഠന്റെ അഭിപ്രായം. മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം അതിനുവേണ്ട ചില സൂചനകള്‍ നല്‍കുകയാണത്രേ. ആദ്യം ആ സൂചനകളെ നമുക്കൊന്ന് വിശകലനം ചെയ്യാം.
ജനകീയാടിത്തറയുടെ ഘടന
പാര്‍ടി സംഘടന കെട്ടിപ്പടുത്തിയിട്ടുള്ളത് കേഡര്‍മാരുടെ അടിത്തറയിലാണ്. ഉരുക്കുപോലെ ഉറച്ചവര്‍, എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നവര്‍, പരമ്പരാഗതമായ കമ്മ്യൂണിസ്റ്റ് കുടുംബങ്ങളില്‍ നിന്നുളളവര്‍. മിക്കവാറും പിന്നോക്ക ദളിത് വിഭാഗത്തിലുളളവര്‍. പാര്‍ടി ഗ്രാമങ്ങളുടെ അടിത്തറ ഇതാണ്. വടക്കേ മലബാറില്‍ ഇപ്പോഴും അടിത്തറ വളരെ ശക്തമാണ്. എന്നാല്‍ ബാക്കിയിടങ്ങളില്‍ ദുര്‍ബലപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് വടക്കേ മലബാറില്‍ നേതൃത്വം എന്തു തീരുമാനിച്ചാലും നടപ്പാക്കുന്ന ചാവേറുകളുണ്ടാകുന്നതത്രേ. രണ്ടാമത്തെ തട്ട് പുരോഗമന മധ്യവര്‍ഗമാണ്. പൊതു രാഷ്ട്രീയ വിദ്യാഭ്യാസം നേടി പ്രത്യയശാസ്ത്ര പ്രചോദിതരായി പ്രസ്ഥാനത്തിലേക്ക് വന്നവരും കടുത്ത ത്യാഗങ്ങള്‍ സഹിച്ചവരുമാണ്. തൊഴിലാളിവര്‍ഗത്തിന്റെ ദത്തു പുത്രന്മാരാണ് ഇവരെന്ന് ഇഎംഎസിനെ നീലകണ്ഠന്‍ ഉദ്ധരിക്കുന്നുമുണ്ട്. ഇവരില്‍ നിന്നാണ് പാര്‍ടിയുടെ നേതൃത്വം രൂപം കൊണ്ടത്. മൂന്നാംതലക്കാര്‍ തീര്‍ത്തും മധ്യവര്‍ഗക്കാരാണ്. ഇവര്‍ക്ക് ഇടതുപക്ഷ വീക്ഷണമൊക്കെയുണ്ട്. ഇടതുഭരണത്തിലെ നേട്ടങ്ങള്‍ അനുഭവിച്ചു വളര്‍ന്നവരാണിത്. (ഭൂമി, വിദ്യാഭ്യാസം...). കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളില്‍ മഹാഭൂരിപക്ഷവും ഇവരാണ്. ഇവര്‍ക്കു പുറമെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, സഹകരണസംഘം ജീവനക്കാര്‍, സംഘടിത യൂണിയനുകളിലെ നേതാക്കന്മാര്‍ തുടങ്ങിയവര്‍. പാര്‍ടിയുടെ ബഹുജനസംഘടനകളിലെ ലക്ഷക്കണക്കിനായ അംഗങ്ങളും ഇവരില്‍പെടും. കടുത്ത സമരപോരാട്ടങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലാത്ത ഇവരാണ് ഇപ്പോള്‍ നേതൃത്വത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഈ വിഭാഗമാണ്, പാര്‍ടിയുടെ വലതുപക്ഷ അപചയത്തിന് അടിസ്ഥാനം. ഇടതുപക്ഷവുമായി ഇണങ്ങിയും പിണങ്ങിയും നിന്ന നാലാം വിഭാഗവും തീരത്ത് ഒഴുകി നടക്കുന്ന ഒരു അഞ്ചാം വിഭാഗവുമുണ്ട്. ഏതുതരം താല്‍പര്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന, തങ്ങള്‍ക്ക് ഗുണകരമായ ഏതിനൊപ്പവും നില്‍ക്കുന്നവരാണ് ഈ നാലാം തരക്കാര്‍.
1990കള്‍ക്കുശേഷം മൂന്നും നാലും വിഭാഗങ്ങള്‍ തമ്മിലുളള അതിര്‍ത്തിവരമ്പ് മാഞ്ഞുപോയി. മറ്റു രാഷ്ട്രീയ പാര്‍ടികളില്‍ നിന്ന് കമ്മ്യൂണിസ്റ്റു പാര്‍ടിയെ വ്യത്യസ്തമാക്കുന്നത് ഒന്നും രണ്ടും തലങ്ങളാണത്രേ. ഏതു വിധേനയും ഒന്നാംതലം നിലനിര്‍ത്തിക്കൊണ്ടുപോവുക എന്നത് നിലനില്‍പ്പിന്റെ ആവശ്യമാണത്രേ. അതിനുവേണ്ടി എന്തും ചെയ്യും. എന്നാല്‍ ഇവിടെ സമരവീര്യം കുറഞ്ഞുവരികയാണ്. പാര്‍ടിക്കൂറും കുറഞ്ഞു വരികയാണ്. എം വി രാഘവനും ഗൗരിയമ്മയും വിട്ടുപോയിട്ടും അവര്‍ വിട്ടുപോകാത്തത് നേതൃത്വത്തിലുളള വിശ്വാസം മൂലമാണ്. പ്രത്യയശാസ്ത്രപരമായ കാരണങ്ങളും സിപിഐ എമ്മിന് അനുകൂലമായിരുന്നു. മാത്രമല്ല, ഇവര്‍ കോണ്‍ഗ്രസില്‍ ചെന്നടിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. മലബാറില്‍പ്പോലും ഒന്നാംതലം ദുര്‍ബലപ്പെടുകയാണ്. ഇതിനു തടയിടാന്‍ പാര്‍ടി വിട്ടുപോകുന്നവരെ, ഇക്കൂട്ടരില്‍പ്പെട്ടവരെ കുലംകുത്തികളായി മുദ്രകുത്തി വധിക്കേണ്ടത് കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ ആവശ്യമാണ്. ഇതാണ് ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലം. ഇതാണ് സി. ആര്‍. നീലകണ്ഠന്റെ തീസീസ്. പാര്‍ടി സംഘടനയുടെ വര്‍ഗാടിത്തറ നീലകണ്ഠന്‍ പറഞ്ഞതില്‍ ഒരു ശരിയുണ്ട്. കേരളത്തിലെ സിപിഐ എമ്മിനെ മറ്റു പാര്‍ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ ജനകീയ അടിത്തറയാണ്. പാര്‍ടിയുടെ ജനകീയ അടിത്തറ കര്‍ഷകത്തൊഴിലാളികള്‍, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, ചെത്ത് തുടങ്ങിയ മേഖലകളിലെ നാട്ടിന്‍പുറത്തെ കൂലിവേലക്കാര്‍, പാവപ്പെട്ട കൃഷിക്കാര്‍ എന്നിവരാണ്. ഇവരില്‍ മഹാഭൂരിപക്ഷവും ദളിതരോ പിന്നോക്ക സമുദായക്കാരോ ആണ്. കേരളത്തിലെ വര്‍ഗബഹുജന സംഘടനകളുടെ സ്വഭാവം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.
മഹിള, യുവജന, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണ് എണ്ണത്തില്‍ മുന്തിനില്‍ക്കുന്നത്. എന്നാല്‍ ഇവരുടെ വര്‍ഗപശ്ചാത്തലം നോക്കിയാല്‍ മഹാഭൂരിപക്ഷവും മേല്‍പറഞ്ഞ വിഭാഗങ്ങളില്‍ നിന്നുതന്നെ വരുന്നവരാണ് എന്നു കാണാം. വിദ്യാര്‍ത്ഥി പ്രസ്ഥാനം മാത്രമാണ് ഇതിനൊരു അപവാദം. ഇടത്തരം കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍ ആശയപരമായ കാരണങ്ങള്‍ കൊണ്ടും കാമ്പസുകളിലെ അന്തരീക്ഷം കൊണ്ടും ഇടതുപക്ഷത്തേക്ക് നീങ്ങുന്ന ശക്തമായ പ്രവണതയുണ്ട്. ഈ അടിത്തറ ഇന്നും ഇളകിയിട്ടില്ല. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിശകലനം ചെയ്ത് പാര്‍ടി എത്തിച്ചേര്‍ന്ന നിഗമനമിതാണ്. പരമ്പരാഗത വ്യവസായ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്ലാന്റേഷന്‍ തൊഴിലാളികളുടെയും മേഖലകളില്‍ നല്ല വിജയം നേടാനായി. സത്യം പറഞ്ഞാല്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ഏകീകരണമാണ് ഉണ്ടായത്. എന്നാല്‍ ഇടത്തരക്കാരുടെ ഇടയില്‍, പ്രത്യേകിച്ച് മതന്യൂനപക്ഷ വിഭാഗങ്ങളുടെ ഇടയില്‍ സ്വാധീനം ശോഷിച്ചു. ഇതാണ് തിരഞ്ഞെടുപ്പു പരാജയത്തിലേക്ക് നയിച്ചത്. പാര്‍ടിയുടെ ജനകീയ അടിത്തറയായി ഞങ്ങള്‍ കരുതുന്ന ഈ വിഭാഗങ്ങളെ നീലകണ്ഠന്‍ ഉള്‍പ്പെടുത്തുന്നത് മൂന്നാംതലത്തിലാണ്. യഥാര്‍ത്ഥത്തില്‍ നീലകണ്ഠന്റെ അവതരണത്തിലെ അടിസ്ഥാനപരമായ പിശക് പാര്‍ടി ഘടനയെയും ബഹുജന പ്രസ്ഥാനങ്ങളെയും കൂട്ടിക്കുഴയ്ക്കുന്നു എന്നതാണ്. അടിയുറച്ച കേഡര്‍മാര്‍, പുരോഗമനവാദികളായ ഇടത്തരക്കാര്‍ എന്നിവരില്‍ നിന്നാണല്ലോ പാര്‍ടി നേതൃത്വം രൂപം കൊണ്ടിരുന്നത് എന്നാണ് നീലകണ്ഠന്റെ അഭിപ്രായം. എന്നാലിപ്പോള്‍ ബഹുജനസംഘടനകളില്‍ നിന്നും മറ്റും അത്ര ആശയദൃഢത ഇല്ലാത്തവര്‍ കൂടി നേതൃത്വത്തിലേക്ക് വരുന്നു. ഇതാണ് പാര്‍ടിയുടെ അപചയത്തിന് കാരണമായി നീലകണ്ഠന്‍ കാണുന്നത്. പാര്‍ടിയുടെ വര്‍ഗ ഘടന യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഘടനയെക്കുറിച്ചു പറയുമ്പോള്‍ പ്രധാനമായും മൂന്നു തട്ടുകളാണ് കാണുക. വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളിലെ അംഗങ്ങളുടെ ജനകീയാടിത്തറ, അവരില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഏറ്റവും ഉശിരന്മാര്‍ അംഗങ്ങളായുളള പാര്‍ടി, പാര്‍ടിയുടെ നേതൃത്വം. പാര്‍ടിയുടെ ജനകീയാടിത്തറയെക്കുറിച്ച് വലിയ തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല. എന്തു കുറവുണ്ടെങ്കിലും ഈ നാട്ടിലെ തൊഴിലാളികള്‍, കൃഷിക്കാര്‍, മറ്റ് അധ്വാനിക്കുന്നവര്‍ എന്നിവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള പോരാട്ടങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റു പാര്‍ടി വളര്‍ന്നത്. അപ്പോള്‍ പിന്നെ ചര്‍ച്ച ചെയ്യേണ്ടുന്ന പ്രശ്നം, പാര്‍ടിയുടെ വര്‍ഗഘടന, ജനകീയാടിത്തറയെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നുളളതാണ്. ജനകീയാടിത്തറയുടെ അതേ അനുപാതത്തില്‍ തന്നെ ആവില്ല പാര്‍ടിയുടെയും നേതൃത്വത്തിന്റെയും വര്‍ഗ ഘടന എന്നതിന് വലിയ വിശദീകരണം ആവശ്യമില്ല. വിദ്യാസമ്പന്നരായ ഇടത്തരക്കാരുടെയും മറ്റും സാന്നിദ്ധ്യം താരതമ്യേന വര്‍ദ്ധിക്കും. കാരണം സമരപോരാട്ടങ്ങളിലെ പങ്കാളിത്തം മാത്രമല്ല, ആശയപരമായ കരുത്തും വിദ്യാഭ്യാസവും മറ്റും നേതൃത്വപരിഗണനയില്‍ ഒഴിവാക്കാനാവാത്തതാണ്.
ജനിച്ച വര്‍ഗം വ്യത്യസ്തമാണെങ്കിലും തൊഴിലാളി വര്‍ഗവീക്ഷണം ഇവര്‍ ഉള്‍ക്കൊളളുന്നുണ്ടോ എന്നതാണ് പ്രശ്നം. ഇങ്ങനെയുളളവരെയാണ് തൊഴിലാളിവര്‍ഗത്തിന്റെ ദത്തു പുത്രന്മാരെന്ന് ഇഎംഎസ് വിശേഷിപ്പിച്ചത്. കേരളത്തിലെ പാര്‍ടിയിലെ അഞ്ചര ലക്ഷത്തോളം വരുന്ന അംഗങ്ങളില്‍ 37 ശതമാനം തൊഴിലാളികളാണ്. അതില്‍ മഹാഭൂരിപക്ഷവും പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്നവരാണ്. 17 ശതമാനം കര്‍ഷകത്തൊഴിലാളികളാണ്. അങ്ങനെ ഇവര്‍ രണ്ടുപേരും തന്നെ പാര്‍ടി അംഗത്വത്തില്‍ ഭൂരിപക്ഷം വരും. ദരിദ്ര കൃഷിക്കാരാണ് മറ്റൊരു 37 ശതമാനം. മറ്റുവര്‍ഗങ്ങളില്‍ ജനിച്ചവര്‍ 10 ശതമാനത്തോളമേ വരൂ. പാര്‍ടി അംഗത്വത്തിന്റെ ഘടന പാര്‍ടിയുടെ ജനകീയ അടിത്തറയെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നു എന്നു പറയാം. ഒരു പ്രധാന ദൗര്‍ബല്യം സ്ത്രീകളുടെ എണ്ണം കുറവാണ് എന്നുളളതാണ്. അതുപോലെ തന്നെ മതന്യൂനപക്ഷങ്ങളില്‍ നിന്ന് ആനുപാതികമായ അംഗത്വമില്ല.
പാര്‍ടി നേതൃത്വത്തിന്റെ ഏറ്റവും നല്ല പരിഛേദം സംസ്ഥാന സമ്മേളനങ്ങളിലേക്കുളള പ്രതിനിധികളാണ്. കഴിഞ്ഞ തിരുവനന്തപുരം പാര്‍ടി സമ്മേളനത്തില്‍ പങ്കെടുത്ത 556 പ്രതിനിധികളില്‍ 160 പേര്‍ തൊഴിലാളി വര്‍ഗത്തില്‍ നിന്നും 46 പേര്‍ കര്‍ഷക ത്തൊഴിലാളികളില്‍ നിന്നും 92 പേര്‍ ഇടത്തരം കര്‍ഷകരില്‍ നിന്നുമാണ്. അങ്ങനെ ഭൂരിപക്ഷം പേര്‍ അടിസ്ഥാന വര്‍ഗങ്ങളില്‍ നിന്നു തന്നെ വരുന്നവരാണ്. അടിസ്ഥാന വര്‍ഗങ്ങളില്‍ നിന്ന് ബോധപൂര്‍വം നേതൃത്വത്തിലേക്ക് സഖാക്കളെ വളര്‍ത്തിയെടുക്കുന്ന പാരമ്പര്യമാണ് പാര്‍ടിക്കുളളത്. ഇഎംഎസും എകെജിയുമൊക്കെപോലുളള ഒട്ടേറെ കമ്മ്യൂണിസ്റ്റു നേതാക്കള്‍ ഇടത്തരം സമ്പന്ന വര്‍ഗങ്ങളില്‍ നിന്നുണ്ടായി. അതോടൊപ്പം അധ്വാനിക്കുന്ന വിഭാഗങ്ങളില്‍ നിന്ന് ഏറ്റവും ഉന്നതമായ പദവിയിലേക്ക് വരെ കേഡര്‍മാരെ കമ്മ്യൂണിസ്റ്റ് പാര്‍ടി വളര്‍ത്തിക്കൊണ്ടു വന്നു. ആലപ്പുഴയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം സാധാരണ തൊഴിലാളികളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ദേശീയ - സംസ്ഥാന നേതൃതലത്തിലേക്ക് സംഭാവന ചെയ്തവരുടെ എണ്ണം പലരും എടുത്തു പറഞ്ഞിട്ടുണ്ട്. ഇന്നു കേരളത്തിലെ പാര്‍ടിയുടെ ഏറ്റവും സമുന്നതരായ നേതാക്കളായ പിണറായി വിജയനും വിഎസ് അച്യുതാനന്ദനും തൊഴിലാളി കുടുംബങ്ങളില്‍ നിന്നുളളവരാണ്. ഇവയൊക്കെ അനുകൂല ഘടകങ്ങളായി നിലനില്‍ക്കുമ്പോള്‍ത്തന്നെ അന്യവര്‍ഗ ചിന്താഗതികള്‍ക്കും ആശയങ്ങള്‍ക്കും എതിരായ നിരന്തരമായ ജാഗ്രതയും സമരവും അത്യന്താപേക്ഷിതമാണ്. കാരണം പാര്‍ടി അംഗങ്ങളില്‍ മഹാഭൂരിപക്ഷവും അടിയന്തരാവസ്ഥയ്ക്കുശേഷം പാര്‍ടിയിലേക്ക് വന്നവരാണ്. അതുപോലെ തന്നെ പതുക്കെയാണെങ്കിലും കൂടുതല്‍ ഇടത്തരക്കാര്‍ പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പ്രാമുഖ്യം വരുമ്പോള്‍ വ്യാമോഹങ്ങളും ദുഷിപ്പുകളും കടന്നുവരാം. ഇവയൊക്കെ കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അപചയങ്ങളുണ്ടാകും. ഇത്തരത്തിലുളള നിരന്തരമായ തെറ്റുതിരുത്തല്‍ പ്രക്രിയയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഒരു തെറ്റു തിരുത്തല്‍ രേഖ അംഗീകരിക്കുകയും പാര്‍ടി അടിമുടി ചര്‍ച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു വരികയുമാണ്. ഈ രേഖ പരിശോധിച്ചാല്‍ നീലകണ്ഠനെപ്പോലുളളവര്‍ പറയുന്ന പലകാര്യങ്ങളും അവിടെ കാണാം. ഞങ്ങളുടെ പോരായ്മകളെക്കുറിച്ച് നല്ല ബോധ്യം ഞങ്ങള്‍ക്കുണ്ട്. അവ തിരുത്തി പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കുമ്പോള്‍ നീലകണ്ഠനെപ്പോലുളളവര്‍ അവ പെരുപ്പിച്ചു കാണിച്ച് പ്രസ്ഥാനത്തെ എങ്ങനെ തകര്‍ക്കാമെന്നാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി അസത്യങ്ങളും കളള പ്രചരണങ്ങളും നടത്തുന്നു. ഇവയെക്കുറിച്ച് പിന്നാലെ സൂചിപ്പിക്കുന്നുണ്ട്.
ഈ സന്ദര്‍ഭത്തില്‍ രസാവഹമായ ഒരു നിരീക്ഷണവും കൂടി നടത്താനാഗ്രഹിക്കുകയാണ്. ജനാധിപത്യ കേന്ദ്രീകരണത്തിനും അച്ചടക്കത്തിനുമെതിരാണ് നീലകണ്ഠനെപ്പോലുളളവരെല്ലാം. എന്നാല്‍ അതേ സമയം വിപ്ലവ ബഹുജനപ്പാര്‍ട്ടി എന്ന നിലയില്‍ ഇടത്തരക്കാരടക്കമുളള വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ ആകര്‍ഷിക്കുന്നതിനുളള പരിശ്രമങ്ങളെയെല്ലാം അപചയങ്ങളായാണ് ഇവര്‍ കാണുന്നത്. അപചയങ്ങള്‍ക്കുളള സാധ്യതകള്‍ ഏറെയാണ്. അവയ്ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും തെറ്റുകള്‍ തിരുത്തുകയുമാണ് വേണ്ടത് എന്നാണ് ഞങ്ങളുടെ പക്ഷം. വിഭാഗീയതയുടെ ദുരന്തഫലങ്ങള്‍ പാര്‍ടിയുടെ അടിത്തറ ഇളകുന്നതിന്റെ സൂചനയായി നീലകണ്ഠന്‍ ചൂണ്ടിക്കാണിക്കുന്ന ഒഞ്ചിയം, ഷൊര്‍ണൂര്‍ പ്രതിഭാസങ്ങള്‍ രൂപം കൊണ്ടതെങ്ങനെ? കേട്ടുകേള്‍വിയില്ലാത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ടി നേതൃത്വം കൈപ്പിടിയിലൊതുക്കാന്‍ മലപ്പുറം സമ്മേളനത്തില്‍ നടന്ന പരിശ്രമങ്ങളുടെ പര്യവസാനങ്ങളായിരുന്നു അവ. പാര്‍ടിയിലെ തെറ്റുകള്‍ തിരുത്തുന്നതിനുളള വലിയ രാഷ്ട്രീയ ഇടപെടലുകളായിട്ടാണ് എം എന്‍ വിജയനെപ്പോലുളളവര്‍ ഈ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചിട്ടുളളത്. തെറ്റുതിരുത്തലിനു എന്നു പറഞ്ഞു കൊണ്ട് ഏറ്റവും വലിയ തെറ്റുകളാണ് ഇക്കൂട്ടര്‍ ചെയ്തത്.
ബൂര്‍ഷ്വാ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പാര്‍ടി നേതാക്കളെ ക്രൂരമായി സ്വഭാവഹത്യ ചെയ്യുക, ആരോപണങ്ങള്‍ വ്യാജമായി കെട്ടിച്ചമച്ച് പ്രചരിപ്പിക്കുക, അറപ്പിക്കുന്ന അശ്ലീലകഥകള്‍ പ്രചരിപ്പിക്കുക, പാര്‍ടി നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും വേട്ടയാടുന്ന അശ്ലീലകഥകള്‍ അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ പ്രചരിപ്പിക്കുക, കളളക്കേസുകളും കളളപ്പരാതികളും ഉണ്ടാക്കി അവയ്ക്കു പ്രചരണം നല്‍കുക തുടങ്ങി ഒരു ബൂര്‍ഷ്വാ പാര്‍ടിയ്ക്കു പോലും വെച്ചുപൊറുപ്പിക്കാന്‍ കഴിയാത്ത പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ചെയ്തത്. ലാവലിന്‍ കേസിനുവേണ്ടി മാത്രം എത്ര ആയിരം പേജുകളും എത്ര മണിക്കൂറുകളുമാണ് മാധ്യമങ്ങള്‍ നീക്കിവെച്ചത്? കേരള ചരിത്രത്തിലെ ഏറ്റവും വലിയ കളളപ്രചാരണം എങ്ങനെയാണ് ബോധപൂര്‍വം കരുപ്പിടിപ്പിച്ചത് എന്ന് ഇനിയെന്ത് ലാവലിന്‍ എന്ന ഗ്രന്ഥത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണത്തിന് ഒരു തെളിവുമില്ല എന്ന് സിബിഐ തന്നെ കോടതിയില്‍ പറഞ്ഞു കഴിഞ്ഞു. എന്നു മാത്രമല്ല, ഈ കേസിന്റെ നടത്തിപ്പിനെ സ്വാധീനിക്കുന്നതിനും പിണറായി വിജയനെതിരെ തിരിക്കുന്നതിനും വേണ്ടി ക്രൈം നന്ദകുമാര്‍ അടക്കമുളളവര്‍ നടത്തിയ ഇടപെടലുകളെ സിബിഐ തുറന്നു കാണിച്ചു.
സംഭവങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുക മാത്രമല്ല, കളളത്തെളിവുകള്‍ സൃഷ്ടിച്ചും കളളസ്സാക്ഷികളെ ഇറക്കുമതി ചെയ്തും കോടതിയെയും അന്വേഷണ ഏജന്‍സിയെയും സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയുമൊക്കെ ചെയ്തതിന്റെ അണിയറക്കഥകള്‍ പുറത്തുവന്നുതുടങ്ങി. കോളിളക്കങ്ങള്‍ സൃഷ്ടിച്ച കിളിരൂര്‍, കവിയൂര്‍ കേസുകള്‍ ഇപ്പോളെവിടെ? ജനകീയാസൂത്രണത്തിലെ സിഐഎ ഇടപെടല്‍ ഇന്ന് ആവര്‍ത്തിക്കാന്‍ ധൈര്യമില്ലാത്തവിധം പരിഹാസ്യമായിക്കഴിഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തിലെ നല്ല കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ നീലകണ്ഠനെ ഇവരുടെ കൂട്ടത്തില്‍ കണ്ടപ്പോള്‍ ചെറുതായൊന്നുമല്ല ഞാന്‍ അമ്പരന്നത്. എം. വി. രാഘവന്‍ തുടങ്ങിയവരുടെമേല്‍ അച്ചടക്കലംഘനത്തിനു നടപടിയെടുത്തതിനെക്കാള്‍ വ്യത്യസ്തമായ ഒരു സാഹചര്യം മാധ്യമ ദുഷ്പ്രചരണത്തിലൂടെ സൃഷ്ടിക്കപ്പെട്ടു എന്നത് വാസ്തവമാണ്. പാര്‍ടി നേതൃത്വത്തെക്കുറിച്ച് ജനങ്ങളില്‍ സംശയങ്ങള്‍ സൃഷ്ടിച്ചു. അതോടൊപ്പം വിഭാഗീയ ചേരിതിരിവ് കീഴ്ത്തട്ടുവരെ ഉണ്ടായി. അതുകൊണ്ട് മലപ്പുറം സമ്മേളനത്തിനു ശേഷവും യാന്ത്രികമായ അച്ചടക്ക നടപടിയുടെ രീതിയല്ല വിഭാഗീയതയെ തിരുത്താന്‍ സ്വീകരിച്ചത്. തികഞ്ഞ അവധാനതയോടെ തെറ്റുകള്‍ തിരുത്തി പാര്‍ടിയെ യോജിപ്പിക്കാന്‍ ഉതകുന്ന ഒരു സമീപനമാണ് കൈക്കൊണ്ടത്.
ഇതിന്റെ ഫലമായി മഹാഭൂരിപക്ഷം സഖാക്കളെയും പാര്‍ടിയുടെ നേതൃത്വത്തിനു കീഴില്‍ വീണ്ടും യോജിപ്പിച്ച് അണിനിരത്താന്‍ കഴിഞ്ഞു. എന്നാല്‍ തെറ്റു തിരുത്താതെ പഴയ ദുഷ്പ്രചാരണം തുടര്‍ന്നവരാണ് ഒഞ്ചിയത്തെയും ഷൊര്‍ണൂരിലെയും വിമതപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഇവരില്‍ ഇടതുപക്ഷ ഏകോപന സമിതിക്കാര്‍ പരസ്യമായി യുഡിഎഫുമായി ബാന്ധവമുറപ്പിച്ചപ്പോള്‍, ആര്‍എംപിക്കാര്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ധാരണയിലാണ് മത്സരിച്ചത്. ഇതൊന്നും ആര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതകളാണ്. രണ്ടു ദശാബ്ദക്കാലത്തെ വിഭാഗീയത കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ടിയില്‍ മുമ്പില്ലാതിരുന്ന സാഹചര്യം സൃഷ്ടിച്ചു എന്നത് വാസ്തവമാണ്. ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങളുടെ നിരന്തരമായ ലംഘനമാണ് പാര്‍ടിയുടെ കെട്ടുറപ്പിന് പോറലേല്‍പ്പിച്ചിട്ടുളളത്. പാര്‍ടിയിലെ തെറ്റുകള്‍ തിരുത്തുന്നതിന് ഈ സംഘടനാതത്വങ്ങളില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചുകൊണ്ടു കഴിയും. എന്നാല്‍ വിഭാഗീയമായ ചിന്തകളും ചേരിതിരിവും, വസ്തുനിഷ്ഠമായി ഓരോ വിഷയത്തെയും വിലയിരുത്തി നിലപാട് സ്വീകരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. അങ്ങനെ തെറ്റുകള്‍ തിരുത്തപ്പെടാതെ പോകുന്നു. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ലംഘനം പാര്‍ടിയെ ദുര്‍ബലപ്പെടുത്തും. ജനാധിപത്യ കേന്ദ്രീകരണ തത്വമുപേക്ഷിച്ച യുറോപ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് എന്തു സംഭവിച്ചു എന്നത് നമുക്കൊരു പാഠമാകേണ്ടതുണ്ട്.
തീവ്ര ഇടതുപക്ഷത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ചില നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അന്യാദൃശ്യമായ മാധ്യമപ്രചരണ ആരവത്തോടെ നടത്തുന്ന ഈ കുത്സിത പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായല്ലാതെ കായികമായി നേരിടാനാവില്ലെന്ന് പാര്‍ടിയ്ക്കു നന്നായി അറിയാം. ഇതിന് അനുകൂലമായ സാഹചര്യമായിരുന്നു കേരളത്തില്‍ ഉരുത്തിരിഞ്ഞത്. ഇരുപതാം പാര്‍ടി കോണ്‍ഗ്രസും അതുമായി ബന്ധപ്പെട്ട മറ്റു സമ്മേളനങ്ങളും പാര്‍ടിയിലെ ഐക്യം പൂര്‍വാധികം ശക്തിപ്പെടുത്തി. യുഡിഎഫിന്റെയും യുപിഎയുടെയും ദുര്‍നയങ്ങള്‍ ജനങ്ങളില്‍ വ്യാപകമായ അസംതൃപ്തി സൃഷ്ടിച്ചു. ഇവയ്ക്കെതിരെ ഉജ്വലമായ സമരങ്ങളിലൂടെ മഹാഭൂരിപക്ഷം ജനങ്ങളെയും ഇടതുപക്ഷത്തേയ്ക്ക് ആകര്‍ഷിക്കാനുളള സാഹചര്യമൊരുങ്ങുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ എന്തു പ്രകോപനമുണ്ടെങ്കിലും ചന്ദ്രശേഖരനെപ്പോലൊരാളെ വധിക്കുക എന്നത് വിപരീത ഫലങ്ങളേ ഉണ്ടാക്കൂ എന്ന് സാമാന്യ രാഷ്ട്രീയ ധാരണയുളള ഏതൊരാള്‍ക്കും തിരിച്ചറിയാവുന്നതേയുളളൂ.
അതുകൊണ്ട് നീലകണ്ഠന്‍ പറയുന്നതുപോലെ ഈ വധം സിപിഐ എമ്മിന്റെ രാഷ്ട്രീയ യുക്തിയിലുളളതല്ല. പാര്‍ടി നയങ്ങള്‍ക്ക് വിരുദ്ധമാണ്. അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തെ ഈ വധമുപയോഗിച്ച് വിരുദ്ധന്മാര്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടാണ് പാര്‍ടിയിലെ ആര്‍ക്കെങ്കിലും വ്യക്തിപരമായി ഈ വധത്തില്‍ പങ്കുണ്ടെങ്കില്‍ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും എന്ന് പാര്‍ടി വ്യക്തമാക്കിയത്. (തുടരും)

2012 സെപ്റ്റംബർ 26, ബുധനാഴ്‌ച
കൂടംകുളവും ആണവോര്‍ജം സംബന്ധിച്ച സിപിഐ എം നിലപാടും
മുഖപ്രസംഗം
കൂടംകുളത്ത് ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുമ്പ് തദ്ദേശവാസികള്‍ക്ക് അതുമൂലം ഉണ്ടായ ജീവിത സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക ദൂരീകരിക്കണമെന്ന് സിപിഐ (എം) ആവശ്യപ്പെടുന്നു. ഇവിടെ സമരംചെയ്യുന്ന ജനങ്ങളെ അടിച്ചമര്‍ത്തുകയല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത് എന്ന് പാര്‍ടി ആവശ്യപ്പെടുന്നു. ഒരു സ്വതന്ത്ര ഏജന്‍സി സ്ഥാപിച്ച് അതിനെക്കൊണ്ട് ആ നിലയം പരിശോധിപ്പിച്ച് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തണം. അതിനുശേഷമേ കൂടംകുളം ആണവനിലയത്തെ പ്രവര്‍ത്തനിരതമാക്കാവു എന്നും പാര്‍ടി നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തില്‍ ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനു പ്രഥമ പരിഗണന നല്‍കുന്ന നിലപാട് ദേശീയതലത്തിലോ തമിഴ്നാട്ടിലോ മിക്ക പ്രമുഖ രാഷ്ട്രീയപാര്‍ടികളും കൈക്കൊള്ളാത്ത വേളയിലാണ് സിപിഐ (എം) ഇത്തരത്തിലൊരു ദൃഢമായ നിലപാട് കൈക്കൊണ്ടത്.
എന്നാല്‍, ഈ നിലപാടിന്റെ രാഷ്ട്രീയവും സാമൂഹ്യവും ശാസ്ത്രീയവുമായ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്നതിനുപകരം കേരളത്തിലെ ചില മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ സിപിഐ (എം) വ്യക്തമായ നിലപാട് കൈക്കൊള്ളുന്നില്ല എന്ന് പ്രചരിപ്പിക്കാനാണ് മുതിര്‍ന്നുകാണുന്നത്. അത് അവര്‍ മറ്റു പല കാര്യങ്ങളിലും പാര്‍ടി നിലപാടിനെ വളച്ചൊടിച്ച് ബഹുജന മധ്യത്തില്‍ അവതരിപ്പിക്കാറുള്ളതിന്റെ തുടര്‍ച്ചയാണ്. പാര്‍ടി നിലപാട് വികലമാക്കി അവതരിപ്പിച്ച് ജനമധ്യത്തില്‍ പാര്‍ടിയെ താറടിച്ചു കാണിക്കാനാണ് ഇത്തരം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഒരു കേന്ദ്രത്തില്‍ നിരവധി റിയാക്ടറുകള്‍ സ്ഥാപിക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ നയം ജനങ്ങളുടെ സുരക്ഷയ്ക്ക് ആപത്താണ് എന്ന വിദഗ്ധരുടെ നിലപാട് പാര്‍ടി ചൂണ്ടിക്കാണിക്കുന്നു. കൂടംകുളത്തോ ജെയ്താപൂരിലോ ഗുജറാത്തിലും ആന്ധ്രാപ്രദേശിലും മറ്റും ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കേന്ദ്രങ്ങളിലോ അങ്ങനെ ചെയ്തു കൂട. വിദേശ സര്‍ക്കാരുകളോ കമ്പനികളോ അവ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ തയ്യാറുള്ള റിയാക്ടറുകള്‍മൂലം ഇവിടെ ജനങ്ങള്‍ക്ക് അപകടം നേരിട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറല്ല. അതിനാല്‍ അത്തരക്കാരുടെ റിയാക്ടറുകള്‍ ഇന്ത്യ വാങ്ങി സ്ഥാപിക്കരുത്. ഇന്ത്യയിലെ ശാസ്ത്രജ്ഞരും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ പ്രായോഗിക-ശാസ്ത്രീയ ജ്ഞാനം വേണ്ടത്രയുള്ളവരാണ്. അതിനാല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നെങ്കില്‍ അവ ഇന്ത്യന്‍ നിര്‍മിതമായിരിക്കണം എന്ന് പാര്‍ടി നിര്‍ദ്ദേശിക്കുന്നു. അവയില്‍ അപകടമുണ്ടായാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം.
ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് ഒരു പ്രധാന സ്രോതസ്സായി ആണവോര്‍ജ്ജത്തെ കണക്കാക്കിക്കൂട എന്ന് പാര്‍ടി തറപ്പിച്ചു പറയുന്നു. അത് താരതമ്യേന കൂടുതല്‍ വികിരണ അപകടസാധ്യതയുള്ളതും അത് തടയുന്നതിന് കൈക്കൊള്ളേണ്ട മുന്‍കരുതല്‍ ഏറെ ചെലവുള്ളതുമാണ്. ആണവ മാലിന്യം സുരക്ഷിതമായി നശിപ്പിക്കാന്‍ ഇന്ന് മാര്‍ഗമില്ല. ആണവ റിയാക്ടറുകള്‍ക്ക് പൊതുവിലുള്ള ഇത്തരം ദോഷങ്ങള്‍ ദൂരീകരിച്ചശേഷം മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സായി ആണവോര്‍ജ്ജത്തെ കണക്കാക്കാന്‍ പാടുള്ളു. സിപിഐ (എം) ഒഴിച്ചുള്ള പ്രധാനപ്പെട്ട പാര്‍ടികള്‍ കൂടംകുളം നിലയത്തിലെ സമര പശ്ചാത്തലത്തില്‍ ആ ആണവനിലയത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. വ്യക്തമാക്കിയവര്‍ നിലയം പ്രവര്‍ത്തിക്കുന്നതിനെ അനുകൂലിക്കുന്നു. അവയില്‍ പലതും ഭരണപക്ഷം അല്ലെങ്കില്‍ പ്രതിപക്ഷം എന്ന നിലയില്‍ അന്ധമായ നിലപാടാണ് കൈക്കൊള്ളുന്നത്. സിപിഐ (എം) ആണ് കൂടംകുളം നിലയം സംബന്ധിച്ചു മാത്രമല്ല, രാജ്യത്തെ ആണവോര്‍ജ്ജത്തിന്റെ ഭാവിയെക്കുറിച്ചും വ്യക്തവും യുക്തിസഹവുമായ നിലപാട് ആവിഷ്കരിച്ചത്. ഇതാകട്ടെ ഇപ്പോഴത്തെ സമര പശ്ചാത്തലത്തില്‍ ധൃതികൂട്ടി തയ്യാറാക്കിയതുമല്ല. അമേരിക്കയില്‍നിന്ന് ആണവ റിയാക്ടറുകള്‍ വാങ്ങുന്നതിന് യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ സര്‍ക്കാരുമായി 123 കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചപ്പോള്‍ ഇടതുപക്ഷം ആ സര്‍ക്കാരിന് നല്‍കിവന്ന പിന്തുണ പിന്‍വലിച്ചു.
രാഷ്ട്രീയമായ കാരണങ്ങളാല്‍ മാത്രമല്ല, ശാസ്ത്രീയവും സാമ്പത്തികവും ജനങ്ങളുടെ സുരക്ഷാപരവുമായ കാരണങ്ങളാലാണ് സിപിഐ (എം), വിപുലമായതോതില്‍ ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിനെ എതിര്‍ത്തത്. കോണ്‍ഗ്രസിനും ബിജെപിക്കും അവയെ അനുകൂലിക്കുന്ന മറ്റ് പല പാര്‍ടികള്‍ക്കും ആണവ നിലയങ്ങളോടും ആണവോര്‍ജ്ജത്തോടും ജനങ്ങളുടെ ജീവിത സുരക്ഷയെയും അവരെ ബാധിക്കുന്ന മറ്റ് ആഘാതങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഉറച്ച നിലപാടില്ല. ""ദീപസ്തംഭം മഹാശ്ചര്യം..."" എന്ന നിലപാടാണ് അവയ്ക്കുള്ളത്. അതല്ലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയോ കോണ്‍ഗ്രസ് പാര്‍ടിയോ മറ്റു പാര്‍ടികളോ കൂടംകുളത്തിന്റെ കാര്യത്തില്‍ ഉറച്ചതും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതുമായ നിലപാട് കൈക്കൊള്ളുമായിരുന്നു.
അതേസമയം, വികാരപരമായി ചിലതരം പദ്ധതികളോട് അന്ധമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും ശരിയല്ല. ആണവോര്‍ജ്ജത്തെ എക്കാലത്തേക്കുമായി തള്ളിക്കളയുന്നതും യുക്തിസഹമല്ല. ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ വളര്‍ന്നു വികസിക്കുമ്പോള്‍ ഇപ്പോള്‍ മനുഷ്യന് മെരുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആണവ വികിരണത്തെ മെരുക്കാന്‍ കഴിഞ്ഞേക്കാം. ഇതേവരെയുള്ള ശാസ്ത്രീയ പുരോഗതി വീക്ഷിക്കുന്ന ആര്‍ക്കും ആ സാധ്യത തളളിക്കളയാനാവില്ല. ആ ശുഭ പ്രതീക്ഷ സിപിഐ (എം) പ്രകടിപ്പിക്കുന്നു. അതിനാല്‍ ആണവോര്‍ജ്ജത്തെ പാര്‍ടി എക്കാലത്തേക്കുമായി തള്ളിക്കളയുന്നില്ല. അതേസമയം ജനങ്ങള്‍ ഉന്നയിക്കുന്ന ഇന്നത്തെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതാണ് സിപിഐ (എം) ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ പ്രസ്താവനയുടെയും എഴുതിയ ലേഖനത്തിന്റെയും സത്ത. മുതലാളിത്ത ശക്തികള്‍ ഇക്കാര്യത്തില്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയെ ചെപ്പടിവിദ്യകള്‍കൊണ്ട് മൂടിവെയ്ക്കാന്‍ കഴിയില്ല.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)