നാരായണന്‍ ചെമ്മലശ്ശേരി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിയ്ക്കപ്പെടുന്ന നരേന്ദ്രമോഡി, എത്രമാത്രം ക്രൂരനും ജനാധിപത്യവിരുദ്ധനും മതാന്ധനും മതനിരപേക്ഷതാവിരുദ്ധനും നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തവനുമാണെന്ന് തെളിയിയ്ക്കാന്‍ അദ്ദേഹം റോയ്ട്ടറിന് നല്‍കിയ അഭിമുഖത്തിലെ ഒരൊറ്റ വാചകം മാത്രം മതി: 2002ലെ കൂട്ടവംശീയ നരഹത്യയെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, തെന്‍റ ഗവണ്‍മെന്‍റ് അന്ന് ""ശരിയായ കാര്യം ചെയ്യുന്നതിന്"" ""മുഴുവന്‍ ശക്തിയും പ്രയോഗിച്ചുവെന്നും"" തനിയ്ക്കതില്‍ ""കുറ്റബോധം ഒട്ടുമില്ലെന്നു""മാണ്. രണ്ടുദിവസംകൊണ്ട് രണ്ടായിരം മുസ്ലീങ്ങള്‍ കൊല്ലപ്പെട്ട (മുസ്ലീങ്ങള്‍ മാത്രം; ഹിന്ദു കലാപകാരികളില്‍ ഒരാള്‍ക്കും ഒരു പോറലും ഏറ്റില്ല) സംഭവത്തെക്കുറിച്ച്, കലാപങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ഭരണഘടനാപരമായി അന്ന് ചുമതലയുള്ള ഭരണാധികാരിക്ക്, ഒരു വ്യാഴവട്ടത്തിലധികം കാലം കഴിഞ്ഞിട്ടിപ്പോഴും ഒട്ടും കുറ്റബോധം തോന്നുന്നില്ലെങ്കില്‍, 1930കളില്‍ അറുപതു ലക്ഷം ജൂതന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കിയ ഹിറ്റ്ലറേക്കാള്‍ വലിയ ഹിറ്റ്ലര്‍ തന്നെയാണദ്ദേഹം എന്ന് പറയേണ്ടിവരും.
സ്റ്റേറ്റിെന്‍റ മേല്‍നോട്ടത്തിന്‍കീഴില്‍ രണ്ടായിരം പേര്‍ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തെ, ""കാറിെന്‍റ ചക്രത്തിന്നടിയില്‍പ്പെട്ട്"" ഒരു ""പട്ടിക്കുട്ടി"" ചാവുന്ന സംഭവത്തിന്, സമാനമായി മാത്രം വീക്ഷിയ്ക്കുന്ന ഭരണാധികാരിയുടെ കണ്ണില്‍ ഒരു സംഭവം ""വലിയ കുറ്റമാ""യി തോന്നണമെങ്കില്‍ അതില്‍ എത്ര പേര്‍ മരിച്ചിരിയ്ക്കണം? അതെത്രമാത്രം ഭീകരവും ക്രൂരവും ആയിരിയ്ക്കണം? (ഇവിടെ കാറിെന്‍റ ചക്രത്തിന്നടിയില്‍പെട്ട് ചാവുന്നത് പൂച്ചക്കുട്ടിയല്ല; മുസ്ലീങ്ങള്‍ക്ക് ഏറ്റവും ഹറാമായ ""പട്ടിക്കുട്ടി"" തന്നെയാണെന്ന് നാം ഓര്‍ക്കണം. മോഡിയുടെ മനസ്സില്‍ തിളച്ചുമറിയുന്ന മുസ്ലീം വിരോധം അദ്ദേഹത്തിെന്‍റ ഏത് ശ്വാസത്തിലും ബഹിര്‍ഗമിയ്ക്കുന്നുണ്ടെന്ന് കാണാം). ഹിറ്റ്ലറുടെ കാലത്തെന്നപോലെ അറുപതുലക്ഷം മതിയാകുമോ? രണ്ടരക്കോടി ജനങ്ങളുണ്ടായിരുന്ന ജര്‍മനിയിലാണ് അറുപതുലക്ഷം ജൂതന്മാരെ ഹിറ്റ്ലര്‍ കൊന്നൊടുക്കിയതെങ്കില്‍ 122 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ അത് 12 കോടിയെങ്കിലും വേണ്ടിവരില്ലേ?
ഇന്ത്യയുടെ കഷ്ടകാലത്തിന് ബിജെപിയ്ക്കെങ്ങാനും ഭരണം കിട്ടിയാല്‍, മോഡി പ്രധാനമന്ത്രിയായാല്‍, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതിയെന്താവും? ജനാധിപത്യ - മതനിരപേക്ഷ ഇന്ത്യന്‍ റിപ്പബ്ലിക്കിെന്‍റ സ്ഥിതിയെന്താവും? താന്‍ നടത്തിയ കൂട്ടക്കൊലയില്‍ മോഡിയ്ക്ക് ഇന്നും ഒട്ടും കുറ്റബോധം തോന്നുന്നില്ലെങ്കിലും അദ്ദേഹത്തിെന്‍റ മനസ്സില്‍ കടുത്ത ഭയം കടന്നുകൂടിയിട്ടുണ്ട് എന്ന് തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ കാണിക്കുന്നു. കൊല്ലപ്പെട്ട മുസ്ലീം സഹോദരന്മാര്‍ക്കുവേണ്ടി പ്രതികാരം ചെയ്യാന്‍ ""മുസ്ലീം ഭീകരന്മാര്‍"" തന്നെ ആക്രമിക്കാന്‍ വരുന്നുവെന്നാണ് ഊണിലും ഉറക്കത്തിലും മോഡിയുടെ ഭയം. മോഡിയുടെ ഈ ഭയം ഊതിക്കത്തിയ്ക്കാന്‍ ഡിഐജിയായ ഡി ജി വന്‍സാരയെപ്പോലെയുള്ള ഒപ്പം നില്‍ക്കുന്ന ""വിശ്വസ്തരായ"" പൊലീസ് ഓഫീസര്‍മാര്‍ക്ക് വലിയ താല്‍പര്യമാണുതാനും. മോഡിയുടെ ജീവന്‍ രക്ഷിയ്ക്കുന്നവരാണ് തങ്ങളെന്ന് വരുത്തിത്തീര്‍ത്ത്, അവിഹിതമായും അനര്‍ഹമായും ആനുകൂല്യങ്ങളും സ്ഥാനക്കയറ്റങ്ങളും നേടാന്‍ അവര്‍ അതിനെ മുതലെടുത്തു.

2002ലെ കൂട്ടക്കൊലയ്ക്കുശേഷം ഗുജറാത്തില്‍ ""ഭീകരന്മാരുമായി നടന്ന മിക്ക ഏറ്റുമുട്ടലിനുപിന്നിലു""മുള്ള പൊലീസ് നാടകങ്ങള്‍ അതാണ് കാണിക്കുന്നത്. 2002 ഒക്ടോബറിനും 2007 ഏപ്രിലിനും ഇടയില്‍ 22 വ്യാജ ഏറ്റുമുട്ടലുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്.തലസ്ഥാനത്തേയ്ക്ക് കാറില്‍ വരുന്ന മുസ്ലീം ചെറുപ്പക്കാരെ, മോഡിയേയും ബിജെപി നേതാക്കന്മാരേയും വധിയ്ക്കാന്‍ വരുന്ന ""ഭീകരന്മാരെ""ന്ന് മുദ്രകുത്തി വെടിവെച്ചുകൊന്നിട്ട്, ""ഏറ്റുമുട്ടലില്‍ മരിച്ചു""വെന്ന കള്ളക്കഥയുണ്ടാക്കുകയാണ് പൊലീസ് ഓഫീസര്‍മാര്‍ ചെയ്തത്. അത്തരം കുപ്രസിദ്ധമായ വ്യാജഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ ഏറ്റവും പ്രമാദമായതാണ് 2004 ജൂണ്‍ 15ന് (യഥാര്‍ത്ഥത്തില്‍ 14ന്) നടന്ന ഇസ്രത്ത് ജഹാനും കൂട്ടുകാരും ക്രൂരമായി കൊല്ലപ്പെട്ട സംഭവം.
ഇസ്രത്ത് ജഹാന്‍ എന്ന 19 വയസ്സുകാരിക്ക് ""ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് മുംബൈ സ്ഫോടനത്തിെന്‍റ സൂത്രധാരന്‍ ഡേവിഡ് ഹെഡ്ലി പറഞ്ഞിട്ടുണ്ട്"" എന്ന് ഇന്‍റലിജന്‍സ് ഓഫീസര്‍ രജീന്ദര്‍കുമാര്‍ റിപ്പോര്‍ട്ട് ചെയ്തതിെന്‍റ അടിസ്ഥാനത്തിലാണത്രെ ഇസ്രത്ത് ജഹാനും മലയാളിയായ പ്രാണേഷ്കുമാര്‍ എന്ന ജാവേദ് ഷെയ്ക്കും അംജത് അലിറാണയും ശീസണ്‍ ജോഹറും സഞ്ചരിച്ചിരുന്ന കാര്‍ ഡിഐജിയായ ഡി ജി വന്‍സാരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞുനിര്‍ത്തിയത്. അവര്‍ മോഡിയെ വധിയ്ക്കാന്‍ വരുന്ന ഭീകരന്മാരായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. നാലുപേരെയും പൊലീസ് വെടിവെച്ചു കൊന്നു. അതിെന്‍റ പേരില്‍ ""മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിച്ച""തിന് ഉദ്യോഗക്കയറ്റവും നേടി. എന്നാല്‍ ഏറ്റുമുട്ടല്‍ കഥ വ്യാജമായിരുന്നുവെന്നും ഇസ്രത്ത് ജഹാന് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ തെളിഞ്ഞു. എന്നു മാത്രമല്ല, ഇസ്രത്ത് ജഹാനെയും കൂട്ടുകാരേയും ഏറ്റുമുട്ടലില്‍ വധിച്ചു എന്നവകാശപ്പെടുന്നതിെന്‍റ തലേദിവസം തന്നെ അവര്‍ ക്രൂരമായി വധിയ്ക്കപ്പെട്ടിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ വെളിപ്പെടുത്തുന്നു. സിബിഐ അന്വേഷിച്ച ഈ കേസില്‍ ഇപ്പോള്‍ എഫ്ഐആര്‍ സമര്‍പ്പിച്ചുകഴിഞ്ഞു.
കോണ്‍ഗ്രസ്സിെന്‍റ നേതൃത്വത്തിലുള്ള യുപിഎ ഗവണ്‍മെന്‍റിെന്‍റ നിയന്ത്രണത്തിന്‍കീഴിലുള്ള സിബിഐയെക്കൊണ്ട്, തന്നെ കുടുക്കാന്‍ കോണ്‍ഗ്രസ് വലയൊരുക്കുകയാണ് എന്നാണ് നരേന്ദ്രമോഡി ഇപ്പോള്‍ ആരോപിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നരേന്ദ്രമോഡിയുടെ ഗവണ്‍മെന്‍റും കുറ്റവാളികളായ പൊലീസ് ഓഫീസര്‍മാരും ഗുജറാത്ത് ഹൈക്കോടതിയോട് ആവശ്യപ്പെട്ടതിന്‍പ്രകാരം ഹൈക്കോടതിയാണ് ഈ കേസ് അന്വേഷിയ്ക്കാന്‍ സിബിഐയെ ചുമതല ഏല്‍പിച്ചത്.
ഈ കേസ് ആദ്യം അന്വേഷിച്ചിരുന്ന ടീമില്‍ ഏറ്റവും പ്രഗത്ഭനും സത്യസന്ധനുമായ ഐജി സതീഷ് വര്‍മ എന്ന പൊലീസ് ഓഫീസര്‍ ഉണ്ടായിരുന്നതുകൊണ്ട്, അദ്ദേഹം അന്വേഷിച്ചാല്‍ തങ്ങളുടെ കള്ളി പൊളിയും എന്നതുകൊണ്ട് അദ്ദേഹത്തെ ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഗുജറാത്തിനു പുറത്തുള്ള ഒരു ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന് മോഡി സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. കോടതി രൂപീകരിച്ച, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള രണ്ട് എസ്ഐടി സംഘങ്ങള്‍ക്കും മോഡി സര്‍ക്കാരിെന്‍റ ഭീഷണിയും നിസ്സഹകരണവും കാരണം വിജയകരമായി അന്വേഷണം പൂര്‍ത്തീകരിയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് വിട്ടത്. സിബിഐയെ സഹായിക്കുന്നതിന് സതീഷ് വര്‍മയെ നിയോഗിക്കുകയും ചെയ്തു.
ഇതിന്നിടയില്‍ നരേന്ദ്രമോഡിയ്ക്ക് അനഭിമതനായ ഐജി സതീഷ്വര്‍മയെ പൊലീസ് ട്രെയിനിങ് സ്കൂളിെന്‍റ ചുമതല കൊടുത്ത് ഒതുക്കിനിര്‍ത്തിയിരിക്കുകയായിരുന്നു. സിബിഐയെ സഹായിക്കുന്നതിനായി അദ്ദേഹത്തിെന്‍റ സേവനം വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹം ടീമില്‍ വരുന്നത് തടയുന്നതിനായി അദ്ദേഹത്തിെന്‍റ സേവനം സംസ്ഥാനത്തിന് അത്യാവശ്യമാണെന്ന് ഗവണ്‍മെന്‍റ് കോടതിയില്‍ വാദിച്ചുനോക്കി. ആ വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് ഹൈക്കോടതി, സതീഷ്വര്‍മയെ സിബിഐ ടീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 2011 ഡിസംബറില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നിട്ടും സതീഷ്വര്‍മ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുന്നത് തടയുന്നതിനായി, അദ്ദേഹത്തിെന്‍റ പേരില്‍ രണ്ടു പതിറ്റാണ്ടുമുമ്പ് ആരോ ഉന്നയിച്ചിരുന്ന ഒരു ലോക്കപ്പ് മര്‍ദ്ദനക്കേസ് പൊടി തട്ടിയെടുത്ത് പ്രശ്നം ഉണ്ടാക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ അതുകൊണ്ടും ഫലമുണ്ടായില്ല. അദ്ദേഹത്തിെന്‍റ സഹായത്തോടെ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി. അതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ജൂലൈ 3ന് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
മോഡി സര്‍ക്കാരിലെ ""വിശ്വസ്തരായ"" പൊലീസ് ഓഫീസര്‍മാര്‍ വ്യാജ ഏറ്റുമുട്ടല്‍കേസില്‍ ഉള്‍പ്പെടുന്ന ഒരേയൊരു സംഭവം മാത്രമല്ല ഉണ്ടായിട്ടുള്ളൂ. 2002 ഒക്ടോബറിനും 2007 ഏപ്രില്‍ മാസത്തിനും ഇടയില്‍ ഇത്തരം 22 വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് മൂന്നെണ്ണമാണ്. ഇസ്രത്ത് ജഹാനും പ്രാണേഷ് കുമാറും അടക്കം നാലുപേര്‍ കൊല്ലപ്പെട്ട സംഭവവും സൊഹ്റാബുദ്ദീന്‍ ഷെയ്ക്കും അയാളുടെ ഭാര്യ കൗസര്‍ബിയും അവരുടെ കൂട്ടുകാരന്‍ തുളസിറാം പ്രജാപതിയും കൊല്ലപ്പെട്ട സംഭവവും സാദിക് ജമാല്‍ കൊല്ലപ്പെട്ട സംഭവവും ആണവ. ഇവയില്‍ മൂന്നിലും കൂടി 12 പൊലീസ് ഓഫീസര്‍മാര്‍ ഇപ്പോള്‍ ജയിലിലാണ്. ഇവരില്‍ എട്ട് എസ്പിമാരും ഒരു ഡിഐജിയും (ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഡി ജി വന്‍സാര) ഒരു റിട്ടയേര്‍ഡ് ഡിജിപിയും (കെ ആര്‍ കൗശിക്) ഒരു എഡിജിപിയും (പി പി പാണ്ഡെ) ഒരു ഐബി ഓഫീസറും (രജീന്ദര്‍ കുമാര്‍) ഉണ്ട്. മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സേവ പിടിച്ചുപറ്റുന്നതിനായി നിരപരാധികളെ പിടിച്ച് വെടിവെച്ചു കൊന്നിട്ട്, ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന കഥ പ്രചരിപ്പിയ്ക്കുകയാണ് ഈ പൊലീസ് ഓഫീസര്‍മാര്‍ ചെയ്തത്.
2002ലെ മുസ്ലീം കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ മുസ്ലീം തീവ്രവാദികള്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നുവെന്ന കഥ മോഡി വിശ്വസിയ്ക്കണമെങ്കില്‍, അദ്ദേഹത്തിന് അത്രമാത്രം ഭയം ഉള്ളില്‍ ഉണ്ടായിരിക്കണമല്ലോ. ഈ ഭയം കാരണം അദ്ദേഹവും അന്നത്തെ ഡെപ്യൂട്ടി ആഭ്യന്തരമന്ത്രി അമിത്ഷായും വ്യാജഏറ്റുമുട്ടലിന് ഒത്താശയും അംഗീകാരവും ആശീര്‍വാദവും നല്‍കുകയും ചെയ്തു. വ്യാജഏറ്റുമുട്ടലില്‍ ""തീവ്രവാദികളെ"" വധിച്ച ""വിശ്വസ്തരായ"" പൊലീസ് ഓഫീസര്‍മാര്‍ക്ക് വഴിവിട്ട പ്രമോഷനും ഇഷ്ടപ്പെട്ട ലാവണങ്ങളും റിട്ടയര്‍മെന്‍റിനുശേഷം പ്രത്യേക പദവികളും നല്‍കാന്‍ മോഡി ഔദാര്യവും കാണിച്ചു. ""ഏറ്റുമുട്ടലില്‍"" ഇവര്‍ക്കാര്‍ക്കും ഒരു പോറല്‍പോലും ഏറ്റിരുന്നില്ലെങ്കിലും ""ഏറ്റുമുട്ടലില്‍"" കൊല്ലപ്പെട്ട മിക്കവരും മുസ്ലീം മതത്തില്‍പ്പെട്ടവരായിരുന്നു താനും. ഇസ്രത്ത് ജഹാനും ജാവേദ് ഷെയ്ഖും അടങ്ങുന്ന സംഘം ഭീകരവാദികളാണെന്ന് റിപ്പോര്‍ട്ടു നല്‍കിയ ഇന്‍റലിജന്‍സ് ഓഫീസറും അവരെ വെടിവെച്ചു കൊന്ന വന്‍സാരയും ജി എല്‍ സിന്‍ഗാള്‍, തരുണ്‍ ബറോട്ട്, ജി ആര്‍ പാര്‍മര്‍ തുടങ്ങിയ എസ്പിമാരും എഡിജിപിയായ പി പി പാണ്ഡെയും ഇപ്പോള്‍ തടവിലാണ്.
ഒരേ പൊലീസ് ഓഫീസര്‍മാര്‍ തന്നെ പല വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രതികളായി വരുന്നത് ഒരു ആകസ്മിക സംഭവമാണെന്ന് കാണാനാവില്ല. ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണത് എന്ന് കരുതാനേ വഴിയുള്ളൂ. ""മുഖ്യമന്ത്രിയെ കൊല്ലാന്‍ വരുന്ന ഭീകരവാദികളു""ടെ കഥകള്‍ വീണ്ടും വീണ്ടും ഉയര്‍ന്നുവരുമ്പോള്‍, അതൊക്കെ വീണ്ടും വീണ്ടും വിശ്വസിയ്ക്കണമെങ്കില്‍, മുഖ്യമന്ത്രിയ്ക്കും അതില്‍ പങ്കുണ്ടെന്ന് കരുതണമല്ലോ. എന്നാല്‍ ഇപ്പോള്‍ എഫ്ഐആര്‍ നല്‍കപ്പെട്ട കേസില്‍ മുഖ്യമന്ത്രിയെയോ അന്നത്തെ ഡെപ്യൂട്ടി ആഭ്യന്തരമന്ത്രി അമിത്ഷായെയോ പ്രതിചേര്‍ത്തിട്ടില്ല. ഇസ്രത്ത് ജഹാന്‍ കേസ് പോലെത്തന്നെ പ്രമാദമായ മറ്റൊരു വ്യാജ ഏറ്റുമുട്ടല്‍ കേസായ സൊഹ്റാബുദീന്‍ കേസില്‍ ഷാ പ്രതിയാണ്. അയാള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. യുപിയിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിെന്‍റ പ്രചരണത്തിെന്‍റ ചുമതല ബിജെപി ഏല്‍പിച്ചിരിക്കുന്നത് അയാളെയാണ്. ഈയിടെ അയോധ്യയില്‍ ചെന്ന അയാള്‍ , രാമക്ഷേത്രം പുനര്‍നിര്‍മിക്കും എന്ന് പ്രഖ്യാപിച്ചത് വിവാദമായിരിക്കുകയാണല്ലോ.
യഥാര്‍ത്ഥത്തില്‍ ഈ വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളെല്ലാം നരേന്ദ്രമോഡി അറിഞ്ഞുകൊണ്ടും അദ്ദേഹത്തിെന്‍റ ഒത്താശയോടും കൂടിയാണ് സംഭവിച്ചത് എന്ന് തീര്‍ച്ചയാണ്. കാരണം ഭരണം ഗുജറാത്തില്‍ അത്രമാത്രം മോഡിയില്‍ കേന്ദ്രീകൃതമാണ്. പാര്‍ടി, ഗവണ്‍മെന്‍റ്, മന്ത്രിസഭ തുടങ്ങിയവയൊക്കെ മോഡിയില്‍ കേന്ദ്രീകരിയ്ക്കപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് ഒരു ഇലയനങ്ങിയാല്‍, അത് മോഡി അറിയും. ആ മോഡി ഇത്തരം ഏറ്റുമുട്ടല്‍ കൊലപാതകക്കേസുകളിലെ പ്രതിപ്പട്ടികയിലേക്ക് അധികം താമസിയാതെത്തന്നെ കയറിവരും എന്നാണ് ഗുജറാത്തിലെ സംഭവവികാസങ്ങള്‍ കാണിക്കുന്നത്. മോഡിയുടെ ജല്‍പനങ്ങള്‍ക്ക് കാരണവും ആ ഭയം തന്നെ.